Connect with us

നടിയുടേത് വ്യാജ പരാതി, മകൻ കുറ്റക്കാരനല്ല;നാളെ മകന്‍ നിരപരാധിയെന്ന് വിധിയെഴുതിയാല്‍?’ കൊച്ചുമകന്റെ ഇന്നത്തെ മാനസികാവസ്ഥയ്ക്ക് നീതി കിട്ടാതെ പോകും ; വിജയ് ബാബുവിന്റെ അമ്മ!

News

നടിയുടേത് വ്യാജ പരാതി, മകൻ കുറ്റക്കാരനല്ല;നാളെ മകന്‍ നിരപരാധിയെന്ന് വിധിയെഴുതിയാല്‍?’ കൊച്ചുമകന്റെ ഇന്നത്തെ മാനസികാവസ്ഥയ്ക്ക് നീതി കിട്ടാതെ പോകും ; വിജയ് ബാബുവിന്റെ അമ്മ!

നടിയുടേത് വ്യാജ പരാതി, മകൻ കുറ്റക്കാരനല്ല;നാളെ മകന്‍ നിരപരാധിയെന്ന് വിധിയെഴുതിയാല്‍?’ കൊച്ചുമകന്റെ ഇന്നത്തെ മാനസികാവസ്ഥയ്ക്ക് നീതി കിട്ടാതെ പോകും ; വിജയ് ബാബുവിന്റെ അമ്മ!

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടി നല്‍കിയ പരാതിയിൽ പ്രതികരണവുമായി വിജയ് ബാബുവിന്റെ അമ്മ മായ ബാബു രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കുമായിരുന്നു മകന് വേണ്ടി മായ ബാബു പരാതി സമർപ്പിച്ചത്.തന്റെ മകനെതിരെ നടി നൽകിയ പരാതി വ്യാജമാണെന്നും ആ പരാതിയെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും മായ ബാബു സമർപ്പിച്ച കത്തിൽ ആവശ്യപ്പെട്ടു. തന്റെ മകൻ കുറ്റക്കാരനല്ലെന്നാണ് അമ്മ പറയുന്നത്. നടി നൽകിയ പരാതിയ്ക്ക് പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം സിനിമാ പ്രവർത്തകരാണ്.ഇതിന് പുറമേ തന്റെ മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി വിജയ് ബാബുവിന്‍റെ അമ്മ മായ ബാബു മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും നൽകിയ പരാതിയില്‍ വ്യക്തമാക്കുന്നു.

നടി സമർപ്പിച്ചിരിക്കുന്ന പരാതിയില്‍ അവൻ കുറ്റക്കാരൻ അല്ലെന്ന് കോടതി വിധി പറഞ്ഞാൽ അവന്റെ മകന്‍ ഇന്ന് അനുഭവിക്കുന്ന മാനസികാവസ്ഥക്ക് നീതി കിട്ടാതെ പോകുമെന്ന് അമ്മ പറയുന്നു. അതേസമയം, തന്റെ മകന്‍ തെറ്റുകാരനാണെന്ന് കോടതി വിധി പറഞ്ഞാൽ പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പം താൻ നില്‍ക്കുമെന്നും മായ ബാബു നിലപാട് വ്യക്തമാക്കി.പെൺകുട്ടി നൽകിയ പരാതിയിലും മായ ബാബു പ്രതികരിച്ചിരുന്നു. ഇരയെന്ന് പറയുന്ന പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരെങ്കിലും ഇതിന് പിന്നിൽ പ്രേരണ നൽകുന്നോ എന്നും ഗൂഢാലോചന നടന്നോ എന്നും പൊലീസ് അന്വേഷിച്ച് കണ്ടെത്തണം. താൻ നടിയായ പെണ്‍കുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നുണ്ടെന്നും വിജയ് ബാബുവിന്റെ അമ്മ ആവശ്യപ്പെട്ടു.അതേസമയം, മകൻ വിജയ് ബാബുവിന് എതിരെ നടി നൽകിയ പരാതി കളളമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് ശേഷമായിരുന്നു വിജയ് ബാബുവിന്റെ അമ്മയായ മായ ബാബുവിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു നൽകിയ പരാതിയിൽ പരാമർശിക്കുന്നത് ; – ” വിജയ് ബാബുവിനെതിരെ നടി നല്‍കിയ പരാതി വ്യാജമാണ്. പരാതിക്ക് പിന്നില്‍ എറണാകുളത്തെ സിനിമാ പ്രവര്‍ത്തകരുടെ ഒരു സംഘമാണ്.ഇവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് പരാതി തയ്യാറാക്കിയത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയില്ലെന്ന വിരോധത്തിലാണ് നടി സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ട് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണം. നീതി ഉറപ്പ് വരുത്തണം”- കത്തില്‍ അമ്മ വ്യക്തമാക്കി.

മായ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ ;-തന്റെ മകന്‍ വിജയ് ബാബുവിന്റെ പേരില്‍ നടിയായ പെണ്‍കുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു. നല്ല സൗഹൃദം സ്ഥാപിച്ചിരുന്ന പെണ്‍കുട്ടി പെട്ടെന്ന് ഒരു ദിവസം വന്ന് ചില ആരോപണങ്ങൾ ഉന്നയിക്കുന്നു. 22 വര്‍ഷം കഠിനാധ്വാനം ചെയ്ത് വളര്‍ന്ന വന്ന എന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തും നടന്നത്.പെൺകുട്ടി നൽകിയ പരാതിയിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണം വേണം. പെണ്‍കുട്ടിക്ക് ഇങ്ങനെ ഒരു പരാതി നല്‍കാന്‍ എന്തെങ്കിലും തരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കണം. ബഹുമാനപെട്ട നീതി പീഠത്തിലും നിയമ സംവിധാനത്തിലും ഞാന്‍ വിശ്വസിക്കുന്നു.

പെണ്‍കുട്ടി കൊടുത്ത പരാതി നന്നായി തന്നെ അന്വേഷിക്കണംഎല്ലാ തെളിവുകളും ശേഖരിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ നമ്മുടെ നിയമ സംവിധാനത്തില്‍ നിലവില്‍ ഉണ്ട്. പെണ്‍കുട്ടി പറഞ്ഞ പരാതിയുടെ കൂടെ ഈക്കാര്യം കൂടി അന്വേഷണ വിധേയമായി നീതി പീഠത്തിന് മുന്നില്‍ വന്ന്, പിന്നീട് നീതി പീഠം എന്റെ മകന്‍ തെറ്റുകാരനാണ് എന്ന് വിധിയെഴുതിയാല്‍ ആ പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കണം എന്നാണ് എന്റെ നിലപാട്.

പക്ഷെ നാളെ എന്റെ മകന്‍ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാല്‍ അവന്റെ സ്‌കൂളില്‍ പോകുന്ന മകന്‍ ഇന്ന് അനുഭവിക്കുന്ന മാനസിക അവസ്ഥക്ക് നീതി കിട്ടാതെ പോകും. ബഹുമാനപെട്ട മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് നല്‍കിയ പരാതിയില്‍ നീതിപൂര്‍വ്വമായ നടപടി ഉണ്ടാവും എന്നാണ് വിശ്വാസം’- അമ്മ വ്യക്തമാക്കി.

Continue Reading
You may also like...

More in News

Trending

Recent

To Top