Connect with us

നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ചിന്റെ മാരക നീക്കം; സാഗര്‍ വിന്‍സന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും; നെട്ടോട്ടം ഓടി ദിലീപ്

News

നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ചിന്റെ മാരക നീക്കം; സാഗര്‍ വിന്‍സന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും; നെട്ടോട്ടം ഓടി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ചിന്റെ മാരക നീക്കം; സാഗര്‍ വിന്‍സന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും; നെട്ടോട്ടം ഓടി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിയ സാക്ഷിയായ സാഗര്‍ വിന്‍സന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സാഗര്‍ വിന്‍സന്റ് ഇപ്പോള്‍ ആലുവ പൊലീസ് ക്ലബ്ബിലാണുള്ളത്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. പിന്നീട് ഈ മൊഴി സാഗര്‍ മാറ്റുകയായിരുന്നു.

സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയതുമായി ബന്ധപ്പെട്ട ഓഡിയോ സംഭാഷണം റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് ശേഷം ആലുവയിലെ വീട്ടില്‍ വെച്ചുനടത്തിയ സംഭാഷണമാണ് പുറത്തുവിട്ടത്.

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ സാഗറിനെ മൊഴിമാറ്റാന്‍ സ്വാധീനിച്ചതെങ്ങനെയെന്ന് ദിലീപിന് വിശദീകരിച്ചുകൊടുക്കുന്നതാണ് സംഭാഷണത്തില്‍ കേള്‍ക്കാന്‍ സാധിക്കുന്നത്. 2017 നവംബര്‍ 15 തിയതി നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, കേസില്‍ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്ര കുമാര്‍ സൂചിപ്പിച്ച വിഐപി, ദിലീപിന്റെ മറ്റൊരു സുഹൃത്ത് ബൈജു എന്നിവരാണ് സംഭാഷണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയും ലക്ഷ്യയിലെ മുന്‍ ജീവനക്കാരനുമായിരുന്ന സാഗറിനെ മൊഴിമാറ്റാന്‍ സ്വാധീനിച്ചതായി ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവിത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുനേല്‍ സ്വീധിനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്.

ദിലീപിന്റെ സഹോദരന്‍ അനൂപ് സംഭാഷണത്തില്‍ പറയുന്നത് ഇപ്രകാരമാണ്, സാഗറിന് ആലപ്പുഴയിലേക്ക് സ്വിഫ്റ്റ് കാറില്‍ കൊണ്ടുപോയി. അവിടെ നിന്നും മനംമാറ്റിയാണ് തിരികെ കൊണ്ടുവന്നതെന്നു അനൂപ ദിലീപിനോട് പറയുന്നുണ്ട്. തന്റെ അഭിഭാഷകനായ ഫിലിപ്പ് ടി വര്‍ഗ്ഗീസിനെ കാണാന്‍ സാഗര്‍ പോയോ എന്ന ദീലീപിന്റെ ആകാംഷയോട് കൂടിയ ചോദ്യത്തിന് മറുപടിയായാണ് അനൂപിന്റെ മറുപടി.സാഗര്‍ മൊഴിമാറ്റിയ സാഹചര്യത്തില്‍ പൊലീസിന് ഇനി സാഗറിനെ തൊടാന്‍ കഴിയില്ലെന്ന് ആയിരുന്നു അവിടെ ഉണ്ടായിരുന്ന വിഐപിയുടെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. മെയ് 31 നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനിടെ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ ഇനി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
ദിലീപിന്റെ ഫോണിൽ നിന്ന് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇനി ചോദ്യം ചെയ്യൽ. ഇതിന്റ ഭാഗമായി 12 പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസിലെ സുപ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവരെയാകും ഉടൻ ചോദ്യം ചെയ്യുക. നേരത്തേ കേസിൽ 20 സാക്ഷികൾ കൂറുമാറിയിരുന്നു. താരങ്ങളായ സിദ്ധിഖ്, ബിന്ദു പണിക്കർ, ഭാമ തുടങ്ങിയവരായിരുന്നു കൂറുമാറിയത്.കേസിൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ദിലീപും കൂട്ടരും നടത്തിയെന്നതിന് തെളിവായി ചില ശബ്ദരേഖകൾ നേരത്തേ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ് കേസിലെ സാക്ഷിയായ ഡോക്ടർ ഹൈദരലിയെ ഉൾപ്പെടെ വിളിക്കുന്ന ശബ്ദ രേഖകൾ ആയിരുന്നു അന്വേഷണ സംഘം പുറത്തുവിട്ടത്.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top