Connect with us

“സേതുരാമയ്യരും ടീമും തിയേറ്ററുകളില്‍ അന്വേഷണം തുടങ്ങി; ആദ്യ നാല് ഭാഗം കണ്ടവർക്ക് മാത്രമേ കഥ മനസിലാകുകയുള്ളോ ?; സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ!

Movies

“സേതുരാമയ്യരും ടീമും തിയേറ്ററുകളില്‍ അന്വേഷണം തുടങ്ങി; ആദ്യ നാല് ഭാഗം കണ്ടവർക്ക് മാത്രമേ കഥ മനസിലാകുകയുള്ളോ ?; സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ!

“സേതുരാമയ്യരും ടീമും തിയേറ്ററുകളില്‍ അന്വേഷണം തുടങ്ങി; ആദ്യ നാല് ഭാഗം കണ്ടവർക്ക് മാത്രമേ കഥ മനസിലാകുകയുള്ളോ ?; സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ!

ദുരൂഹ മരണങ്ങളുടെ നിഗൂഢതകൾ തുറന്നുകാട്ടാൻ ബുദ്ധിയുടെ ചതുരംഗക്കളിയുമായി സേതുരാമയ്യർ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് മമ്മൂട്ടി പ്രധാന കഥാപാത്രത്തിലെത്തുന്ന സിബിഐ 5 ദി ബ്രെയ്ന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒരു സനിമാ സീരിസിന്റെ അഞ്ച് ഭാഗങ്ങളിലും ഒരേ സംവിധായകന്‍ , തിരക്കഥാകൃത്ത് , നായകന്‍ എന്ന ചരിത്ര നേട്ടവുമായാണ് സിബിഐ 5 പ്രേക്ഷകരിലേക്ക് എത്തുന്നത്.

കെ. മധു തന്നെയാണ് സംവിധാനം, എസ്. എന്‍. സ്വാമി തിരക്കഥ,. ചിത്രത്തിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എസ്.എസ് സ്വാമി ഞെട്ടിച്ചെന്നും സായ് കുമാർ തകർത്തെന്നുമുള്ള പ്രതികരണങ്ങൾ പുറത്തുവരുന്നുണ്ട്. മേക്കിങ്ങിലും ചിത്രം മികവ് പുലർത്തിയതായാണ് വിവരം. എന്നാൽ ആദ്യ പകുതിയിൽ അൽപം ഇഴച്ചിൽ അനുഭവപ്പെട്ടതായി പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, ദിലീഷ് പോത്തൻ, കനിഹ, അനൂപ് മേനോന്‍ എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ.

ഇതിനിടയിൽ, വ്യാജപതിപ്പുകളുടെ നിർമ്മാണത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ ടീമിനെ ഒരുക്കിയിരിക്കുകയാണ് മമ്മൂട്ടി നായകനാകുന്ന ‘സിബിഐ 5’ന്റെ അണിയറപ്രവർത്തകർ. സിബിഐ 5ന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തെ അണിയറപ്രവർത്തകർ അറിയിച്ചത്.സിനിമയുടെ വ്യാജപതിപ്പുകൾ കാണുന്ന പക്ഷം ആരാധകർക്ക് ‘#CBI5TheBrain’ എന്ന ടാഗ് മുഖാന്തരം ട്വിറ്ററിലൂടെയോ [email protected] എന്ന ഐഡിയിലൂടെ മെയിലിലൂടെയോ അറിയിക്കാം എന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു.

about sethuramayyar cbi

More in Movies

Trending

Recent

To Top