Malayalam Breaking News
ഇതാ , മാന്യമായ വസ്ത്രം ധരിച്ച മറ്റൊരു ചിത്രം കൂടി – വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി മാളവിക !
ഇതാ , മാന്യമായ വസ്ത്രം ധരിച്ച മറ്റൊരു ചിത്രം കൂടി – വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി മാളവിക !
By
നടിമാർ ഗ്ലാമർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ ചീത്ത വിളിയുമായി പലരും എത്തരുണ്ട് . അശ്ലീലം പറഞ്ഞാണ് കൂടുതലും ഇത്തരക്കാർ നടിമാരെ ആക്രമിക്കുന്നത് . എന്നാൽ നടി മാളവിക ഇതിനൊക്കെ നല്ല ചുട്ട മറുപടി നൽകും. തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമർശിച്ച് എത്തിയവർക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് താരം
ഹാഫ് ജീന്‍സിൽ ഗ്ലാമർ വസ്ത്രം ധരിച്ച് കസേരയിൽ ഇരിക്കുന്നൊരു ചിത്രമായിരുന്നു നടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. എന്നാൽ നടിയെയും വസ്ത്രത്തെയും വിമർശിച്ച് വളരെ മോശം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതേ വസ്ത്രം അണിഞ്ഞ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നടി വിമർശകർക്ക് മറുപടി നൽകിയത്
‘മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തിൽ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാൻ ധരിക്കും.’–മാളവിക ചിത്രത്തിന് അടിക്കുറിപ്പായി എഴുതി.
നിരവധി ആളുകളാണ് മാളവികയെ പിന്തുണച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. നടിയെ പിന്തുണച്ച് ശ്രിന്ദ, പാർവതി തുടങ്ങിയവരും രംഗത്തെത്തി.
malavika mohanans instagram post