Connect with us

കോയിക്കോട്ട് ബന്നോളീ…ജാസ്സി ഗിഫ്റ്റ് വിളിക്കുന്നു

Music Albums

കോയിക്കോട്ട് ബന്നോളീ…ജാസ്സി ഗിഫ്റ്റ് വിളിക്കുന്നു

കോയിക്കോട്ട് ബന്നോളീ…ജാസ്സി ഗിഫ്റ്റ് വിളിക്കുന്നു

കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോടിന്റെ സംസ്കാരവും പൈതൃകവും വിഭവങ്ങളും നിറഞ്ഞു നിൽക്കുന്ന കോഴിക്കോടൻ ഭാഷ പ്രയോഗത്തിലൂടെ “കോയിക്കോട് ബന്നോളീ…” എന്ന ജാസ്സിഗിഫ്റ്റിന്റെ ആലാപനത്തിലൂടെ തരംഗമാവുന്ന ഏറ്റവും പുതിയ ചലച്ചിത്ര ഗാനമാണ് ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന സിനിമയിലെ ഈ ഗാനം.ക്രിസ്തുമസ് ദിനത്തിലാണ് ഗാനം ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. മലബാർ മേഘലയിൽ ഈ ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ഒരു സാധാരണ കോഴിക്കോടൻ വീട്ടമ്മയായ ഫാത്തിമത് താമീമയാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ലേഖ നായർ പാടിയ “നിഴലായ് നിന്റെ മിഴിയിൽ…” എന്ന് തുടങ്ങുന്ന ഹാഷ്ടാഗ് അവൾക്കൊപ്പത്തിലെ ആദ്യം റിലീസ് ചെയ്ത ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ലിറിക്കൽ മോഷൻ സോങ്‌ എന്ന ടാഗ്‌ലൈനിലായിരുന്നു ആദ്യ ഗാനം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഔദ്യോഗികമായ ഓഡിയോ റിലീസ് നിർവഹിച്ചത് സുരേഷ് ഗോപി ആയിരുന്നു.


ജാസ്സി ഗിഫ്റ്റ്, ലേഖ നായർ എന്നിവർക്ക് പുറമെ അരിസ്റ്റോ സുരേഷ് രചിച്ച് ആലപിച്ച ഗാനവും, ചിത്രത്തിന്റെ സംഗീത സംവിധായകൻ ജയേഷ് സ്റ്റീഫൻ തന്നെ രചിച്ച് ആലപിച്ച മറ്റൊരു ഗാനവുമാണ് ഇനി പുറത്ത് വരാനിരിക്കുന്നത്. സജിൻ വർഗീസ്, അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മി അമ്മ, ഷാജിജോൺ, ഷീൻ കിരൺ, ഹരിദാസ്, വിപിൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം ഒരു കോമഡി സസ്പെൻസ് ത്രില്ലെർ റോഡ് മൂവിയാണ്. കന്നഡ താരം ബൃന്ദ കൃഷ്ണയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഹാഷ്ടാഗ് അവൾകൊപ്പത്തിന്റെ ഗാനങ്ങൾക്കു ശേഷം ട്രെയ്ലറും അണിയറയിൽ റിലീസിന് തയ്യാറായിരിക്കുകയാണ്.


കൃപാനിധി സിനിമാസ് നിർമ്മിച്ച ഹാഷ്ടാഗ് അവൾക്കൊപ്പം സംവിധാനം ചെയ്തിരിക്കുന്നത് എ.യു.ശ്രീജിത്ത് കൃഷ്ണയാണ്. ഛായാഗ്രഹണം- രാരിഷ് കുറുപ്പ്, സംഗീതം- ജയേഷ് സ്റ്റീഫൻ, ചിത്രസംയോജനം- ജോമിൻ, ആർട്ട്‌-ജയൻ റീസ, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രലങ്കാരം- ഇന്ദ്രൻസ് ജയൻ, കൺട്രോളർ- രാധാകൃഷ്ണൻ തൈക്കാട്, ഡിസൈൻസ്- ബ്രെയിൻ ബാങ്കേഴ്സ് ഇന്ത്യ, വാർത്ത പ്രചരണം- എ.എസ്.ദിനേശ്.

More in Music Albums

Trending