Connect with us

ഷാരുഖ് ഖാന്‍ സിനിമ കാണാന്‍ എത്തിയെന്നും പറഞ്ഞ് ആളുകള്‍ ചുറ്റും വളഞ്ഞു; ഒറ്റ നോട്ടത്തില്‍ ഷാരുഖ് ഖാന്‍ അല്ലെന്ന് ആരും പറയില്ല, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഷാരൂഖിന്റെ അപരന്റെ അവസ്ഥ

News

ഷാരൂഖ് ഖാന്റെ അപരന്മാര്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ എല്ലാ അപരന്മാരെയും പിന്തള്ള കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇബ്രാഹിം ഖാദ്രി എന്ന വ്യക്തി. ഒറ്റ നോട്ടത്തില്‍ ഷാരുഖ് ഖാന്‍ അല്ലെന്ന് ആരും പറയില്ല. പല തവണ ഷാരുഖ് ഖാന്‍ ആണെന്ന് തെറ്റിദ്ധരിച്ച് ജനം ഇബ്രാഹിം ഖാദ്രിയെ വളയുകയും അലറി വിളിക്കുകയും, സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന പേജിലൂടെയാണ് ഇബ്രാഹിമിന്റെ കഥ പുറത്ത് വന്നത്. കുട്ടിക്കാലത്ത് ബാഹ്യസൗന്ദര്യം ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു ഇബ്രാഹിം.

എന്നാല്‍ ചെറുപ്പം മുതലേ തന്നെ പലരും ഇബ്രാഹിമിന് ഷാരുഖ് ഖാന്റെ മുഖച്ഛായയുണ്ടെന്ന് പറയുമായിരുന്നു. വളരുംതോറും ഈ മുഖസാദൃശ്യം കൂടി വന്നു. കൂടുംബത്തിന് ഇക്കാരണം കൊണ്ട് തന്നെ ഇബ്രാഹിം വലിയ അഭിമാനമായിരുന്നു.

ഒരു തവണ റയീസ് എന്ന ബോളിവുഡ് ചിത്രം കണ്ട് പുറത്തിറങ്ങിയ ഇബ്രാഹിമിനെ ജനം വളഞ്ഞു. തീയേറ്ററില്‍ ഷാരുഖ് ഖാന്‍ സിനിമ കാണാന്‍ എത്തിയതാണെന്നാണ് അവര്‍ കരുതിയത്. പലപ്പോഴും ഇത്തരത്തില്‍ ആള്‍ക്കൂട്ടം ഉണ്ടായി തന്റെ ഷര്‍ട്ട് കീറിപ്പോയിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു.

More in News

Trending

Recent

To Top