Connect with us

കരുക്കള്‍ നീക്കുന്നത് മഞ്ജു.. സനലിന്റെ കുരുക്ക് മുറുകുന്നു! ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും, ഫോണും പരിശോധനക്ക് കീഴില്‍, സംവിധായകന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

Actress

കരുക്കള്‍ നീക്കുന്നത് മഞ്ജു.. സനലിന്റെ കുരുക്ക് മുറുകുന്നു! ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും, ഫോണും പരിശോധനക്ക് കീഴില്‍, സംവിധായകന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

കരുക്കള്‍ നീക്കുന്നത് മഞ്ജു.. സനലിന്റെ കുരുക്ക് മുറുകുന്നു! ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും, ഫോണും പരിശോധനക്ക് കീഴില്‍, സംവിധായകന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

നടി മഞ്ജു വാരിയരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം ലഭിച്ചേക്കും. അതേസമയം താന്‍ നിരപരാധിയാണെന്നും മഞ്ജുവിനെ ശല്യം ചെയ്തിട്ടില്ലെന്നും സനല്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ശല്യം ചെയ്‌തെന്നുമുള്ള മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. വളരെ നാടകീയമായ രീതിയിലാണ് സനലിനെ അറസ്റ്റ് ചെയ്തത്. മഫ്തിയിലെത്തിയാണ് പൊലീസ് സംഘം സംവിധായകനെ അറസ്റ്റ്‌ചെയ്തത്. തിരുവനന്തപുരം പാറശാലയിലുള്ള ബന്ധുവിന്റെ വീട്ടില്‍ നില്‍ക്കുമ്പോഴാണ് സനല്‍കുമാര്‍ ശശിധരനെ എളമക്കര പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. എന്നാല്‍ തന്നെ ഏതോ അജ്ഞാത സംഘം തട്ടികൊണ്ടി പോകുന്നു എന്ന് ആരോപിച്ച് കസ്റ്റഡി ദൃശ്യങ്ങള്‍ ഫേസ് ബുക്ക് ലൈവിലൂടെ സനല്‍കുമാര്‍ ശശിധരന്‍ പുറത്ത് വിട്ടിരുന്നു.

എന്നാല്‍ മഫ്തിയില്‍ വന്ന് ഗുണ്ടകള്‍ക്ക് സമാനമായി പോലീസ് പെരുമാറിയതില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. പോലീസ് വേഷത്തില്‍ വന്ന് കാര്യം അറിയിച്ചിരുന്നെങ്കില്‍ താന്‍ സഹകരിക്കുമായിരുന്നു എന്നാണ് സനല്‍കുമാര്‍ പറഞ്ഞത്. എന്തായാലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് പാറശാല പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം എത്തി നിയന്ത്രിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊച്ചി പൊലീസ് സംഘം സനല്‍കുമാറിനെയും കൊണ്ട് എളമക്കരയിലേക്ക് തിരിച്ചത്. ഇതിനിടെ കൊച്ചി കമ്മീഷണര്‍ സംവിധായകന്റെ കസ്റ്റഡിയും സ്ഥിരീകരിച്ചു.

അതേസമയം തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റിഡിയില്‍ പോകുമ്പോള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.

ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ് സംവിധായകന്‍. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരുന്നത് എങ്കിലും. ചോദ്യം ചെയ്യല്‍ തുടരുന്നതിനാലും അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിക്കുന്നതിനാലും കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്. ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും സനല്‍കുമാര്‍ ശശിധരനെതിരെയുണ്ട്. ഇതില്‍ 354എ വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക എന്നിവയാണ് സനല്‍കുമാര്‍ ശശിധരന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

മഞ്ജു വാരിയരോട് സനല്‍ പല തവണ പ്രണയം പറഞ്ഞിരുന്നു. ലൊക്കേഷനില്‍ വെച്ചും ഇത് തുടര്‍ന്നു. എന്നാല്‍ നടി ആദ്യം അതൊന്നും കാര്യമായി എടുത്തില്ല, പിന്നാലെയാണ് ഫോണ്‍ വിളികളിലൂടെ ശല്യം തുടര്‍ന്നത്. കോളും വാട്‌സാപ്പും ബ്ലോക്ക് ചെയ്തപ്പോള്‍ എസ്എംഎസും മെയിലുകളും അയച്ചു ശല്യപ്പെടുത്തി. നേരിട്ടുവിളിച്ച് താക്കീത് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോഴാണ് മെസേജുകളുടെയും മെയിലിന്റെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മഞ്ജു പരാതി നല്‍കിയത്.

മഞ്ജു വാരിയരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ച് സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. മഞ്ജുവിനെ നായികയാക്കി സനല്‍കുമാര്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ പ്രശ്‌നങ്ങളെല്ലാം തുടങ്ങിയത്.

മജ്ഞു നടപടി വേണമെന്ന് കടുപ്പിച്ചതോടെ പോലീസും ആ വഴിക്ക് നീങ്ങുകയായിരുന്നു. 2019 ഓഗസ്റ്റ് മുതല്‍ സനല്‍കുമാര്‍ ശശിധരന്‍ ശല്യം ചെയ്യുന്നുവെന്നാണ് പരാതി. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴിയും സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യര്‍ പരാതിപ്പെടുന്നു. എഫ് ഐ ആറിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.

അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം നേടിയ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍. എന്നാല്‍ അദ്ദേഹം എന്തിനാണ് മഞ്ജു വാര്യരെ ചുറ്റിപ്പറ്റി പോസ്റ്റുകള്‍ ഇടുന്നു എന്നതാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജുവാര്യരെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് നടിയെ ചൊടിപ്പിച്ചത്. എന്നാല്‍ ആദ്യം നടി പ്രതികരണങ്ങളൊന്നും ഉയര്‍ത്തിയിരുന്നില്ല. ഇത് കണ്ട് സംവിധായകന്‍ പ്രകോപനകരമായ മറ്റ് പോസ്റ്റുകളും ഇടുകയാണ് ഉണ്ടായത്.

about manju warrier

Continue Reading
You may also like...

More in Actress

Trending

Recent

To Top