Malayalam
കഥ കേള്‍ക്കാന്‍ വേണ്ടി വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തനിക്കെതിരെയും കേസുണ്ട്, വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്ന് ഉണ്ണി മുകുന്ദന്‍
കഥ കേള്‍ക്കാന്‍ വേണ്ടി വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തനിക്കെതിരെയും കേസുണ്ട്, വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്ന് ഉണ്ണി മുകുന്ദന്‍
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിജയ് ബാബുവിനെതിരെ യുവനടി ഗുരുതര പീഡന ആരോപണവുമായി എത്തിയത്. ഇതിന് പിന്നാലെ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ ചൊല്ലി വലിയ പൊട്ടിത്തെറിയാണ് മലയാള താരസംഘടനയായ അമ്മയില്‍ ഉണ്ടായിരിക്കുന്നത്. സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നും നടി മാല പാര്‍വ്വതി രാജി വെയ്ക്കുകയും ചെയ്തിരുന്നു. നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും ഉള്‍പ്പെടെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. പല താരങ്ങളും സംഘടന നിലപാടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉണ്ണിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. നടന്‍മാരായ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ് എന്നിവര്‍ വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ യോഗത്തില്‍ പ്രതികരിച്ചത്. തനിക്കെതിരേയും ഇത്തരത്തില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ടെന്നും താനും അനുഭവിക്കുകയാണെന്നും സത്യാവസ്ഥ അറിഞ്ഞതിന് ശേഷം മാത്രം മതി നടിപടിയെന്നും ഉണ്ണി മുകുന്ദന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
2018 ലായിരുന്നു ഉണ്ണി മുകുന്ദനെതിരെ യുവതി പീഡന ആരോപണം ഉയര്‍ത്തിയത്. കഥ കേള്‍ക്കാന്‍ വേണ്ടി വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. സിനിമയുടെ കഥ കേള്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും തിരക്കഥയുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും തിരക്കഥയുമായി വരാം എന്ന് പറഞ്ഞ് ഇറങ്ങാന്‍ നോക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ കയറിപ്പിടിച്ചു എന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.
കുതറിമാറാന്‍ ശ്രമിച്ച തന്നെ ബലമായി ചുംബിക്കാനുള്ള ശ്രമവും ഉണ്ണി നടത്തി താന്‍ ബഹളം വച്ചപ്പോള്‍ ആണ് ഉണ്ണി മുകുന്ദന്‍ തന്നെ വിട്ടത് എന്നും യുവതി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ആ സുഹൃത്തിനെ ഭീഷണിപ്പെടുത്താനും ഉണ്ണി ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു. 2017 സെപ്തംബര്‍ 17ന് ആയിരുന്നു ഇത്. പിന്നീട് യുവതി കോടതിയില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം ജില്ലാ കോടതിയില്‍ ഉണ്ണി മുകുന്ദന്‍ ഹാജരായിരുന്നു. തുടര്‍ന്ന് രണ്ട് പേരുടെ ആള്‍ ജാമ്യത്തിലായിരുന്നു ഉണ്ണിക്ക് ജാമ്യം ലഭിച്ചത്. ഇപ്പോഴും ജാമ്യത്തിലാണ് ഉണ്ണി മുകുന്ദന്‍ ഉള്ളത്.
അതേസമയം യുവതിയുടെ പരാതി വ്യാജമാണെന്നാണ് ഉണ്ണിയുടെ വാദം. തന്റെ പേര് നശിപ്പിക്കാനും പണം തട്ടാനുള്ള ശ്രമമാണ് പരാതിക്കാരി നടത്തുന്നതെന്നും ഉണ്ണി ആരോപിച്ചിരുന്നു. യുവതിക്കെതിരെ ഉണ്ണി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ചു കൊണ്ട് നടന്‍ സിദ്ധിഖും രംഗത്തെത്തിയിരുന്നു. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാന്‍ ‘അമ്മ’ ഐസിസിക്ക് എന്ത് അധികാരമുണ്ടെന്നായിരുന്നു സിദ്ധിഖ് ചോദിച്ചത്.
സംഘടനയില്‍ നിന്നും മാറി നില്‍ക്കാം എന്ന വിജയ് ബാബുവിന്റെ കത്തിന് പിന്നിലും സിദ്ധിഖ് ആണെന്ന ആരോപണം ഉണ്ട്. നേരത്തേ സിദ്ധിഖിനെതിരേയും ലൈംഗികാതിക്രമണ ആരോപണം ഉയര്‍ന്നിരുന്നു. 2016ല്‍ തനിക്ക് സിദ്ദിഖില്‍നിന്നും മോശം അനുഭവം നേരിടേണ്ടിവന്നെന്നാണ് നടി രേവതി സമ്പത്ത് ആയിരുന്നു വെളിപ്പെടുത്തിയത്. 2016ല്‍ തിരുവനന്തപുരത്തെ നിള തിയേറ്ററില്‍വെച്ച് സിദ്ദിഖ് തന്നെ വാക്കുകള്‍ക്കൊണ്ടുള്ള ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം. തനിക്ക് നിന്നോടുള്ള വികാരം വേറെയാണെന്നും സിദ്ധിഖ് പറഞ്ഞിരുന്നുവെന്ന് രേവതി വെളിപ്പെടുത്തിയിരുന്നു.
ഐസിസിയിലെ ഒരു അംഗമായിരിക്കുമ്പോള്‍ നിയമപരമായി വലിയ കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. ഐസിസി ഒരു സ്വയംഭരണ സ്വഭാവമുള്ള ഒന്നാണ്. അതുകൊണ്ട് വിജയ് ബാബുവിന്റെ വിഷയത്തില്‍ ആണും പെണ്ണും തമ്മിലുള്ള വിഷയവുമല്ല ഉണ്ടാകുന്നത്. അദ്ദേഹം ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ്. ഇത് ഞങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ഐസിസി കൂടി. അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. പക്ഷെ അതിനു ശേഷം ഞങ്ങളോട് പറഞ്ഞിരുന്നത് അദ്ദേഹവുമായി ബന്ധപ്പെടാന്‍ വഴിയില്ല എന്നാണ്.
അതിനു ശേഷം പിന്നെ കാണുന്നത് ‘അമ്മ’ യുടെ കുറിപ്പാണ്. പത്രക്കുറിപ്പില്‍ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. ‘അമ്മ’ ആവിശ്യപ്പെട്ടെന്നോ ഒന്നും അതില്‍ ഇല്ല. ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാന്‍ സാധിക്കില്ല. ആ ഉത്തരവാദിത്വം നേരെ ചൊവ്വേ നിര്‍വഹിക്കാന്‍ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി വെക്കുന്നത്.
