Connect with us

ദിലീപിനെ കുടുക്കാൻ ഇതില്‍ കൂടുതല്‍ എന്ത് തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ കൊടുക്കാന്‍ സാധിക്കുക ; അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ;അഡ്വ.ടിബി മിനി പറയുന്നു !

News

ദിലീപിനെ കുടുക്കാൻ ഇതില്‍ കൂടുതല്‍ എന്ത് തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ കൊടുക്കാന്‍ സാധിക്കുക ; അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ;അഡ്വ.ടിബി മിനി പറയുന്നു !

ദിലീപിനെ കുടുക്കാൻ ഇതില്‍ കൂടുതല്‍ എന്ത് തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ കൊടുക്കാന്‍ സാധിക്കുക ; അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ;അഡ്വ.ടിബി മിനി പറയുന്നു !

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി പരിഗണിക്കവെ പ്രോസിക്യൂഷനെതിരെ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമായിരുന്നു വിചാരണക്കോടതിയില്‍ നിന്നും ഉണ്ടായത്. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ എട്ടാം പ്രതി ദിലീപ് ശ്രമിച്ചതിന്റെ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. നേരത്തെ തള്ളിയ ഹർജി വീണ്ടും സമർപ്പിക്കാനുള്ള പുതിയ സാഹചര്യം എന്താണെന്നു വ്യക്തമാക്കണം.

നിഗമനങ്ങളല്ല, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കോടതികൾക്കു തീരുമാനങ്ങൾ എടുക്കാൻ കഴിയുകയുള്ളുവെന്നു കോടതി ചൂണ്ടികാട്ടി. അതേസമയമം ഹർജിയില്‍ ആവശ്യപ്പെടുന്നത് പോലെ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയെന്നുമാണ് പ്രശസ്ത അഭിഭാഷക അഡ്വ.ടിബി മിനി അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ..

ദിലീപ് ഒരു കേസിലെ പ്രതിയാണെന്നെങ്കിലും കോടതി ഓർക്കണം. അദ്ദേഹം ഒരു കേസില്‍ ജാമ്യം കിട്ട് പുറത്തിറങ്ങിയിരിക്കുകയാണ്. അത് പരിഗണിക്കാതെ പ്രോസിക്യൂഷനെതിരെ രൂക്ഷവിമർനമാണ് കോടതിയില്‍ നിന്നും നേരിടേണ്ടി വന്നത്. ഇതില്‍ കൂടുതല്‍ എന്ത് തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ കൊടുക്കാന്‍ സാധിക്കുക.കേസിലെ സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധിനിക്കുന്നതിന് എത്ര പ്രാവശ്യം ദിലീപ് വിളിച്ചു . ആ ദിലീപ് തന്നെ അപ്പുണ്ണിയെ എത്ര പ്രാവശ്യം വിളിച്ചു എന്നതിന്റെയൊക്കെ രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഇതിന്റെയെല്ലാം 164 സ്റ്റേറ്റ്മെന്റുകളുമുണ്ട്. ഒരു ഭീഷണി വന്നപ്പോഴാണ് വിപിന്‍ ലാല്‍ പരാതി കൊടുക്കുന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

വാഗ്ദാനങ്ങളില്‍ വിപിന്‍ലാല്‍ വീഴാതായപ്പോള്‍ ഭീഷണിയായിട്ട് ഊമക്കത്ത് വിപിന്‍ലാലിന് വരുകയാണ്. കത്ത് വന്നതിന് പിന്നാലെ സാക്ഷി കോടതിയില്‍ പരാതി നല്‍കുകയും എഫ് ഐ ആർ ഇടുകയും ചെയ്തു. ഇക്കാര്യമൊന്നും കോടതിയില്‍ സംശയാതീതമായി തെളിയിക്കേണ്ട കാര്യമില്ല. സാക്ഷികളെ ദിലീപോ അദ്ദേഹത്തിന്റെ ഏജന്റുമാരോ ആരും തന്നെ സ്വാധീനിക്കരുതെന്നാണ് ജാമ്യ വ്യവസ്ഥയില്‍ പറയുന്നത്

എന്നാല്‍ ഇവിടെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ ഡ്രൈവർ പോയതായിട്ടുള്ള തെളിവുകളാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ അത് പരിഗണിക്കപ്പെട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന ഒരു ക്രൈം ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ടുവെന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ആ ക്രൈം തള്ളാന്‍ കോടതിയില്‍ അപേക്ഷ കൊടുത്തിട്ടും അത് തള്ളിയിട്ടില്ല.ആ കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. നേരത്തേയുള്ള കേസില്‍ ജാമ്യം കൊടുക്കുമ്പോള്‍ സാക്ഷികളെ സ്വാധീനിക്കരുത്, ഇത്തരം ക്രൈമുകള്‍ ആവർത്തിക്കരുതെന്ന ഉപാധികളെല്ലാം വെച്ചിരുന്നു. ഇവിടെയാണ് ആരോപണമെന്നാണെങ്കില്‍ പോലും ഒരു ക്രൈം രജിസ്റ്റർ ചെയ്യപ്പെട്ടുവെന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട തെളിവാണെന്നും അഡ്വ. ടിബി മിനി കുട്ടിച്ചേർക്കുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട കോടതി രേഖകൾ ചോർന്നു എന്ന ആരോപണത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തു കൊണ്ടാണെന്നും കോടതി കഴിഞ്ഞ ദിവസം പ്രോസിക്യൂഷനോട് ചോദിച്ചു. മാർച്ച് മൂന്നിന് അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. എന്നാല്‍ പിന്നീട് എന്തുണ്ടായെന്നും ചോദിച്ച കോടതി രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്നും ദിലീപിന്‍റെ ഫോണിലേത് രഹസ്യ രേഖകൾ അല്ലെന്നും ആവർത്തിച്ചു. ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടൊയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അതോടൊപ്പം തന്നെ ശബ്ദരേഖകൾ പുറത്തു പോയത് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top