Connect with us

വെറുതെ വിട്, നാളെ എനിക്കും വേറെ ജീവിതമുണ്ടാകും, ചെയ്യേണ്ട കടമ ചെയ്യേണ്ടത് എന്റെ ധര്‍മ്മമാണ്, അത് ചെയ്തിട്ട് പോട്ടേ, ഇതിലൊക്കെ ഇടപെടരുതെന്ന് ബാല

Malayalam

വെറുതെ വിട്, നാളെ എനിക്കും വേറെ ജീവിതമുണ്ടാകും, ചെയ്യേണ്ട കടമ ചെയ്യേണ്ടത് എന്റെ ധര്‍മ്മമാണ്, അത് ചെയ്തിട്ട് പോട്ടേ, ഇതിലൊക്കെ ഇടപെടരുതെന്ന് ബാല

വെറുതെ വിട്, നാളെ എനിക്കും വേറെ ജീവിതമുണ്ടാകും, ചെയ്യേണ്ട കടമ ചെയ്യേണ്ടത് എന്റെ ധര്‍മ്മമാണ്, അത് ചെയ്തിട്ട് പോട്ടേ, ഇതിലൊക്കെ ഇടപെടരുതെന്ന് ബാല

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് നടന്‍ ബാലയെയും ഗായിക അമൃത സുരേഷിനേയും കുറിച്ചുള്ള വാര്‍ത്തകള്‍. അമൃത മകളെ ബാലയെ കാണിക്കുന്നില്ലെന്ന് കാട്ടി ഒരു യൂട്യൂബ് ചാനലിലൂടെ ഇരുവരുടെയും ഫോണ്‍ കോളിന്റെ ഓഡിയോ ക്ലിപ്പ് എത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. മാത്രമല്ല, ഈ ചാനലിലൂടെ ഇരുവരുടെയും മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചാനലിനെതിരെ അമൃത രംഗത്ത് വന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

ഇരുവരുടെയും മകള്‍ അവന്തികയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞത് ബാല തന്നെയാണെന്നാണ് ഈ വാര്‍ത്ത നല്‍കിയ മാധ്യമം പറയുന്നത്. ആരോഗ്യത്തോടെ ഇരിക്കുന്ന മകളെ കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമത്തിന് എതിരെ അമൃത നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങവെയാണ് മാപ്പ് ചോദിച്ച് ഓണ്‍ലൈന്‍ മാധ്യമം രംഗത്തെത്തിയത്.

അവന്തികയ്ക്ക് കോവിഡ് പോസിറ്റീവാണോ എന്ന് അറിയാനായി ബാലയെ വിളിച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ അമൃതയെ ബന്ധപ്പെട്ടിട്ടും മകളെ കാണാന്‍ അനുവദിച്ചില്ലെന്നും ബാല പറഞ്ഞതായി മാധ്യമം വ്യക്തമാക്കി. ബാല തന്നെയാണ് അമൃതയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും മാധ്യമം വിശദീകരിച്ചു. വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മാധ്യമത്തിന്റെ വിശദീകരണത്തില്‍ തൃപ്തയാണെന്ന് അമൃത പ്രതികരിച്ചു.

എന്നാല്‍ ഇപ്പോഴിതാ വീണ്ടും തന്റെ ഒരു വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ബാല. കൊവിഡ് കാലത്ത് നിരവധിപേര്‍ക്ക് തനിക്ക് സഹായമെത്തിക്കാനായെന്നും നല്ല കാര്യങ്ങള്‍ ചെയ്തപ്പോള്‍ പ്രോത്സാഹനം നല്‍കിയ നല്ല വാക്കുകള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒരു വിവാദമുണ്ടായപ്പോള്‍ അതില്‍ കൂടുതല്‍ ആളുകളാണ് നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തിയത്. അപ്പോഴാണ് ഞാനാരാണ് എന്നൊരു ചോദ്യം എന്നില്‍ വന്നത് എന്നും ബാല പറയുന്നു.

‘ഞാനിപ്പോള്‍ ചെന്നൈയിലാണ്. അമ്മയെ നോക്കാനായെത്തിയതാണ്. അമ്മ സുഖമായിരിക്കുന്നു. കുറച്ചുപേരെങ്കിലും അമ്മയ്ക്കായി പ്രാര്‍ഥിച്ചു. അവര്‍ക്ക് നന്ദി. മുഖം കാണിക്കാതെ നെഗറ്റീവ് അടിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്. ഞാന്‍ ശക്തമായി കേരളത്തിലേക്ക് തിരിച്ചു വരും. നല്ല കാര്യങ്ങള്‍ ഇനിയും ചെയ്യും. നിങ്ങളെക്കെന്നെ തടയനാകില്ല. നെഗറ്റീവ് കാര്യങ്ങള്‍ ഇടും മുമ്പ് ഓര്‍ക്കേണ്ട ചിലതുണ്ട്’.

‘നിരവധി പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍, സ്‌പൈനല്‍ കോഡ് ശസ്ത്രക്രിയ, വിദ്യാഭ്യാസം, ബ്ലഡ് ബാങ്ക് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറെ കാര്യങ്ങള്‍ എനിക്ക് ചെയ്തു നല്‍കാന്‍ കഴിഞ്ഞു. പൈസയല്ല സമയമാണ് പ്രധാനം. ഡെഡിക്കേഷനാണ് വേണ്ടത്. രണ്ട് ശതമാനമെങ്കിലും നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ നിങ്ങള്‍ക്കിത് ചെയ്യാനായാല്‍ മറ്റുള്ളവരെ കുറിച്ച് നിങ്ങള്‍ക്ക് നെഗറ്റീവ് പറയാം.

എങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി സ്വീകരിക്കും. അല്ലാതെ ചുമ്മാതെ ഒരാളെ വേദനിപ്പിക്കരുത്. അത് മോശമാണണ്, ബാല പരുക്കനാണെന്നൊക്കെ പലരും പറയുന്നുണ്ട്. എന്താണ് ആക്ഷന്‍ എന്താണ് റിയാക്ഷന്‍, വെറുതെ വിട്, നാളെ എനിക്കും വേറെ ജീവിതമുണ്ടാകും. ചെയ്യേണ്ട കടമ ചെയ്യേണ്ടത് എന്റെ ധര്‍മ്മമാണ്, അത് ചെയ്തിട്ട് പോട്ടേ, ഇതിലൊക്കെ ഇടപെടരുത്.

നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ നാലുപേരെ സഹായിക്ക്’, ബാല വീഡിയോയില്‍ പറഞ്ഞിരിക്കുകയാണ്. ഒരാളുടെ യാഥാര്‍ഥ അവസ്ഥ, അയാള്‍ നേരിട്ട കാര്യങ്ങള്‍ എന്താണെന്നറിയാതെ അയാള്‍ പറയുന്നതിനെ വിധിക്കരുത്. എന്നെ വെറുക്കൂ, പക്ഷേ ഞാന്‍ നിങ്ങളെ സ്‌നേഹിക്കും, എന്നെ അടിച്ചാലും ഞാന്‍ നിങ്ങളെ സംരക്ഷിക്കും. വലിച്ചെറിഞ്ഞാലും, നിങ്ങളെ പൊതിഞ്ഞുപിടിക്കും. പക്ഷേ നുണ പറയരുത്, സത്യമേ ജയിക്കൂ എന്ന് കുറിച്ചാണ് ബാല ഫേസ്ബുക്കില്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.

‘വലിയൊരു നന്ദി എല്ലാവരോടുമായി പറയുന്നു. എന്നെ സ്നേഹിക്കുന്ന എല്ലാവരും ആത്മാര്‍ഥമമായി പ്രാര്‍ഥിച്ചു. അമ്മ സുഖപ്പെട്ട് വരുന്നു. ഇപ്പോള്‍ ഞാന്‍ ചെന്നൈയില്‍ ആണ് ഉള്ളത്. കഴിഞ്ഞ നാലഞ്ച് ദിവസമായി എന്റെ മനസ് എന്റെ കൂടെ ഇല്ല. അമ്മ കുറച്ച് സീരിയസായിരുന്നു. ദൈവം സഹായിച്ചാണ് ഞാന്‍ ഇവിടെ എത്തിയത്. കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു.

നമ്മളെ ഒരുപാട് സ്നേഹിക്കുന്നവര്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ ഉണ്ടാകുന്ന വിഷമം, നമ്മള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന വിഷമം. ഇത് രണ്ടും ഞാന്‍ അനുഭവിച്ചിരുന്നു.ഇതിനിടെ കുറേ ചര്‍ച്ചകള്‍ ഉണ്ടായി. ആത്മാര്‍ഥമായി ഒരുകാര്യം ചിന്തിച്ചു നോക്കുക. നമ്മള്‍ വളരെ സ്നേഹത്തില്‍ ഒരാളെ ഫോണ്‍വിളിച്ച് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടെ. അതിനിടെ മീഡിയയില്‍ സംസാരിക്കാനോ അതിലൊരു പബ്ലിസിറ്റി നേടേണ്ടെയോ ഒരു ആവശ്യവുമില്ല.

സ്നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്പോള്‍ അത് ഇഴച്ച് ഇഴച്ച് ഉത്തരം മാത്രം പറയാതെ നീട്ടിക്കൊണ്ടുപോകുകയാണ്. നമ്മള്‍ അപ്പോള്‍ മറ്റൊരു മാനസിക അവസ്ഥയിലായിരിക്കും. സ്വന്തം അമ്മ അസുഖമായി കിടക്കുന്ന സാഹചര്യം, മനസ് ശരിക്കും കഷ്ടപ്പെടുകയായിരുന്നു. അതിനൊരു ഉത്തരം കിട്ടിയാല്‍ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല’എന്നുമാണ് ഇതിനു മുമ്പ് പങ്കുവെച്ച വീഡിയോയില്‍ ബാല പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top