Actor
‘ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം…വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകളുമായി ദുല്‍ഖര്‍
‘ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം…വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകളുമായി ദുല്‍ഖര്‍
വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
‘ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം, ഈ ക്യൂട്ടീസിന് ഏറ്റവും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍മീഡിയയില്‍ ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധി പേര്‍ ഇരുവര്‍ക്കും മംഗളാശംസകളുമായെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സുല്‍ഫത്തിന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ഉമ്മയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ചിത്രങ്ങളായിരുന്നു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
”എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകള്‍. ഇന്നായിരുന്നു ആ സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങള്‍ ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കായി ഓരോന്ന് ചെയ്യാന്‍ ഉമ്മ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബര്‍ത്ത്ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ,” ദുല്‍ഖര്‍ കുറിച്ചു.
1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ സുറുമി ഡോക്ടറാണ്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പഠനത്തിനു ശേഷം മലയാളത്തിലെ ശ്രദ്ധേയ യുവതാരങ്ങളില്‍ ഒരാളായി മാറി. ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്.
അമാല്‍ സൂഫിയ ആണ് ദുൽഖറിന്റെ ഭാര്യ. മറിയം എന്നാണ് മകളുടെ പേര്.
