Connect with us

നിഷ്‌കളങ്കമായ സ്‌നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണ്; മാതൃദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

News

നിഷ്‌കളങ്കമായ സ്‌നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണ്; മാതൃദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

നിഷ്‌കളങ്കമായ സ്‌നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണ്; മാതൃദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

മാതൃദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് കാജല്‍ അഗര്‍വാള്‍. മകനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് കാജല്‍ അഗര്‍വാള്‍ കുറിപ്പ് പങ്കുവച്ചത്. നിഷ്‌കളങ്കമായ സ്‌നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണെന്ന് കാജല്‍ പറയുന്നു. ഹൃദയത്തിന് പുറത്തെത്തിയ ഹൃദയത്തിന്റെ ഭാഗമാണ് കുഞ്ഞോമനയെന്നും കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും പ്രിയപ്പെട്ടതായിരിക്കുമെന്നും നീ അറിയണമെന്നുണ്ട്. നിന്നെ എന്റെ കൈകളിലേക്ക് എടുത്ത നിമിഷം, നിന്റെ പിഞ്ചു കൈകള്‍ എന്റെ കൈയ്യില്‍ വച്ച് തന്നെ നിമിഷം, നിന്റെ ശ്വാസവും ചൂടും കുഞ്ഞിക്കണ്ണുകളും കണ്ട ആ നിമിഷം തന്നെ ഞാന്‍ അഗാധമായ സ്‌നേഹത്തിലാണ്ടുപോയി.

നീ എന്റെ ആദ്യത്തെ കണ്‍മണിയാണ്, ആദ്യത്തെ മകനാണ്, എന്റെ എല്ലാമാണ്’ എന്നും കാജല്‍ കുറിച്ചു. വരും നാളുകളില്‍ നിന്നെ ഓരോന്നും പഠിപ്പിക്കാന്‍ ഞാന്‍ ഏറ്റവും നന്നായി ശ്രമിക്കും. ജനിച്ച നാള്‍ മുതല്‍ ഇന്ന് വരെ നീ എനിക്ക് അതിലേറെ പാഠങ്ങള്‍ പകര്‍ന്നു തന്നു.

അമ്മയെന്നാല്‍ എന്താണ് എന്ന് എനിക്ക് തിരിച്ചറിവുണ്ടാക്കി. നിസ്വര്‍ഥതയെന്തെന്ന്, നിഷ്‌കളങ്കമായ സ്‌നേഹമെന്തെന്ന്, ശരീരത്തിന് പുറത്തും ഹൃദയത്തിന്റെ ഒരു ഭാഗവുമായി ജീവിക്കാമെന്നെല്ലാം നീ എന്നെ പഠിപ്പിച്ചു.

നീ കരുത്തനും സ്‌നേഹമുള്ളവനുമായി വളരണമെന്നാണ് എന്റെ പ്രാര്‍ഥന. ഈ ലോകത്തിന്റെ ഇരുട്ട് നിന്നിലെ പ്രകാശത്തെയും സ്‌നേഹമുള്ള സ്വഭാവത്തെയും കെടുത്തിക്കളയരുതേ എന്നും ഞാന്‍ പ്രാര്‍ഥിക്കും. ദയയും കരുണയും ധൈര്യവുമുള്ളവനായി എന്റേതെന്ന് എനിക്ക് എക്കാലവും ചേര്‍ത്ത് പിടിക്കാന്‍ പാകത്തിന് വളരണമെന്നാണ് ആഗ്രഹമെന്നും കാജല്‍ കുറിച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top