Connect with us

മഞ്ജു വാര്യർ അറിഞ്ഞത് ദിലീപിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട്..ദിലീപിനെതിരെ തെളിവുകൾ ഇല്ല, ലക്ഷ്യം കാവ്യയുടെ ഫോൺ! ആ ഭയം അലട്ടുന്നു, മെയ് 30 സംഭവിക്കുന്നത്!

News

മഞ്ജു വാര്യർ അറിഞ്ഞത് ദിലീപിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട്..ദിലീപിനെതിരെ തെളിവുകൾ ഇല്ല, ലക്ഷ്യം കാവ്യയുടെ ഫോൺ! ആ ഭയം അലട്ടുന്നു, മെയ് 30 സംഭവിക്കുന്നത്!

മഞ്ജു വാര്യർ അറിഞ്ഞത് ദിലീപിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട്..ദിലീപിനെതിരെ തെളിവുകൾ ഇല്ല, ലക്ഷ്യം കാവ്യയുടെ ഫോൺ! ആ ഭയം അലട്ടുന്നു, മെയ് 30 സംഭവിക്കുന്നത്!

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച് സംഘം. പുതിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനി ചോദ്യം ചെയ്യാൻ ബാക്കിയുള്ളവരെ ഉടൻ തന്നെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ നിരന്തരമായി വേട്ടയാടുന്നത്. അവസാനിപ്പിക്കണമെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. ഈ കേസിൽ ഇതുവരെ ദിലീപിന് എതിരെ പോലീസിന്റെ കയ്യിൽ തെളിവുകളൊന്നും ഇല്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.

ദിലീപിനേയും കാവ്യാ മാധവനേയും കുറിച്ച് മഞ്ജു വാര്യർ ആദ്യം അറിഞ്ഞത് അതിജീവിതയിൽ നിന്ന് അല്ലെങ്കിൽ പിന്നെ ദിലീപിന് എന്ത് മോട്ടീവ് ആണ് കേസിലുളളത് എന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു. റിപ്പോർട്ടർ ടിവി ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:

” കേസന്വേഷണം നീങ്ങുന്നുണ്ട്. പഴയത് പോലെ മാധ്യമ വാര്‍ത്തകളോ മാധ്യമ വിചാരണയോ നടക്കുന്നില്ല എന്ന് മാത്രമേ ഉളളൂ. ഇനി ഏകദേശം 25 ദിവസത്തോളം ഉണ്ട്. അതിനുളളില്‍ പോലീസ് ഒരു ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇനിയും പോലീസ് സമയം ചോദിക്കില്ല എന്നുളള പ്രതീക്ഷയിലാണ് എല്ലാവരും. ദിലീപിനെ നിരന്തരമായി വേട്ടയാടുന്നതിന് ഒരു അവസാനം ഉണ്ടാകണം.

പ്രൊപ്പഗാന്‍ണ്ടയുടെ സ്വഭാവം അനുസരിച്ച് സംസാരിക്കുമ്പോള്‍ നമുക്ക് പിടിച്ച് നില്‍ക്കാം. പക്ഷേ കോടതിയില്‍ കാര്യങ്ങള്‍ എഴുതിക്കൊടുക്കുമ്പോള്‍ ശക്തമല്ലെങ്കില്‍ നിലനില്‍ക്കില്ല. അതാണ് ദിലീപ് കേസില്‍ നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് പോലീസ് ഒരു അജണ്ട മുന്നോട്ട് വെക്കുകയും അതൊന്നും കോടതിയില്‍ നിലനില്‍ക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം, ഈ പറയുന്ന പല കാര്യങ്ങളുടേയും ഗുമ്മ് എഴുതിക്കൊടുക്കുമ്പോള്‍ നിലനില്‍ക്കില്ല.

എഫ്‌ഐആര്‍ റദ്ദാക്കുന്ന കാര്യത്തില്‍ എത്രയോ തെളിവുകള്‍ കോടതിയില്‍ കൊടുത്തു. ഇതുവരെ ദിലീപിനെതിരെ ശക്തമായ തെളിവുകളൊന്നും കണ്ടെത്തായിട്ടില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ വിധി ന്യായത്തിലുണ്ട്. ദിലീപിന് എതിരായി വന്ന വിധിയിലെ കാര്യമാണിത്. ദിലീപിന് എതിരായ വിധിയില്‍ പോലും കോടതി പറയുന്നത് അദ്ദേഹത്തിനെതിരെ തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ്.

ദിലീപിന്റെ ഫോണില്‍ നിന്ന് നിരവധി ഡാറ്റ ഡിലീറ്റ് ചെയ്തു, ദിലീപ് കേസിനെ സ്വാധീനിക്കുന്നതാണ്, തെളിവ് നശിപ്പിക്കുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ വന്നു. ഇത് ബന്ധമില്ലാത്ത കാര്യമാണ് എന്ന് താന്‍ അന്നേ പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. ദിലീപ് ഇക്കാര്യം കോടതിയില്‍ പറയുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഡാറ്റയാണ് നീക്കം ചെയ്തത് തെളിവുകള്‍ അല്ല.

നീക്കം ചെയതത് തെളിവുകള്‍ ആണെന്ന് വാദിച്ച് ജയിക്കേണ്ടത് പോലീസുകാര്‍ ആണ്. തെളിവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് കോടതിയില്‍ വാദിച്ച് ജയിക്കേണ്ടത് പോലീസ് ആണ് ദിലീപ് അല്ല. ദിലീപിന് എതിരെയുളള അജണ്ടയുടെ ഭാഗമായി പലതും പറയുകയാണ്. ഇതൊന്നും നിലനില്‍ക്കില്ല. തനിക്ക് ഒറ്റ പേടിയേ ഉളളൂ. മെയ് 30 ആകുമ്പോള്‍ പറയും കാവ്യാ മാധവന്റെ ഫോണ്‍ വേണം അതില്‍ 2 ലക്ഷം ഫോട്ടോ ഉണ്ട്, മൂന്ന് മാസം കൂടി വേണം എന്ന്.

അങ്ങനെ ഗണപതി കല്യാണം പോലെ നീട്ടിക്കൊണ്ട് പോകുന്നത് കാണുമ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലാകും പോലീസിന്റെ കയ്യില്‍ ഒന്നും ഇല്ലെന്ന്. കാരണം 120 ബി തെളിയിക്കാന്‍ ഏതെങ്കിലും ഒരു ശക്തമായ തെളിവ് മതി. അങ്ങനെ ഒന്നും ഇല്ലാത്തത് കൊണ്ട് പോലീസ് അനുബന്ധമായ മറ്റ് കേസുകളില്‍ കിടന്ന് കളിച്ച് ആസന്നമായ തോല്‍വി പരമാവധി നീട്ടിക്കൊണ്ട് പോകാന്‍ നോക്കുകയാണ്.

ബൈജു പൗലോസ് വീട്ടുകാരെ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് സായ് ശങ്കര്‍ പറഞ്ഞിട്ട് അതില്‍ അന്വേഷണം ഉണ്ടായോ. ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ വന്നു. മഞ്ജു വാര്യരോട് കാവ്യയുടെ കാര്യം പറഞ്ഞത് അതിജീവിതയല്ല എന്ന്. രണ്ടാമത് പറഞ്ഞതും അതിജീവിതയല്ല. അതോടെ മോട്ടീവ് ഇല്ല എന്നായി. ദിലീപിന്റെ ഫോണിലെ മെസ്സേജുകള്‍ മഞ്ജു വാര്യര്‍ കാണുകയുണ്ടായി. അതിന് ശേഷം മഞ്ജു വാര്യര്‍ അങ്ങോട്ട് ചോദിച്ചപ്പോഴാണ് അതിജീവിത കാര്യങ്ങള്‍ പറഞ്ഞത് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. അങ്ങനെ ആണെങ്കില്‍ ദിലീപിന് എന്ത് പ്രതികാരമാണ് ആണ് അതിജീവിതയ്ക്ക് എതിരെ ഉണ്ടാവുക?” .

More in News

Trending

Malayalam