Actress
വെയിലിൽ ഷൂട്ട് ചെയ്തത് കൊണ്ട് കൈയും കാലും പൊള്ളി, തങ്കലാനിലെ മേക്കപ്പും, ടാറ്റുവും കാരണം അലർജി ബാധിച്ച് അഞ്ച് ഡോക്ടർമാരെയാണ് കാണേണ്ടി വന്നത്; മാളവിക മോഹനൻ
വെയിലിൽ ഷൂട്ട് ചെയ്തത് കൊണ്ട് കൈയും കാലും പൊള്ളി, തങ്കലാനിലെ മേക്കപ്പും, ടാറ്റുവും കാരണം അലർജി ബാധിച്ച് അഞ്ച് ഡോക്ടർമാരെയാണ് കാണേണ്ടി വന്നത്; മാളവിക മോഹനൻ
2013ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ തുടക്കം. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെയും നായികയായി മലയാള ചലതച്ചിത്രത്തലോകത്ത് തിളങ്ങി നിന്ന താരത്തിന് നിർണ്ണായകത്തിലെ അഭിനയത്തിന് ജെസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരവും ലഭിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് തമിഴിലും തെലുങ്കിലും തതന്റേതായ സാന്നിധ്യമറിയിക്കാൻ മാളവികയ്ക്ക് സാധിച്ചു. ഇപ്പോൾ പാ.രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തെത്താനിരിക്കുന്ന ചെയ്യുന്ന വിക്രം ചിത്രം തങ്കലാനിൽ മാളവിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മാളവിക ചിത്രത്തിൽ എത്തുന്നത്.
19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തങ്കലാനിലെ തന്റെ മേക്കപ്പും, ടാറ്റുവും കാരണം അലർജി ബാധിച്ച് അഞ്ച് ഡോക്ടർമാരെ കാണേണ്ടി വന്നിട്ടുണ്ടെന്ന് മാളവിക പറയുന്നത്.
തങ്കലാന്റെ ഷൂട്ടിന്റെ സമയത്ത് അഞ്ച് ഡോക്ടർമാരെ കാണേണ്ട അവസ്ഥ വന്നിട്ടുണ്ട്. മേക്കപ്പിന് വേണ്ടി മാത്രം ദിവസവും നാല് മണിക്കൂർ ചെലവഴിച്ചിരുന്നു. ഡാർക്ക് മേക്കപ്പും ടാറ്റുവും ഒക്കെ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് അലർജി ബാധിച്ചു. ഷൂട്ടിന്റെ സമയത്ത് നമ്മൾ ക്യാരക്ടറിലായതുകൊണ്ട് ആ സമയത്ത് ഒന്നും തോന്നില്ല.
പക്ഷേ റൂമിലെത്തിക്കഴിഞ്ഞാൽ റാഷസ് ഒക്കെ കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാകും. അതുപോലെ, കണ്ണിൽ ലെൻസ് വെച്ചാണ് ഞാൻ ഈ സിനിമയിൽ അഭിനയിച്ചത്.
കഥാപാത്രത്തിന്റെ ഹൊറർ ഫീൽ കിട്ടാൻ വേണ്ടിയാണ് അത് ചെയ്തത്. അത്രയും വെയിലത്ത് സ്‌മോക്ക് ഒക്കെ ഉപയോഗിച്ച് ഷൂട്ട് ചെയ്തപ്പോൾ കണ്ണ് മുഴുവൻ ഡ്രൈയായി. ഫിസിക്കലി എന്നെ ഇത്രയും അഫക്ട് ചെയ്ത വേറെ സിനിമ ഉണ്ടായിട്ടില്ല എന്നും മാളവിക പറഞ്ഞു.
അതേസമയം, മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും മാളവിക അടുത്തിടെ പറഞ്ഞിരുന്നു. പലപ്പോഴും മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ടെന്നും നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിക്കാറുണ്ടെന്നും മാളവിക പറയുന്നു.
തന്നെ കണ്ടാൽ അസ്ഥിക്കൂടത്തിൽ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ ആളുകൾ കമന്റടിച്ചിരുന്നുവെന്നും മാളവിക അഭിമുഖത്തിൽ പറഞ്ഞു.
മാത്രവുമല്ല, കുറഞ്ഞ വസ്ത്രം ധരിച്ചാൽ ഇപ്പോഴും ആക്രമിക്കുന്നവരുണ്ടെന്നും വസ്ത്രധാരണത്തിനെ കുറിച്ചുള്ള കാഴ്ചപ്പാടിൽ കേരളത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ലെന്നും മാളവിക പറയുന്നു.
തന്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശമാണ് ഉള്ളതെന്നും മാളവിക ചോദിക്കുന്നു. സിനിമയിൽ വരുന്ന സമയത്ത് നമുക്കൊപ്പം ഒരുപാട് പേരുണ്ടാകും. പരാജയമുണ്ടാവുകയാണെങ്കിൽ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് തന്നെ അറിയണമെന്നും മാളവിക പറഞ്ഞിരുന്നു.