Malayalam
സിബിഐ 5 നൂറ് കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കും; പാതി മീശ വടിച്ച് വാക്കു പാലിച്ചു, പോസ്റ്റുമായി ആരാധകന്‍
സിബിഐ 5 നൂറ് കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കും; പാതി മീശ വടിച്ച് വാക്കു പാലിച്ചു, പോസ്റ്റുമായി ആരാധകന്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ സിബിഐ 5 പുറത്തെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ ഒരു മമ്മൂട്ടി ആരാധകന്റെ വാക്കുകളാണ് വൈറലാകുന്നത്. സി.ബി.ഐ 5 ദി ബ്രയിന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷന്‍ നേടുമെന്ന് ലവിന്‍ ജോര്‍ജ്ജ് എന്ന ആരാധകന്‍ പറഞ്ഞിരുന്നു.
വെറും ടീസര്‍ അല്ല ഇതെന്നും 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും സിബിഐ 5 ടീസര്‍ പങ്കുവച്ച് ഇയാള്‍ പറഞ്ഞിരുന്നു. ചിത്രം 100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്നും, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നും ഈ ആരാധകന്‍ അറിയിച്ചിരുന്നു.
മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും അയ്യര്‍ എന്നും ലവിന്‍ പറഞ്ഞിരുന്നു. എന്നാല്‍, റിലീസ് ആയ സിനിമയ്ക്ക് അത്ര മികച്ച അഭിപ്രായം ലഭിക്കാതെ ആയതോടെ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ് ആരാധകന്‍. സിനിമയുടെ ഫൈനല്‍ കളക്ഷന്‍ വരുന്നത് വരെ ആരാധകന്‍ കാത്തിരുന്നില്ല. ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്നാണ് ഇയാള്‍ പാതി മീശ വടിച്ചത്. പാതി മീശ വടിച്ച ചിത്രം ഇയാള്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
