Connect with us

എന്തും കാണിക്കാമെന്നാണോ.. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റം! ട്വിസ്റ്റന്ന് പറഞ്ഞത് ഇതാണ് കേസ് പോകുന്ന പോക്ക്…

Malayalam

എന്തും കാണിക്കാമെന്നാണോ.. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റം! ട്വിസ്റ്റന്ന് പറഞ്ഞത് ഇതാണ് കേസ് പോകുന്ന പോക്ക്…

എന്തും കാണിക്കാമെന്നാണോ.. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റം! ട്വിസ്റ്റന്ന് പറഞ്ഞത് ഇതാണ് കേസ് പോകുന്ന പോക്ക്…

യു ടൂബ് ചാനല്‍വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന വിജയ് പി നായരെ കുടുക്കാൻ ഇറങ്ങി തിരിച്ച പെണ്പടകൾക്ക് ഇപ്പോൾ കഷ്ട കാലമാണ് എന്ന് പറയാതെ വയ്യ.ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തിരുന്ന കേസ് വീണ്ടും കൊഴുക്കുന്നു. യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്ന പരാതിയില്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ് ഫയൽ ചെയിതിരുന്നു . മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര നാഗരാജിന്റെ പരാതിയില്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. ഇപ്പോൾ ഇതാ കേസിൽ മറ്റൊരു ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്

മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയിലെത്തിയ ഭാഗ്യലക്ഷ്മിയിക്കും കൂട്ടർക്കും ജാമ്യം നല്‍കരുതെന്ന കര്‍ശന നിലപാട് എടുത്ത് പ്രോസിക്യൂഷന്‍ . ഇവര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. എന്തിന്റെ പേരിലാണെങ്കിലും വീട്ടില്‍ കയറി അക്രമിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. ഇന്നിവര്‍ നിയമം കൈയ്യിലെടുത്തത് ലളിതമാക്കിയാല്‍ നാളെ ഇത് മുതലാക്കി പലരും തല്ലാന്‍ വന്ന് ഈ ന്യായം പറയും. ഈ നാട്ടില്‍ നിയമം എല്ലാവര്‍ക്കും ഒന്നാണ്. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതോടെ ഭാഗ്യലക്ഷ്മിയും കൂട്ടരും പെട്ടു . ഭാഗ്യലക്ഷ്മിയേയും കൂട്ടര്‍ക്കും എതിരെ ജാമ്യമില്ലാ കേസ് ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തില്ല. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പരമാവധി വൈകിപ്പിക്കുകയും ചെയ്തു.]

യുട്യൂബിലൂടെ വനിതകളെക്കുറിച്ച് അസഭ്യം പറഞ്ഞതിന് വിജയ് പി. നായരെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള വനിതകള്‍ ആക്രമിച്ച കേസിലാണ് അവര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ അത് നിയമം കൈയിലെടുക്കുന്നവര്‍ക്ക് പ്രചോദനമുണ്ടാകും, കൂടുതല്‍ നിയമലംഘകരുണ്ടാകും എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വിജയ് പി. നായരെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അയാളെ തെറിവിളിച്ചശേഷം അടിക്കുകയും അയാളുടെ മുണ്ട് പറിച്ചെടുക്കുകയും ചെയ്തു. 12 മിനിറ്റുള്ള വീഡിയോയില്‍ ഇതെല്ലാം വ്യക്തമായി കാണാമെന്ന് മെന്‍സ് റൈറ്റ് അസോസിയേഷന്‍ കോടതിയെ അറിയിച്ചു. അടികൊള്ളുന്ന വിജയ് പി. നായര്‍ പ്രതികളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിക്കുന്നില്ലായിരുന്നു. എന്നിട്ടും തന്നെ അപമാനിച്ചു എന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി നല്‍കിയ കേസില്‍ ഇപ്പോഴും വിജയ് പി. നായര്‍ ജയിലിലാണ്. ആക്രമിച്ച പ്രതികള്‍ പുറത്തുനില്‍ക്കുമ്പോള്‍ ഇര അഴിക്കുള്ളിലാണെന്ന് അസോസിയേഷന്‍ വാദിച്ചു. ഇതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്താങ്ങി.

പ്രശ്‌നപരിഹാരത്തിന് വിളിച്ചുവരുത്തിയശേഷം അസഭ്യം പറഞ്ഞ് വിജയ് പി. നായര്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ ആക്രമിച്ച് അപമാനിച്ചെന്ന് ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനും വാദിച്ചു.

അതെ സമയം തന്നെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടായിരുന്നു കഴിഞ്ഞ ദിവസം പോലീസ് നല്‍കിയത്. വീട്ടില്‍ കയറി തല്ലുക, തെറി വിളിക്കുക, മുണ്ട് പറിച്ച് ചൊറിയണം ഇടുക, കരിയോയില്‍ ഒഴിക്കുക തുടങ്ങിയ പല വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് വാദിക്കുന്നു. എന്തിന്റെ പേരിലായാലും നിയമം കൈയ്യിലെടുത്തവരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അത് സമൂഹത്തിന് മോശം സന്ദേശം നല്‍കും. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നുമാണ് പറയുന്നത്

ഭാഗ്യലക്ഷ്മിയെക്കൂടാതെ വെമ്പായം സ്വദേശിനി ദിയാസന, കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജാമ്യാപേക്ഷയില്‍ ഈ മാസം ഒന്‍പതിന് കോടതി വിധിപറയും. . ജാമ്യം കിട്ടിയില്ലെങ്കില്‍ ഒരു ദിവസമെങ്കിലും ജയിലല്‍ പോകേണ്ട ഗതി വരുമെന്ന കാര്യം ഉറപ്പാണ്.

More in Malayalam

Trending

Recent

To Top