Connect with us

നമ്മളിപ്പോള്‍ പീഡിപ്പിക്കപ്പെടും എന്ന് വിചാരിച്ച് ഈ കാര്യങ്ങളൊക്കെ പഠിച്ച് ഇരിക്കുകയാണോ… ഒരാളെ സജസ്റ്റ് ചെയ്ത് കൊടുക്കാം മാത്രം ഈ മേഖലയില്‍ അതിനുള്ള അറിവ് അവള്‍ക്കുണ്ടോ എന്നറിയില്ല ഇതിനകത്ത് എന്തൊക്കോയോ അസ്വാഭാവികമായ കാര്യങ്ങള്‍ നടക്കുന്നു; സിൻസി അനിൽ

Malayalam

നമ്മളിപ്പോള്‍ പീഡിപ്പിക്കപ്പെടും എന്ന് വിചാരിച്ച് ഈ കാര്യങ്ങളൊക്കെ പഠിച്ച് ഇരിക്കുകയാണോ… ഒരാളെ സജസ്റ്റ് ചെയ്ത് കൊടുക്കാം മാത്രം ഈ മേഖലയില്‍ അതിനുള്ള അറിവ് അവള്‍ക്കുണ്ടോ എന്നറിയില്ല ഇതിനകത്ത് എന്തൊക്കോയോ അസ്വാഭാവികമായ കാര്യങ്ങള്‍ നടക്കുന്നു; സിൻസി അനിൽ

നമ്മളിപ്പോള്‍ പീഡിപ്പിക്കപ്പെടും എന്ന് വിചാരിച്ച് ഈ കാര്യങ്ങളൊക്കെ പഠിച്ച് ഇരിക്കുകയാണോ… ഒരാളെ സജസ്റ്റ് ചെയ്ത് കൊടുക്കാം മാത്രം ഈ മേഖലയില്‍ അതിനുള്ള അറിവ് അവള്‍ക്കുണ്ടോ എന്നറിയില്ല ഇതിനകത്ത് എന്തൊക്കോയോ അസ്വാഭാവികമായ കാര്യങ്ങള്‍ നടക്കുന്നു; സിൻസി അനിൽ

നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അതിജീവിതയ്ക്ക് തീരുമാനിക്കാമെന്ന് സർക്കാർ പറഞ്ഞിരുന്നു. ആരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നിര്‍ദേശിക്കാന്‍ അതിജീവിതയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയിരുന്നു. ഇപ്പോഴിതാ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തക സിന്‍സി അനില്‍. ഈ കാര്യങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിവുണ്ടാകണം എന്നില്ലെന്നും ആരെ തെരഞ്ഞെടുക്കണം എന്നതിനെ കുറിച്ച് ഒരു ആശയകുഴപ്പം ഉള്ളിലുണ്ടാകുമെന്നും സിന്‍സി അനില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിന്‍സി അനില്‍.

സിന്‍സി അനിലിന്റെ വാക്കുകളിലേക്ക്

നമ്മള്‍ സര്‍ക്കാരിനെ അല്ലേ വിശ്വസിക്കേണ്ടതെന്നും അപ്പോള്‍ സര്‍ക്കാരല്ലേ അതൊക്കെ ഏറ്റെടുത്ത് ചെയ്യേണ്ടതെന്നും സിന്‍സി അനില്‍ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയില്‍ പങ്കെടുത്ത് സിന്‍സി അനില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്… എനിക്ക് ഭയങ്കര നാണക്കേടാണ് തോന്നുന്നത്. ഇരയായ പെണ്‍കുട്ടി അവരുടെ ചോയ്‌സാണ് പ്രോസിക്യൂഷനെ തീരുമാനിക്കേണ്ടത് അല്ലെങ്കില്‍ അവര്‍ സജസ്റ്റ് ചെയ്യുക എന്ന് പറയുന്നത് ഒട്ടും ആക്‌സപ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. എങ്ങനെ അതിനൊക്കൊ സാധിക്കും.

നമ്മളിപ്പോള്‍ പീഡിപ്പിക്കപ്പെടും എന്ന് വിചാരിച്ച് ഈ കാര്യങ്ങളൊക്കെ പഠിച്ച് ഇരിക്കുകയാണോ. ഒരാളെ സജസ്റ്റ് ചെയ്ത് കൊടുക്കാം മാത്രം ഈ മേഖലയില്‍ അതിനുള്ള അറിവ് അവള്‍ക്കുണ്ടോ എന്ന് എനിക്കറിയില്ല. വെല്‍വിഷായി കണ്ട് സംസാരിച്ച് തീരുമാനത്തിലെത്തുമായിരിക്കാം. പക്ഷെ സത്യം പറഞ്ഞാല്‍ അതിന്റെയൊക്കെ ആവശ്യമെന്താണ്? അവളുടെ സ്ഥാനത്തിരുന്ന് ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. എനിക്ക് ആകെ കണ്‍ഫ്യൂസ്ഡ് ആയിപ്പോകും. എനിക്ക് ആരെ വിശ്വസിക്കാന്‍ പറ്റും. ഏത് തള്ളണം ഏത് കൊള്ളണം എന്നൊന്നും നമുക്കറിയില്ലല്ലോ.

നമ്മള്‍ സര്‍ക്കാരിനെ അല്ലേ വിശ്വസിക്കേണ്ടത്. അപ്പോള്‍ സര്‍ക്കാരല്ലേ അതൊക്കെ ഏറ്റെടുത്ത് ചെയ്യേണ്ടത്. എനിക്ക് നീതി മേടിച്ച് തരിക എന്നത് സര്‍ക്കാരിന്റെ കൂടെ ബാധ്യത അല്ലേ. കോടതി കഴിഞ്ഞ ദിവസം മറ്റൊരു കാര്യം കൂടി പറഞ്ഞല്ലോ എന്റെ 12 വയസായ മകള്‍ കൂടിയാണ് ഇനി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ളൂ എന്ന്. അങ്ങനെ ഒരു പരാമര്‍ശം ഞാന്‍ ഒരു പത്രത്തില്‍ കണ്ടു. ഇത്രത്തോളം ആരോപണങ്ങള്‍ കേട്ടിട്ടും എനിക്ക് ഈ കേസില്‍ വിധി പറയാന്‍ താല്‍പര്യമില്ല എന്ന്, ജനങ്ങളുടെ മുന്നില്‍ തന്റെ നിഷ്‌കളങ്കത വെളിപ്പെടുത്താന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല.

ഈ ആരോപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു പക്ഷം എന്നെ പോലുള്ള കുറച്ചാളുകള്‍ ഉണ്ടായിരിക്കില്ലേ. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു ഇതിനകത്ത് എന്തൊക്കോയോ അസ്വാഭാവികമായ കാര്യങ്ങള്‍ നടക്കുന്നു എന്ന്. അപ്പോള്‍ പൊതുജനങ്ങളുടെ ഒരു ധാരണ മാറ്റണ് അല്ലെങ്കില്‍ എനിക്ക് ഈ കേസിലെ പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ല, ഞാന്‍ നിഷ്‌കളങ്കയാണ് എന്ന് മറ്റുള്ളവരുടെ സമൂഹത്തില്‍ ബോധ്യപ്പെടുത്താനെങ്കിലും ഞാന്‍ ഈ കേസിന് വിധി പറയുന്നില്ല എന്ന് പറയണ്ടേ. ഞാന്‍ എന്റെ സുഹൃത്തുക്കളായ ജഡ്ജിമാരോട് ചോദിക്കാറുണ്ട് എന്നെ ഒരു കേസില്‍ പിടിച്ചുകൊണ്ട് വന്ന് നിങ്ങളുടെ മുന്നില്‍ നിര്‍ത്തിയാല്‍ റിമാന്റ് ചെയ്യുമോ എന്ന് ചോദിച്ചിട്ട്.

അപ്പോള്‍ ഞാന്‍ കേട്ടിട്ടുള്ളത് എന്തെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ കാര്യങ്ങളോ ഒക്കെ പുറത്തോട്ട് സംസാരമാകുമ്പോള്‍ ആ കേസ് മറ്റാര്‍ക്കെങ്കിലും കൊടുക്കും എന്നൊക്കെയാണ് ഞാന്‍ കേട്ടിട്ടുള്ളത്. അതുകൊണ്ട് എന്തുകൊണ്ട് ഈ ജഡ്ജി ഈ കേസില്‍ കടിച്ചു പിടിച്ചുനില്‍ക്കുന്നതെന്താണെന്ന് മനസിലാകുന്നില്ല. നമ്മുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന രീതിയിലുള്ള ചര്‍ച്ചകളെല്ലാം വരുമ്പോള്‍ തീര്‍ച്ചയായിട്ടും ഒരു സ്ത്രീ വിചാരിക്കുക ഞാനെന്തിനാണ് ഈ ചര്‍ച്ചകള്‍ക്ക് വിധേയയാകുന്നത് ഇത്രയും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് ഞാനങ്ങ് മാറിയേക്കാം എന്ന് വിചാരിക്കില്ലേ.

ഇനി അതെല്ലാം ആരോപണമാണെങ്കില്‍ അതും തെളിയിക്കേണ്ട. അതിന് പ്രോസിക്യൂഷനെ സ്വതന്ത്രമായിട്ട് വിടണ്ടേ. രഹസ്യ സ്വഭാവമുള്ള രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന് പറയുമ്പോഴൊക്കെ അത് അന്വേഷിക്കാനെങ്കിലും അനുമതി കൊടുക്കണ്ടേ. അത് ചെയ്യാതിരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഇത്തരം സംശയം തോന്നുന്നത് സ്വാഭാവികമല്ലേ?

Continue Reading
You may also like...

More in Malayalam

Trending

Recent

To Top