Connect with us

വ്യത്യസ്തമാര്‍ന്ന വേഷപ്പകര്‍ച്ചയില്‍ സിജു വില്‍സണ്‍; കോമഡിയും സസ്പെന്‍സും മാസ് ഡയലോഗുകളും ആക്ഷനും കലര്‍ന്ന വരയനായി കാത്തിരുന്ന് പ്രേക്ഷകര്‍

Malayalam

വ്യത്യസ്തമാര്‍ന്ന വേഷപ്പകര്‍ച്ചയില്‍ സിജു വില്‍സണ്‍; കോമഡിയും സസ്പെന്‍സും മാസ് ഡയലോഗുകളും ആക്ഷനും കലര്‍ന്ന വരയനായി കാത്തിരുന്ന് പ്രേക്ഷകര്‍

വ്യത്യസ്തമാര്‍ന്ന വേഷപ്പകര്‍ച്ചയില്‍ സിജു വില്‍സണ്‍; കോമഡിയും സസ്പെന്‍സും മാസ് ഡയലോഗുകളും ആക്ഷനും കലര്‍ന്ന വരയനായി കാത്തിരുന്ന് പ്രേക്ഷകര്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് സിജു വില്‍സണ്‍. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ താരത്തിന്റെ വരയന്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. തന്റെ കരിയറയിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രത്തെയാണ് സിജു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു പുരോഹിത വേഷത്തിലാണ് സിജു പ്രത്യക്ഷപ്പെടുന്നത്.
മെയ് 20 ന് തിയേറ്ററില്‍ എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
കോമഡിയും സസ്പെന്‍സും മാസ് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.

വ്യത്യസ്തമായ ഒരു കഥാപാത്രത്തിനായി ഞാന്‍ കാത്തിരുന്ന സമയത്താണ് ‘വരയന്‍’ തന്നെ തേടി എത്തിയതെന്നും എന്നിലേക്ക് വന്ന തിരക്കഥകളില്‍ എനിക്ക് വളരെയധികം ആകര്‍ഷണം തോന്നിയ സിനിമയാണ് ‘വരയന്‍’ എന്നും താരം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ആദ്യമായാണ് പുരോഹിതന്റെ വേഷം അവതരിപ്പിക്കുന്നത്. അതിന്റെതായൊരു എക്സൈറ്റ്മെന്റ് എനിക്കുണ്ടെന്നു സിജു വില്‍സണ്‍ പറയുന്നത്. ഇതിനോടകം തന്നെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള സിജുവിന്റെ കയ്യില്‍ ഈ കഥാപാത്രവും ഭദ്രമാണ് എന്ന് നിസംശയം പറയാം.

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയന്‍’ യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദര്‍ എബി കപ്പൂച്ചിനെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പുരോഹിതന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാദര്‍ ഡാനി കപ്പൂച്ചിനാണ്. ഇത് ”പുരോഹിതന്റെ സുവിശേഷവുമല്ല” എന്ന് തിരക്കഥാകൃത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രനാണ് നിര്‍മ്മിച്ച ചിത്രം ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്ലൈനിലാണ് പുറത്തിറങ്ങുന്നത്. ചിത്രം മെയ് 20 ന് പ്രേക്ഷകരിലേക്കെത്തും.

ഛായാഗ്രഹണം രജീഷ് രാമന്‍. എഡിറ്റിംങ് ജോണ്‍കുട്ടി. സംഗീതം പ്രകാശ് അലക്‌സ്. ഗാനരചന ബി.കെ. ഹരിനാരായണന്‍. സൗണ്ട് ഡിസൈന്‍ വിഘ്‌നേഷ്, കിഷന്‍ & രജീഷ്. സൗണ്ട് മിക്‌സ് വിപിന്‍ നായര്‍. പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്. ആര്‍ട്ട് നാഥന്‍ മണ്ണൂര്‍. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍. സംഘട്ടനം ആല്‍വിന്‍ അലക്‌സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. ചാനല്‍ പ്രമോഷന്‍ മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം.ആര്‍ പ്രൊഫഷണല്‍. പി.ആര്‍.ഒ- ദിനേശ് എ.സ്.

More in Malayalam

Trending