Connect with us

പിഷാരടി എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? നുണ പറയുന്നോ ചുമ്മാ ബില്‍ഡ് അപ്പാണ്പി, ഷാരടിയില്‍ നിന്നും ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല; തഗ്ഗ് മറുപടിയുമായി മമ്മൂട്ടി !

Actor

പിഷാരടി എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? നുണ പറയുന്നോ ചുമ്മാ ബില്‍ഡ് അപ്പാണ്പി, ഷാരടിയില്‍ നിന്നും ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല; തഗ്ഗ് മറുപടിയുമായി മമ്മൂട്ടി !

പിഷാരടി എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? നുണ പറയുന്നോ ചുമ്മാ ബില്‍ഡ് അപ്പാണ്പി, ഷാരടിയില്‍ നിന്നും ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല; തഗ്ഗ് മറുപടിയുമായി മമ്മൂട്ടി !

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐ സീരീസിലിറങ്ങുന്ന അഞ്ചാമത്തെ ചിത്രമായ സി.ബി.ഐ 5 ദി ബ്രെയിൻ . മെയ് 1 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സേതുരാമയ്യരായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടവും ചിത്രത്തില്‍ ഒളിപ്പിച്ച സസ്‌പെന്‍സും
എന്തായിരിക്കുമെന്നറിയാന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഇന്നലെ ദുബായില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ ചിത്രത്തെ കുറിച്ചുള്ള രമേഷ് പിഷാരടിയുടെ കമന്റും അതിന് മമ്മൂട്ടി നല്‍കിയ മറുപടിയുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

അഭിനയിച്ച തങ്ങള്‍ക്ക് പോലും സി.ബി.ഐയുടെ ക്ലൈമാക്‌സ് എന്താണെന്ന് ഇതുവരെ അറിയില്ലെന്നാണ് പിഷാരടി പറഞ്ഞത്. നാളെ സിനിമ കണ്ടിട്ട് വേണം അഭിനയിച്ച തങ്ങള്‍ക്ക് പോലും കഥയൊന്ന് മനസിലാക്കാന്‍ എന്നായിരുന്നു പിഷാരടി പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയുമായി മമ്മൂട്ടി എത്തുകയായിരുന്നു.

‘നാളെ സിനിമ കണ്ടിട്ട് വേണം അഭിനയിച്ച ഞങ്ങള്‍ക്ക് തന്നെ ഇതിന്റെ കഥയൊന്ന് മനസിലാക്കാന്‍. ഞാന്‍ ഇതിന്റെ ലൊക്കേഷനില്‍ എത്രയോ തവണ ഇതിന്റെ ഡയരക്ടറോടും എസ്.എന്‍ സ്വാമി സാറിനോടും ചോദിക്കും സത്യത്തില്‍ ഇന്നയാളല്ലേ പ്രതി എന്ന്. നീ പോടാ എന്നായിരിക്കും സ്വാമി സാറിന്റെ മറുപടി.

പിന്നെ ഡബ്ബ് ചെയ്യാന്‍ പോകുമ്പോള്‍ കൃത്യം അവനവന്റെ സീനല്ലാതെ വേറെ എന്തെങ്കിലും ഇടുക എന്ന് പറഞ്ഞാല്‍ പ്രശ്‌നമാണ്. റെക്കോഡിസ്റ്റിനെ മാറ്റും. ക്ലൈമാക്‌സ് സമയമാകുമ്പോള്‍ ക്രൂവിലെ കുറേ പേരെ മാറ്റും. ഇങ്ങനെ കണ്‍ഫ്യൂസിങ് ആയിട്ടാണ് ഇതിന്റെ ഷൂട്ടിങ്’, എന്നായിരുന്നു പിഷാരടി പറഞ്ഞത്. ഇതിന് പിന്നാലെയാണ് തഗ്ഗ് മറുപടിയുമായി മമ്മൂട്ടി എത്തിയത്.

രമേഷ് പിഷാരടി പറയുന്നത് കേട്ടാല്‍ കഥ നിങ്ങള്‍ക്ക് പോലും മനസിലാകില്ലെന്ന അവസ്ഥയാണെന്ന് തോന്നുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും മനസിലാകും അതൊന്നും പേടിക്കേണ്ട. പിഷാരടി പറയുന്നത് കേട്ടാല്‍ സിനിമ കണ്ടുകഴിഞ്ഞാലും കഥ നിങ്ങള്‍ക്ക് ഞങ്ങളോട് ചോദിക്കേണ്ടി വരുമെന്ന് തോന്നും. അങ്ങനെയൊന്നും ഇല്ല കൃത്യമായി കഥ ഏതാണ്, എന്താണ് എന്നൊക്കെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടേ സിനിമയില്‍ നിന്ന് ഞങ്ങള്‍ പോകൂ.

പിഷാരടി എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? നിങ്ങള്‍ ക്ലൈമാക്‌സില്‍ അവിടെ ഉണ്ടായിരുന്നല്ലോ, നുണ പറയുന്നോ ചുമ്മാ ബില്‍ഡ് അപ്പാണ്. പിഷാരടിയില്‍ നിന്നും ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല. ഷൂട്ട് ചെയ്യുമ്പോള്‍ ഇവന്‍ ഫുള്‍ ടൈം ഉണ്ടെന്നേ.. ഷൂട്ട് ഇല്ലെങ്കിലും വരും(ചിരി). എന്നിട്ടും കഥ അറിയില്ലെന്ന് പറഞ്ഞാല്‍.. ആ സ്വാമിയെ ഞാന്‍ കാണട്ടെ. ഈ പറഞ്ഞത് സ്വാമി അറിയേണ്ട,’ മമ്മൂട്ടി പറഞ്ഞു.

എന്നാല്‍ പിഷാരടിക്ക് ക്ലൈമാക്‌സ് മാത്രമേ അറിയൂ കഥ അറിയില്ലെന്നായിരുന്നു ഇതിനിടെ രണ്‍ജി പണിക്കര്‍ പറഞ്ഞത്. പിഷാരടി അതിനിടയിലൊക്കെ നുഴഞ്ഞുകയറിയിട്ടില്ലേ പിന്നെ എങ്ങനെ കഥ അറിയാതിരിക്കുമെന്നായിരുന്നു ഇതോടെയുള്ള മമ്മൂട്ടിയുടെ ചോദ്യം.

about mamooty

More in Actor

Trending

Recent

To Top