Connect with us

നടി ആക്രമിച്ച കേസില്‍ മേല്‍നോട്ടച്ചുമതല ആര്‍ക്കാണ്…, ഈ മാസം 19 ന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി മറുപടി നല്‍കണം; ചോദ്യവുമായി ഹൈക്കോടതി

Malayalam

നടി ആക്രമിച്ച കേസില്‍ മേല്‍നോട്ടച്ചുമതല ആര്‍ക്കാണ്…, ഈ മാസം 19 ന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി മറുപടി നല്‍കണം; ചോദ്യവുമായി ഹൈക്കോടതി

നടി ആക്രമിച്ച കേസില്‍ മേല്‍നോട്ടച്ചുമതല ആര്‍ക്കാണ്…, ഈ മാസം 19 ന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി മറുപടി നല്‍കണം; ചോദ്യവുമായി ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കവെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയത്. ഇത് ഏറെ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കാന്‍ എഡിജിപി എസ് ശ്രീജിത്തിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലാണ് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ വീണ്ടും ചുമതലയേല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഐഎച്ച്ആര്‍സി സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കരയുടെ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ നടി ആക്രമിച്ച കേസില്‍ മേല്‍നോട്ടച്ചുമതല ആര്‍ക്കാണെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഈ മാസം 19 ന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയത് നിയമവിരുദ്ധവും ചട്ട ലംഘനവുമാണെന്നാണ് ഐ എച് ആര്‍ സി ഹര്‍ജിയില്‍ ആരോപിക്കുന്നത്. ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നും ബൈജു കൊട്ടാരക്കര നേരത്തെ വാദിച്ചിരുന്നു.

കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോയെന്നാണ് ഹൈക്കോടതി ഇന്ന് പൊലീസിനോട് ചോദിച്ചിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. നടിയെ ആക്രമിച്ച കേസിലെ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് ഡി ജി പി അനില്‍ കാന്ത് പുറത്തിറക്കിയ ഉത്തരവില്‍ എസ് ശ്രീജിത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.

നിലവില്‍ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റി എസ് ശ്രീജിത്തിനെ ട്രാന്‍പോര്‍ട്ട് കമ്മീഷ്ണറാക്കി മാറ്റിയിരിക്കുകയാണ്. അപ്പോള്‍ ഈ കേസിന്റെ മേല്‍നോട്ടം ആര്‍ക്കാണ് എന്നാണ് കോടതിയുടെ ചോദ്യം. ക്രൈം ബ്രാഞ്ച് മേധാവി എന്ന നിലയിലാണ് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം എസ് ശ്രീജിത്തിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ക്രൈം ബ്രാഞ്ച് മേധാവി അല്ല എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഇതില്‍ ഹൈക്കൊടതി തൃപ്തരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയ സംസ്ഥാന പൊലീസ് മേധാവിയോട് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. ബൈജു കൊട്ടാരക്കര സമര്‍പ്പിച്ച ഹര്‍ജിയിലെ പിഴവും കോടതി ചൂണ്ടിക്കാണിച്ചു. ശ്രീജിത്തിനെ മാറ്റിയത് സെക്ഷന്‍ 97 ന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഈ നിയമം സംസ്ഥാന പൊലീസ് മേധാവിയുടെ കാര്യത്തില്‍ മാത്രമേ നിലനില്‍ക്കുകയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി 2 വര്‍ഷമാണ്. അത് കഴിയുന്നതിന് മുമ്പ് ഡി ജി പിയെ മാറ്റാന്‍ സാധിക്കില്ല. ആ നിയമമാണ് മുമ്പ് ടിപി സെന്‍കുമാറിന്റെ കേസിലടക്കം സര്‍ക്കാറിന് തിരിച്ചടിയായത്. എന്നാല്‍ ക്രൈം ബ്രാഞ്ച് മേധാവിയുടെ കാര്യത്തില്‍ അത്തരമൊരു ചട്ടമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഒരു കേസിന്റെ മേല്‍നോട്ടം പേരെടുത്ത് പറഞ്ഞ് ഏല്‍പ്പിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്നും മാറ്റുമ്പോള്‍ വലിയ ആശങ്ക ഉയര്‍ന്ന് വന്നിരുന്നു. ആ ആശങ്ക പരിഗണിച്ചുകൊണ്ടാണ് കോടതി ഇപ്പോള്‍ മേല്‍നോട്ടം ആര്‍ക്കെന്ന കാര്യത്തില്‍ ഡി ജി പിയില്‍ നിന്നും വ്യക്തത തേടിയിരിക്കുന്നത്.

അന്വേഷണ കാലാവധി അവസാനിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത് വിവാദമായിരുന്നു. നടിയെ ആക്രമിച്ചകേസിന്റേയും ദീലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിന്റേയും അന്വേഷണം ഇതോടെ പ്രതിസന്ധിയിലാകുമെന്ന് വിലയിരുത്തലുകളുണ്ടായി. അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് ഡബ്ല്യുസിസിയും ചലച്ചിത്രമേഖലയിലെ ഒരു വിഭാഗമാളുകളും രംഗത്തെത്തി.

ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതികരിക്കുകയുണ്ടായി.താന്‍ മാറിയാലും അന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു എഡിജിപിയുടെ മറുപടി. കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത വ്യക്തി മാറി എന്നതിനാല്‍ അന്വേഷണത്തിന് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. സര്‍ക്കാറിന്റെ ഉറച്ച തീരുമാനം അനുസരിച്ച് അന്വേഷണം മുന്നോട്ട് പോവും. അതില്‍ ആശങ്കയുടെ ആവശ്യമില്ല. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തന്നേക്കാള്‍ മികച്ച ഉദ്യോഗസ്ഥനാണ്.

കേസ് അന്വേഷണം നല്ല രീതിയില്‍ തന്നെ പുരോഗമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസും ദിലീപ് ഉള്‍പ്പെട്ട വധഗൂഡാലോചനാ കേസും നിര്‍ണായ ഘട്ടത്തിലെത്തി നില്‍ക്കെ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്ക രേഖപ്പെടുത്തി പലരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു എഡിജിപിയുടെ പ്രതികരണം പുറത്ത് വന്നത്. ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമാണ്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top