Connect with us

വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്, അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Malayalam

കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനാണ് തീരുമാനം തിരുവനന്തപുരത്തിന് പുറമേ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലും പ്രത്യേകം മേളകള്‍ നടക്കും. മൊത്തം നാല് മേഖലകളിലായിട്ടാകും ഇത്തവണത്തെ ഐഎഫ്എഫ്‌കെ നടക്കുക. ഈ തീരുമാനത്തെ തുടർന്ന് ഉയർന്ന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ചലച്ചിത്ര മേള ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ. വേദിയിലെ മാറ്റം ഇത്തവണ മാത്രമായിരിക്കുമെന്നും മന്ത്രി . തന്റെ ഫെയ്സ് ബുക്ക് പേജിൽ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

“IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും. ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം. വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്.

രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരമായിരിക്കുമെന്നതിൽ ഒരു സംശയവും, ആശങ്കയും വേണ്ട.

രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാൻ നോക്കുന്നവരാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നിൽ. അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക തന്നെ ചെയ്യും.”

More in Malayalam

Trending