Connect with us

ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തില്‍ ഇല്ല; മംമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ രൂക്ഷം

Malayalam

ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തില്‍ ഇല്ല; മംമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ രൂക്ഷം

ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തില്‍ ഇല്ല; മംമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ രൂക്ഷം

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹന്‍ ദാസ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ഏറെ വിമര്‍ശനത്തിന് വഴിതെളിച്ചിരിക്കുകയാണ് ഇപ്പോള്‍. സ്വയം ഇരയാകാന്‍ താല്‍പര്യപ്പെടാറില്ലെന്നും ഇരയാകുന്നത് അങ്ങനെ സംഭവിക്കുന്നത് ഇഷ്ടപ്പെടുന്നവരുടെ നാടാണ് നമ്മുടേതെന്നുമാണ് മംമ്ത മോഹന്‍ദാസ് പറഞ്ഞത്.

സ്വയം ഇരയാകുന്നത് ചില സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എത്ര കാലമാണ് ഇവര്‍ ഇതേ പാട്ട് പാടികൊണ്ടിരിക്കുന്നതെന്നും മംമ്ത ചോദിച്ചു. ഇരയാണെന്ന് മനോഭാവത്തില്‍ നില്‍ക്കാതെ സ്ത്രീയെന്ന അഭിമാനത്തില്‍ മറ്റുളളവര്‍ക്ക് ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്നും മംമ്ത വ്യക്തമാക്കി.

സ്ത്രീകള്‍ അവരുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ബുദ്ധിപരമായി പെരുമാറാറുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ യുക്തി പരമായി പെരുമാറാതെ വിമത ശബ്ദമുയര്‍ത്താനാണ് സ്ത്രീകള്‍ ശ്രമിക്കാറുളളത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ചില മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നുണ്ട്. ഇത് താനെപ്പോഴും പറയുന്ന ഒരു കാര്യമാണ്. സ്ത്രീ സമൂഹത്തിനിടയില്‍ മാറ്റങ്ങള്‍ വരുന്നതില്‍ നമ്മള്‍ അഭിമാനിക്കണമെന്നും മംമ്ത പറഞ്ഞു. എനിക്കെതിരേയുളള വിമര്‍ശനങ്ങളില്‍ തളരാറില്ല.

ഞാന്‍ പ്രിവിലേജഡ് ആയത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംസാരിക്കാന്‍ പറ്റുന്നത് എന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. ഇരയാണെന്ന രീതിയില്‍ ഞാന്‍ ഇതുവരെ ഒരിടത്തും പെരുമാറിയിട്ടില്ല, അതിന് താത്പര്യവുമില്ലെന്നും മംമ്ത വ്യക്തമാക്കി. ഇന്ന് വീടുകളില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പ്രിവിലേജ് പെണ്‍കുട്ടികള്‍ക്കാണ് കിട്ടുന്നത്. മംമ്ത കൂട്ടിച്ചേര്‍ത്തു.

ഇത് വൈറലായതിന് പിന്നാലെയാണ് വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയത്. അയിഷ എം എന്ന സോഷ്യല്‍ മീഡിയ യൂസര്‍ കുറിച്ച നിലപാട് മംമ്തയുടെ വാക്കുകളെ വിമര്‍ശിക്കുന്നതാണ് വൈറലാകുന്നത്. അയിഷയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.

മംമ്തയെ പോലെ ഇത്രയും disgusting ആയി ഫെമിനിസം എന്ന movementനെയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്നവരെയും കളിയാക്കുകയും abuse ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീ മലയാളത്തില്‍ ഇല്ല. ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തില്‍ ഇല്ല. സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാന്‍സല്‍ ചെയ്യുകയാണ്!

To cancel out every victim out there by saying ‘I don’t project everything I have been through and self victimise. അതിനു ഭയങ്കര താല്പര്യമുള്ള നാടാണ് നമ്മുടെത്!എത്ര കാലം നിങ്ങളീ പാട്ടു പാടി കൊണ്ടിരിക്കും..ഞാന്‍ abuseന്റെ വിക്ടിമാണ്, ഞാന്‍ assaultന്റെ വിക്ടിമാണ്.. ഞാന്‍ ഒരു പെണ്ണായത് കൊണ്ട് ജെന്‍ഡറിന്റെ വിക്ടിമാണ് ഹ ഹ ഹ. You can’t do that- Put your best foot forward and try to live by example. ഇന്ന് female children are much more privileged than a male child ha ha ha. Role reversal ആയി. ഇന്ന് Girls are over confident.’ ‘I see how women go out of divorces… they seperate and are out to ruin the lives of their husbands’

More in Malayalam

Trending

Recent

To Top