Connect with us

നടി സിത്താരയുമായി താന്‍ നല്ല അടുപ്പത്തിലായിരുന്നു, അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്, പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്, എന്നിട്ടും അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു; ഒടുവില്‍ നിയന്ത്രണം വിട്ടു

Malayalam

നടി സിത്താരയുമായി താന്‍ നല്ല അടുപ്പത്തിലായിരുന്നു, അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്, പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്, എന്നിട്ടും അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു; ഒടുവില്‍ നിയന്ത്രണം വിട്ടു

നടി സിത്താരയുമായി താന്‍ നല്ല അടുപ്പത്തിലായിരുന്നു, അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്, പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്, എന്നിട്ടും അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു; ഒടുവില്‍ നിയന്ത്രണം വിട്ടു

റഹ്മാന്‍ എന്ന താരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു കാലത്ത് മലയാള സിനിമയില്‍ ചോക്ലേറ്റ് ഹീറോ ആയി വിലസി നടന്ന താരമാണ് റഹ്മാന്‍. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന താരം ശക്തമായ വേഷങ്ങളിലൂടെ തിരിച്ച് വരവ് നടത്തി. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം പങ്കുവെയ്ക്കാറുണ്ട്.

നായകനായും സഹനടനായുമെല്ലാം തിളങ്ങിയിരുന്ന റഹ്മാന്‍ മുന്‍നിര നായികമാരുടെ ഒക്കെ നായകനാകാനും അഭിനയിച്ചിരുന്നു. അതിനാല്‍ തന്നെ ഗോസിപ്പ് കോളങ്ങളിലും പലപ്പോഴായി റഹ്മാന്റെ പേര് ഇടംപിടടിച്ചു. നടിമാരായ രോഹിണിയുടെയും ശോഭനയുടെയും പേരില്‍ റഹ്മാനും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.

ഇപ്പോള്‍ അത്തരം ഗോസിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് റഹ്മാന്‍. ഇങ്ങനെ ഗോസിപ്പുകള്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാന്‍ പറഞ്ഞു. സിനിമാ ജീവിതത്തില്‍ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചും താരം തുറന്ന് പറഞ്ഞു.

നടി സിത്താരയുമായി താന്‍ നല്ല അടുപ്പത്തിലായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍വെച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവര്‍ വാശി പിടിച്ചു. അന്ന് സര്‍വ്വ നിയന്ത്രണം നഷ്ടമായി സൈറ്റില്‍ നിന്ന് തന്നെ താന്‍ ഇറങ്ങി പോവുകയാണ് ഉണ്ടായത് എന്നും റഹ്മാന്‍ പറഞ്ഞു.

മാത്രമല്ല, പല നടിമാരുടെ പേരിനൊപ്പം തന്റെ പേര് കൂടി ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും മെഹറുവിനെ കെട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് താരം പറയുന്നു. ഭാര്യയെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു.


‘സിനിമയില്‍ വന്നു കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ പ്രണയവും ബ്രേക്കപ്പുമെല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാര്‍ക്ക് വരുന്നത് എനിക്ക് 26 വയസ് ഉള്ളപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും ഞാന്‍ അതിനെല്ലാം നോ പറഞ്ഞു. എന്നാല്‍ ചെന്നൈയില്‍ സുഹൃത്തിന്റെ ഫാമിലി ഫങ്ഷന് പോയപ്പോള്‍ തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു.

കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം അന്ന് ഞാന്‍ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോന്‍ കേട്ടു. ഒരു സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ചു പെണ്ണ് ചോദിക്കുന്നത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു മെഹറുവിന്റെ കുടുംബം. സിനിമ ഒന്നും കാണാറില്ലാത്ത കുടുംബമായിരുന്നു അവരുടേത്.

വിവാഹത്തിന് ചില നിബന്ധനകള്‍ അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ സമ്മതിച്ചു. രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുന്‍പ് ഞാന്‍ സിനിമ ഇല്ലാതെ നില്‍ക്കുകയാണ്. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വയ്യാതെ പൂര്‍ണമായും വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോള്‍ അത് വരും. പിന്നീടൊരിക്കലും സിനിമയില്ലാതെ ഞാന്‍ വിഷമിച്ചിട്ടില്ലെന്നും റഹ്മാന്‍ പറയുന്നു.

അതേസമയം, റഹ്മാന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ രാജമാണിക്യം. 2005ലാണ് രാജമാണിക്യം പുറത്തിറങ്ങിയത്. അന്‍വര്‍ റഷീദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. മെഗാസ്റ്റാറിന്റെ സഹോദരന്റെ വേഷത്തിലാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ റഹ്മാന്‍ എത്തിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു രാജമാണിക്യം.

അതേസമയം രാജമാണിക്യം സമയത്ത് ബുദ്ധിമുട്ടിയ ഒരു കാര്യം ഒരഭിമുഖത്തില്‍ റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു. ഡാന്‍സ് മുന്‍പ് പഠിക്കാതെയാണ് താന്‍ സിനിമയില്‍ നൃത്തം ചെയ്തതെന്ന് നടന്‍ പറയുന്നു. എറ്റവുമൊടുവിലായി രാജമാണിക്യം സിനിമയിലെ ഗാനത്തിന് വേണ്ടി എത്ര ടേക്കാണ് പോയതെന്ന് ഇന്നും തനിക്ക് പിടിയില്ലെന്ന് റഹ്മാന്‍ പറഞ്ഞു.

എനിക്ക് തീരെ അറിയാത്ത കാര്യമാണ് ഡാന്‍സ്, ഐവി ശശി സാര്‍ സംവിധാനം ചെയ്ത് പത്മരാജന്‍ സാര്‍ എഴുതിയ കാണാമറയത്ത് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി ഡാന്‍സ് ചെയ്തത്. അന്ന് ഡാന്‍സ് കളിക്കാനായി ശോഭന എന്നെ ഒരുപാട് സഹായിച്ചിരുന്നു. ആ സിനിമയില്‍ ഒരു മധുരക്കിനാവിന്‍ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായതോടെ എനിക്ക് പിന്നെ ഡാന്‍സിന് പ്രാധാന്യമുളള സിനിമകള്‍ വരാന്‍ തുടങ്ങി.

പക്ഷേ ഡാന്‍സ് എന്നത് എന്നെ സംബന്ധിച്ച് വലിയ ടെന്‍ഷനായിരുന്നു. സിനിമയിലെ രണ്ടാം വരവില്‍ എനിക്ക് നായിക വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എനിക്കൊരു നായിക വന്നാല്‍ ഡാന്‍സ് ഒകെയുണ്ടാവും എന്ന പേടിയായിരുന്നു അതിന് പിന്നില്‍. എന്തായാലും സിനിമയിലെ എന്റെ രണ്ടാം വരവില്‍ എനിക്ക് നായിക ഇല്ലാത്ത കഥാപാത്രങ്ങളാണ് ലഭിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ വെളിപ്പെടുത്തി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top