Connect with us

ജീവിതത്തിൽ ആർക്കും ഒരു പാപവും ചെയ്തില്ല; അവർ എന്നെ ചതിച്ചു.. ഒടുവിൽ എനിയ്ക്കത് ചെയ്യേണ്ടി വന്നു

Malayalam

ജീവിതത്തിൽ ആർക്കും ഒരു പാപവും ചെയ്തില്ല; അവർ എന്നെ ചതിച്ചു.. ഒടുവിൽ എനിയ്ക്കത് ചെയ്യേണ്ടി വന്നു

ജീവിതത്തിൽ ആർക്കും ഒരു പാപവും ചെയ്തില്ല; അവർ എന്നെ ചതിച്ചു.. ഒടുവിൽ എനിയ്ക്കത് ചെയ്യേണ്ടി വന്നു

തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ബാല
ബാലയുടെ സിനിമ ജീവിതവും അമൃതയുമായുള്ള വിവാഹ മോചനവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കരിയറില്‍ മികച്ച നിലയില്‍ നിൽക്കുമ്പോഴായിരുന്നു ബാലയുംഅമൃതാ സുരേഷും വിവാഹിതരാകുന്നത്. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ഇവര്‍ തമ്മില്‍ അടുത്തിടെ നിയമപരമായി വേര്‍പിരിഞ്ഞു. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു ആ വിവാഹമെന്നായിരുന്നു അമൃത പിന്നീട് പറഞ്ഞത്
നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ജീവിതത്തിലെ പ്രധാന വിഷയങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവെക്കാറുണ്ട്.

സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

വാക്കുകൾ ഇങ്ങനെ,

ലോക്ഡൗൺ ആരംഭിച്ച മാർച്ച് 16 മറക്കാൻ പറ്റാത്ത ദിവസമാണ്. ഫെബ്രുവരിയിൽ തന്നെ അതിന്റെ സൂചനകളൊക്കെ തുടങ്ങി. ഇതിപ്പോൾ പറയാനുള്ള കാരണം കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി എന്റെ ജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്യേണ്ടി വന്നിരുന്നു. ചിലർക്ക് അതെന്താണെന്ന് മനസിലാവും. അതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് ഞാൻ പോവുന്നില്ല. അഞ്ചോളം ഇൻഡസ്ട്രികളിൽ ഞാൻ അഭിനയിക്കുന്നുണ്ട്. ഇതുവരെ സമ്പാദിച്ച സ്വത്തുകളിൽ എഴുപത് ശതമാനത്തോളം കൊടുക്കേണ്ടി വന്നു.രുപാട് സങ്കടങ്ങൾ ഉണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ആർക്കും ഒരു പാവവും ചെയ്തിട്ടില്ല. പക്ഷേ ഞാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. വേറൊരു മാർഗവും ഉണ്ടായിരുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് ഉണ്ടായിരുന്നു. മാർച്ചിൽ ലോക്ഡൗൺ വന്നപ്പോൾ ഭാവിയിലുള്ള പ്രൊജക്ടുകളും നിർത്തി വെക്കേണ്ടി വന്നു. ആ സമയത്താണ് എന്റെ സ്വന്തം ആസ്തിയിൽ മുപ്പത് ശതമാനം മാത്രമായി പോയത്. ഞാൻ പറയുന്നത് എന്റെ മാത്രം കാര്യമാണ്.

ചെന്നൈയിൽ അച്ഛനും അമ്മയും നല്ല രീതിയിൽ ജീവിക്കുന്നവരാണ്. ചേച്ചിയും ചേട്ടനുമുണ്ട്. ചേട്ടൻ പ്രശസ്ത സംവിധായകനാണ്. ഞങ്ങൾ എല്ലാവരും സ്വയം നേടി എടുത്തവരാണ്. മറ്റൊരാളെ ആശ്രയിക്കാറില്ല. പൈസ ഉള്ള ഒരു നടനായിട്ട് പോലും ഇതുപോലൊരു സാഹചര്യം വന്നപ്പോൾ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണ്. തൊഴിലില്ല, വരുമാനമില്ല, എങ്കിലും കൊവിഡിന് തൊട്ട് മുൻപ് 70 ശതമാനം സ്വത്തും കൊടുക്കേണ്ടി വന്നു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലർ എന്നെ നല്ല രീതിയിൽ ചതിച്ചു.

ബാക്കി ജീവിക്കാനുള്ള വക എനിക്ക് ഉണ്ടെങ്കിലും ബുദ്ധിമുട്ടേണ്ടി വന്നു. അപ്പോഴാണ് അതുപോലും ഇല്ലാത്ത പാവപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചത്. ചെറുപ്പത്തിലെ ഞാൻ ചാരിറ്റി വർക്ക് ചെയ്യാറുണ്ട്. അതിൽ നിന്നും കുറച്ച് കൂടി മാറി ചിന്തിച്ചു. അവിടെയാണ് ജീവിതത്തിൽ ഒരു ടേണിങ് പോയിന്റ് ഉണ്ടാവുന്നത്. ശിവ എന്ന കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം എത്തിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു ബാല പങ്കുവെച്ചത്.

More in Malayalam

Trending

Recent

To Top