Connect with us

യുപിയിലെ യോഗിയെ വിമര്‍ശിച്ചാല്‍ മാത്രം പുരോഗമന വാദികള്‍ ആകില്ല …സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സില്‍ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം; പോസ്റ്റുമായി ഹരീഷ് പേരടി

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ സമകാലിക വിഷയങ്ങളില്‍ അഭിപ്രായം പങ്കുവെച്ച് എത്താറുണ്ട്.

പത്താംക്ലാസുകാരി പെണ്‍കുട്ടിയെ പൊതുവേദിയില്‍ അപമാനിച്ച സമസ്ത നേതാവ് കൂടിയായ മുസ്ലിയാര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. യുപിയിലേ യോഗിയെ വിമര്‍ശിച്ചാല്‍ മാത്രം പുരോഗമന വാദികളാവില്ല ഈ മുസലിയാരെയും തള്ളിപ്പറയണമെന്ന് ഹരീഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക് കുറിപ്പ്

പെണ്‍കുട്ടിയെ അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ സംഘാടകര്‍ക്ക് സമസ്ത നേതാവിന്റെ ശാസന. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിര്‍ന്ന നേതാവ് എം.ടി.അബ്ദുല്ല മുസലിയാര്‍ ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍ നിന്ന് മടങ്ങി പോവേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതും.

….LDF നും UDF നും സമസ്തയുടെ വോട്ട് തൃക്കാക്കരയില്‍ ഞങ്ങള്‍ക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ?..UP യിലെ യോഗിയെ വിമര്‍ശിച്ചാല്‍ മാത്രം പുരോഗമന വാദികള്‍ ആകില്ല …സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സില്‍ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം…മുന്നോട്ടുള്ള കുതിപ്പ്…എബടെ?…കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം.

Continue Reading
You may also like...

More in Malayalam

Trending