Connect with us

2017 ഏപ്രിൽ ആഡംബര വിവാഹം! പിന്നീട് വിവാഹ മോചനം മൂന്നരവർഷത്തിനുശേഷം ആ സന്തോഷ വാർത്ത! ആശംസകളുമായി ആരാധകർ

Malayalam

2017 ഏപ്രിൽ ആഡംബര വിവാഹം! പിന്നീട് വിവാഹ മോചനം മൂന്നരവർഷത്തിനുശേഷം ആ സന്തോഷ വാർത്ത! ആശംസകളുമായി ആരാധകർ

2017 ഏപ്രിൽ ആഡംബര വിവാഹം! പിന്നീട് വിവാഹ മോചനം മൂന്നരവർഷത്തിനുശേഷം ആ സന്തോഷ വാർത്ത! ആശംസകളുമായി ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്‌ന വിൻസെന്റ് . ചന്ദനമഴ എന്ന ഹിറ്റ് സീരിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു ചെന്നൈയിൽ സ്ഥിര താമസമാക്കിയ മേഘ്‌ന ഇപ്പോൾ തിരക്കിൻറെ ലോകത്ത് ആണ്. ലോക്ഡൗണ്‍ കാലത്ത് മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്. വിവാഹം കഴിഞ്ഞതോടെ സീരിയല്‍ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിൽക്കുകയായിരുന്നു താരം. കുറഞ്ഞ കാലത്തിനുള്ളില്‍ മേഘ്‌നയുടെ വിവാഹവും വിവാഹ മോചനവുമൊക്കെ നടന്നിരുന്നു

നടി ഇപ്പോള്‍ തമിഴിലാണ് സജീവമായിരിക്കുന്നത്. തമിഴില്‍ നിന്നും മലയാളത്തിലേക്ക് വരുന്നില്ലേ എന്ന ചോദ്യമാണ് ഏറെ കാലമായി ആരാധകര്‍ മേഘ്‌നയോട് ചോദിക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടും നടി വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തുകയാണെന്നുള്ള വിശേഷമാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിഞ്ഞത്.

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് മേഘ്‌ന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ ഷാനവാസ് ആണ് നായകന്‍. സാധാരണയുള്ള കണ്ണീര്‍ പരമ്പരകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതും പുതുമയുള്ളതുമായ കഥയാണ് പരമ്പരയുടെ ഇതിവൃത്തമെന്നാണ് അറിയുന്നത്. പരമ്പരയെ കുറിച്ചും മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷവും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ നല്‍കിയ അഭിമുഖത്തിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് താരം

പ്രേക്ഷകരോട് ആദ്യം തന്നെ പറയാനുള്ളത് ഞാന്‍ അവരെ പ്രേക്ഷകര്‍ എന്നൊന്നും പറയില്ല എന്നതാണ്. എന്റെ കൂട്ടുകാര്‍ എന്നുവേണം അവരെ പറയാന്‍. കാരണം ഏത് സമയത്തും നമ്മളുടെ ഒപ്പം നില്‍ക്കുന്ന ആളുകളെയാണല്ലോ നമ്മള്‍ കൂട്ടുകാര്‍ എന്ന് പറയുന്നത്. അതുപോലെ തന്നെ എന്റെ ഏതൊരു സമയത്തും ഏതൊരു സംരംഭം കൊണ്ടു വന്നാലും രണ്ടുകൈയും നീട്ടി അവരെന്നെ സ്‌നേഹിക്കുകയും സ്വീകരിക്കുകയുമൊക്കെ ചെയ്യാറുള്ളതാണ്. അപ്പോള്‍ അവരോട് എനിക്ക് പറയാനുള്ളത്, അതുപോലെ തന്നെ ആ ഒരു സ്‌നേഹം ഈ പ്രോജക്ടിലും ഞാന്‍ പ്രതീക്ഷിക്കുന്നു.

മുന്‍പോട്ടും എന്നെ സ്‌നേഹിക്കും, പിന്തുണക്കും, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ പേര് ജ്യോതിര്‍മയി എന്നാണ്. ജ്യോതി എന്ന് വിളിക്കും. അമൃതയുമായി യാതൊരു സാമ്യതയും ഇല്ലാത്ത കഥാപാത്രമാണ് ജ്യോതി. വളരെ കുസൃതി നിറഞ്ഞ ഒരു കഥാപാത്രമാണിത്. ഒരു കുസൃതിക്കുട്ടി ആണെന്ന് പറയാം. പിന്നെ ബോള്‍ഡ് ആയി സംസാരിക്കേണ്ട സ്ഥലങ്ങളില്‍ ബോള്‍ഡ് ആയി സംസാരിക്കുന്ന ഒരു പ്രകൃതം കൂടിയാണ് ജ്യോതിക്കുള്ളതെന്ന് മേഘ്‌ന പറയുന്നു.

ഷാനവാസ് ഇക്കയ്ക്ക് ഒപ്പം അഭിനയിക്കാന്‍ വീണ്ടും എത്തുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്. ഇക്ക മാത്രമല്ല, വലിയൊരു താരനിര തന്നെ സീരിയലിലുണ്ട്. ഈ ലൊക്കേഷനില്‍ , പൊന്നമ്മ ആന്റിയുംം (പൊന്നമ്മ ബാബു) മറ്റുള്ളവരുടെയുമൊക്കെ ഒപ്പം ഒരേ സ്‌ക്രീനില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യവും ദൈവാനുഗ്രഹവുമായിട്ടാണ് ഞാന്‍ കരുതുന്നതെന്നും മേഘ്‌ന പറയുന്നു.

2017 ഏപ്രിൽ മുപ്പത്തിനായിരുന്നു ഏറെ ആഘോഷപൂർവ്വം മേഘ്‌നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

അടുത്തിടെയാണ് താരം വിവാഹമോചിതയായത് . താരത്തിന്റെ വിവാഹമോചനവർത്ത ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ചില ആരാധകർ പ്രാർത്ഥിച്ചത് . വെറും ഗോസിപ്പ് വാർത്ത ആകണം എന്നായിരുന്നു അവരുടെ ആഗ്രഹവും. പിന്നീട് ഡോൺ വിവാഹിതൻ ആയതോടെയാണ് ആരാധകർ ആ കാര്യം ഉൾക്കൊണ്ടത്. വിവാഹമോചനത്തിന് ശേഷമാണ് മേഘ്ന സോഷ്യൽ മീഡിയയിൽ സജീവം ആയതും. അതേസമയം ഡോണിന്റെ സഹോദരിയും നടിയുമായ ഡിംപിളും ഇപ്പോൾ യൂ ട്യൂബ് വീഡിയോയുമായി രംഗത്ത് എത്താറുണ്ട്.

More in Malayalam

Trending

Recent

To Top