Connect with us

‘ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു…അവനായി പ്രാർത്ഥിച്ച, നേർന്ന അമ്മമാരെ മുഴുവൻ ലജ്ജിപ്പിച്ചുകൊണ്ട് അവൻ്റെ വായിൽ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു..മല കയറി ഒരു ജനതയെ മൊത്തം കഴുതയാക്കിയ ബാബുവിൻ്റെ തനിനിറം പുറത്ത്; കുറിപ്പ് വൈറൽ

Malayalam

‘ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു…അവനായി പ്രാർത്ഥിച്ച, നേർന്ന അമ്മമാരെ മുഴുവൻ ലജ്ജിപ്പിച്ചുകൊണ്ട് അവൻ്റെ വായിൽ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു..മല കയറി ഒരു ജനതയെ മൊത്തം കഴുതയാക്കിയ ബാബുവിൻ്റെ തനിനിറം പുറത്ത്; കുറിപ്പ് വൈറൽ

‘ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു…അവനായി പ്രാർത്ഥിച്ച, നേർന്ന അമ്മമാരെ മുഴുവൻ ലജ്ജിപ്പിച്ചുകൊണ്ട് അവൻ്റെ വായിൽ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു..മല കയറി ഒരു ജനതയെ മൊത്തം കഴുതയാക്കിയ ബാബുവിൻ്റെ തനിനിറം പുറത്ത്; കുറിപ്പ് വൈറൽ

പാലക്കാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കഴിഞ്ഞ ദിവസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ബാബു കഞ്ചാവിന് അടിമയെന്നും ഇത് ഉപയോഗിച്ച ശേഷം ലഹരി മൂത്ത് അക്രമാസക്തനാകുന്നതിന്റെയും തെറി വിളിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും സുഹൃത്തുക്കൾ ബാബുവിനെ കബിളിപ്പിച്ചതാണെന്നുമൊക്കെ വരുന്നുണ്ട്. എങ്കിലും ഇതിനെതിരെ നിരവധിപേരാണ് രംഗത്ത്‍ എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാര്വതി പ്രഭീഷ്. ‘ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു. ഈ പയ്യന് വേണ്ടി ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ച അമ്മമാരുണ്ട്; അവൻ സുരക്ഷിതനായി വരണേയെന്ന് നേർച്ച നേർന്നവരുണ്ട്. കേരളജനത ഒന്നടങ്കം പ്രാർത്ഥിച്ചത് ഇവൻ്റെ ജീവനു വേണ്ടിയായിരുന്നു. അന്നും ചിലർ ഇവൻ്റെ സാഹസികതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു; പക്ഷേ അങ്ങനെ സംശയിച്ചവരെ പതിവു ചാപ്പ കുത്തി സംസ്ഥാനദ്രോഹികളാക്കാനും നമ്മൾ ഒന്നടങ്കം നിന്നു. പക്ഷേ അവരായിരുന്നു ശരി എന്ന് കാലം തെളിയിച്ചു’ എന്നും അവർ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു. ഈ പയ്യന് വേണ്ടി ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ച അമ്മമാരുണ്ട്; അവൻ സുരക്ഷിതനായി വരണേയെന്ന് നേർച്ച നേർന്നവരുണ്ട്. കേരളജനത ഒന്നടങ്കം പ്രാർത്ഥിച്ചത് ഇവൻ്റെ ജീവനു വേണ്ടിയായിരുന്നു. അന്നും ചിലർ ഇവൻ്റെ സാഹസികതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു; പക്ഷേ അങ്ങനെ സംശയിച്ചവരെ പതിവു ചാപ്പ കുത്തി സംസ്ഥാനദ്രോഹികളാക്കാനും നമ്മൾ ഒന്നടങ്കം നിന്നു. പക്ഷേ അവരായിരുന്നു ശരി എന്ന് കാലം തെളിയിച്ചു.

അവനായി പ്രാർത്ഥിച്ച, നേർന്ന അമ്മമാരെ മുഴുവൻ ലജ്ജിപ്പിച്ചുകൊണ്ട് അവൻ്റെ വായിൽ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു. എല്ലാ സേനാവിഭാഗങ്ങളെയും രണ്ടു ദിവസം മുൾമുനയിൽ നിർത്തിയ കോടികൾ ചിലവഴിച്ച് മലയിൽ നിന്നും താഴെ ഇറക്കിയ ഒരുവൻ ലഹരിയ്ക്ക് അടിപ്പെട്ട് കാട്ടിക്കൂട്ടിയ കോപ്രായം കാണിച്ചുതരുന്നുണ്ട് അവൻ്റെ തനി സ്വരൂപം. ഇതിൽ സേനാവിഭാഗങ്ങൾ ചെയ്തത് അവരുടെ ദൗത്യം; അവരുടെ കടമ. കാരണം അവർക്ക് ഭാരതത്തിലെ ഓരോ പൗരന്മാരും സ്വന്തം മക്കളാണ്. ലഹരിക്കടിമപ്പെട്ടവനും അല്ലാത്തവനും ഒരുപോലെ.

ഇന്നലെ മുത്ത് ബാബു മത്ത് ബാബു ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ലജ്ജിക്കേണ്ടിയിരുന്ന രണ്ട് കൂട്ടരുണ്ട്. ഇവനിവിടെ ഹീറോ പരിവേഷം ചാർത്തി നല്കി ബാബു പൊറോട്ട തിന്നു, ബാബു ബിരിയാണി തിന്നു തുടങ്ങി അര മണിക്കൂർ ഇടവിട്ട് ബാബു പ്രാഥമിക കർമ്മം നിർവ്വഹിക്കുന്നിടത്ത് വരെ ക്യാമറയും തൂക്കി ചെന്ന് റിപ്പോർട്ടിങ്ങ് നടത്തിയ മാധ്യമപ്പടയാണ് ഒരു കൂട്ടർ. ഉത്തരേന്ത്യയിലേയ്ക്ക് മാത്രം ലെൻസ് തിരിച്ചു വച്ചിരിക്കുന്നതിനാലാവാം ഇവിടുത്തെ നാലാംതൂണുകൾക്ക് ഈ മലകയറ്റം പ്രതി ഒരു ഇൻവെസ്റ്റിഗേറ്റീവ് നറേഷൻ ചെയ്യാൻ തോന്നാത്തത്.

പിന്നൊരു കൂട്ടർ ഈ വിഷയത്തിലും രാഷ്ട്രീയ ലാഭം കൊയ്യാൻ ഇറങ്ങിയ രാഷ്ട്രീയക്കാരാണ്. ബാബുവിൻ്റെ സാഹസികതയെ വാനോളം വാഴ്ത്തിയ, അവൻ്റെ നെഞ്ചുറപ്പിനെ പുകഴ്ത്തിയ രാഷ്ട്രീയ ചിങ്കങ്ങൾ അറിഞ്ഞു കാണണം അന്ന് മലയോളം കൂട്ടിയിട്ട് കത്തിച്ച സാധനത്തിൻ്റെ വീര്യം കാരണം മല കയറിയ വീരനാണ് ബാബു എന്ന സത്യം! ലോട്ടറി അടിച്ചുവെന്ന കള്ളക്കഥ മെനഞ്ഞ് മലയാളി ജനതയെ ആസ്സാക്കിയ സെയ്തലവിക്ക് ശേഷം ഇതാ മല കയറി ഒരു ജനതയെ മൊത്തം കഴുതയാക്കിയ ബാബുവിൻ്റെ തനിനിറം പുറത്ത്! കഴുതകളാകാൻ വിധിക്കപ്പെടുന്ന ജനതയ്ക്കിടുന്ന പേരാണോ പ്രബുദ്ധ മലയാളി?

More in Malayalam

Trending

Recent

To Top