Connect with us

വസ്ത്രധാരണത്തെ പറ്റി ബന്ധുക്കളൊക്കെ അര്‍ത്ഥം വെച്ചാണ് സംസാരിക്കുന്നത്, തന്നെ അത് ബാധിക്കാറില്ലെന്ന് മാളവിക മോഹനന്‍

Actress

വസ്ത്രധാരണത്തെ പറ്റി ബന്ധുക്കളൊക്കെ അര്‍ത്ഥം വെച്ചാണ് സംസാരിക്കുന്നത്, തന്നെ അത് ബാധിക്കാറില്ലെന്ന് മാളവിക മോഹനന്‍

വസ്ത്രധാരണത്തെ പറ്റി ബന്ധുക്കളൊക്കെ അര്‍ത്ഥം വെച്ചാണ് സംസാരിക്കുന്നത്, തന്നെ അത് ബാധിക്കാറില്ലെന്ന് മാളവിക മോഹനന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ചേക്കേറിയ താരമാണ് മാളവിക മോഹനന്‍. പിന്നാലെ വിജയുടെ മാസ്റ്ററിലും വളരെ ശ്രദ്ധേയമായ വേഷമായിരുന്നു മാളവിക കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴിതാ വളരെ നാളുകള്‍ക്ക് ശേഷം വീണ്ടും മാളവിക മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ക്രിസ്റ്റി എന്ന ചിത്രത്തിലൂടെയാണ് മാളവിക വീണ്ടും മലയാളത്തിലത്തുന്നത്. മാത്യു തോമസാണ് ക്രിസ്റ്റിയിലെ നായകന്‍. ഇപ്പോഴിതാ ഒരു ാമധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറയുന്ന വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ പലരും ജഡ്ജ് ചെയ്തിട്ടുണ്ടെന്നാണ് മാളവിക പറയുന്നത്.

എന്നെ അധികം അത് ബാധിക്കാറില്ല. പക്ഷെ ബന്ധുക്കളൊക്കെ പറയുമ്പോള്‍ മോശമായി തോന്നാറില്ല, പക്ഷെ അവര്‍ അര്‍ത്ഥം വെച്ചതാണെന്ന് നമുക്ക് മനസ്സിലാവും’ ഒരു സിറ്റിയില്‍ ജീവിക്കുന്ന ആളുടെ ഗ്ലാമറിനെക്കുറിച്ചുള്ള ഐഡിയ കുറച്ച് കൂടി വ്യത്യസ്തമായിരിക്കും. പിന്നെ ഞാന്‍ പൊതുവെ പ്രോഗ്രസീവ് തിങ്കറാണ്. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്’

‘ഒരു പെണ്‍കുട്ടിക്ക് അവരുടെ മതവിശ്വാസ പ്രകാരം ബുര്‍ഖ ധരിക്കണമെങ്കില്‍ 100 ശതമാനവും അവളത് ധരിക്കണം. ഒരു പെണ്‍കുട്ടിക്ക് സ്വിം സ്യൂട്ട് ആണ് ധരിക്കേണ്ടതെങ്കില്‍ അവര്‍ സ്വിം സ്യൂട്ട് ധരിക്കണം’. കമന്റ് ചെയ്യാന്‍ നമ്മള്‍ ആരാണ്. മറ്റൊരാളുടെ മേല്‍ ചട്ടങ്ങള്‍ വെക്കുന്നവരെ എനിക്ക് ബോറന്‍മാരായാണ് തോന്നാറ്’ എന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

അതേസമയം, അടുത്തിടെ നയന്‍താരയെ കുറിച്ച് മാളവിക നടത്തിയ പരാമര്‍ശം ഏറെ വൈറലായിരുന്നു. പിന്നാലെ നയന്‍താര തന്നെ മറുപടിയുമായി രംഗത്തത്തെുകയും ചെയ്തിരുന്നു. ‘രാജാ റാണി’ എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനില്‍ ഒരു സൂപ്പര്‍ താരം ഫുള്‍ മേക്കപ്പില്‍ ആയിരുന്നു, മരിക്കാന്‍ കിടക്കുന്ന സീനില്‍ അഭിനയിക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ അഭിനയിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ഒരു ഇന്റര്‍വ്യൂവില്‍ മാളവിക പറഞ്ഞത്.

നയന്‍താരയുടെ പേരെടുത്ത് പറയാതെ ആയിരുന്നു ഈ പരാമര്‍ശം. ഇതിനോടാണ് നയന്‍താര പ്രതികരിച്ചത്. ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ വലിച്ചുപറിച്ച് ഇട്ട് ഇരിക്കണമെന്നുണ്ടോ? എന്നാണ് നയന്‍താര ചോദിക്കുന്നത്. സംവിധായകന്‍ പറഞ്ഞതാണ് താന്‍ ചെയ്തതെന്നും നയന്‍താര പറയുന്നു.

ഒരു നടി ഒരു അഭിമുഖത്തില്‍ താന്‍ സിനിമയില്‍ ഫുള്‍ മേക്കപ്പില്‍ ഇരുന്നതിനെ വിമര്‍ശിച്ചു കണ്ടു. അവര്‍ തന്റെ പേര് പരാമര്‍ശിക്കുന്നില്ല. എങ്കിലും അത് തന്നെ കുറിച്ചാണെന്ന് മനസിലായി. ഒരു ആശുപത്രി സീനില്‍ താന്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചെന്നും തന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെര്‍ഫെക്റ്റ് ആയിരുന്നുവെന്നും അവര്‍ പറയുന്നു.

ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ വലിച്ചുപറിച്ച് ഇട്ട് ഇരിക്കണമെന്നുണ്ടോ? താന്‍ അങ്ങനെ കണ്ടിട്ടില്ല. ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും ശുശ്രൂഷിക്കാനും ആളുണ്ടാകില്ലേ? റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ മുഷിഞ്ഞ വേഷത്തില്‍ അഭിനയിക്കേണ്ടി വരും.

പക്ഷേ ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന തരത്തിലാണ് മേക്കപ്പ് ചെയ്യണ്ടത്. ഈ പറഞ്ഞ രംഗം ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ നിന്നുള്ളതായിരുന്നു. ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ രീതിയിലാണ് സ്‌റ്റൈല്‍ ചെയ്തത്. താന്‍ എപ്പോഴും എന്റെ സംവിധായകര്‍ പറയുന്നത് അതുപോലെ അനുസരിക്കുന്ന ആളാണ് എന്നാണ് നയന്‍താര പറഞ്ഞത്.

More in Actress

Trending