Connect with us

ശനിയാഴ്ച രാത്രിയിലെ ആ ഫോൺ കോൾ ദീർഘനേരം സംസാരം.. പിന്നീട് സംഭവിച്ചത്!

Malayalam

ശനിയാഴ്ച രാത്രിയിലെ ആ ഫോൺ കോൾ ദീർഘനേരം സംസാരം.. പിന്നീട് സംഭവിച്ചത്!

ശനിയാഴ്ച രാത്രിയിലെ ആ ഫോൺ കോൾ ദീർഘനേരം സംസാരം.. പിന്നീട് സംഭവിച്ചത്!

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കലാലോകം. തന്റെ പ്രിയപ്പെട്ടവൻ ഈ ലോകത്തോട് വിട പറഞ്ഞ് പോയിരിക്കുന്നുവെന്ന് സഹപ്രവർത്തകർക്കും സ്നേഹിതർക്കും വിശ്വസിക്കാനാകുന്നില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അദ്ദേഹം കൊവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് മാവേലിക്കരയിലേയും കരുനാഗപ്പള്ളിയിലേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ

അനില്‍ പനച്ചൂരാന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് കവി മുരുകന്‍ കട്ടാക്കട. ഏറെ ആഗ്രഹിച്ച ഒരു സിനിമ സ്വപ്നം പാതി വഴിയിലുപേക്ഷിച്ചാണ് പനച്ചൂരാൻ യാത്രയായത്. അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാട്’ എന്ന ചിത്രമായിരുന്നു ആ സ്വപ്നം. കാടിനു വേണ്ടി തിരക്കഥയെഴുതി പൂർത്തികരിച്ചിരുന്നു പനച്ചൂരാൻ‌. ചിത്രത്തിനു വേണ്ടി പാട്ടെഴുതണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാത്രിയിലും അദ്ദേഹം ഫോൺ വിളിച്ചിരുന്നുവെന്ന് കവിസുഹൃത്ത് മുരുകൻ കാട്ടാക്കട പറയുന്നു.

‘ശനിയാഴ്ച രാത്രിയും ദീർഘനേരം അനിൽ വിളിച്ചു സംസാരിച്ചിരുന്നു. അനിൽ തിരക്കഥയെഴുതുന്ന ‘കാട്’ സിനിമയായിരുന്നു വിഷയം. കാടിന്റെ വിവിധ ഭാവങ്ങളെക്കുറിച്ച് ഏറെ നേരം അദ്ദേഹം എന്നോടു സംസാരിച്ചു. ഈ സിനിമയിൽ പാട്ടെഴുതണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അനിലിനു പാട്ടെഴുതിക്കൂടേയെന്നു ചോദിച്ചപ്പോൾ ഗാനരചയിതാവ് പി.ഭാസ്കരനെയാണ് അനിൽ ഓർമിച്ചത്. ഭാസ്കരൻ സംവിധാനം ചെയ്ത സിനിമയിൽ ശ്രീകുമാരൻ തമ്പി ഗാനം രചിച്ചിട്ടുണ്ട്. അതുപോലെയുള്ള അന്തരീക്ഷം ഇനിയും ഉണ്ടാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഏറെ സമയം സംസാരിച്ചെങ്കിലും അനിലിന് അനാരോഗ്യം ഉള്ളതിന്റെ ലക്ഷണമൊന്നും തോന്നിയില്ല. അതുകൊണ്ടു തന്നെ അനിലിന്റെ മരണം എന്നെ ഞെട്ടിച്ചു’.– മുരുകൻ കാട്ടാക്കട പറഞ്ഞു.

More in Malayalam

Trending

Recent

To Top