Connect with us

വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ സജീവമായ നായികമാർ!

Malayalam

വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ സജീവമായ നായികമാർ!

വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ സജീവമായ നായികമാർ!

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാര്‍ അവരുടെ വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി കൂടാറാണ് പതിവ്. അത്തരത്തിൽ നിരവധി നായികമാരെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിട്ടുള്ളത്. സിനിമ വിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചില താരങ്ങൾ മടങ്ങി വരണമെന്ന് നാം ആഗ്രഹിക്കാറുണ്ട് . ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നടിമാരാണ് ഇവരൊക്കൊ. ആനി,സംയുക്ത വർമ്മ,ദിവ്യാ ഉണ്ണി, കാവ്യ മാധവൻ, മീരാ ജാസ്മിന്‍ തുടങ്ങിയവർ വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി കൂടിയവരാണ്.

മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ നായികയായി തിളങ്ങിയ നടിയാണ് ദിവ്യാ ഉണ്ണി. മിക്ക സൂപ്പർതാരങ്ങളുടെ നായികയായി നടി അഭിനയിച്ചിരുന്നു. നീ എത്ര ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ദിവ്യ ബാലതാരമായി അഭിനയിച്ചു. കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. .2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. 2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. വിവാഹശേഷം സിനിമാലോകത്ത് നിന്ന് വിട്ടു നിന്നെങ്കിലും നൃത്തലോകത്തും സോഷ്യൽ മീഡിയയിലും നടി സജീവ സാന്നിധ്യമാണ്.

1999ൽ ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കുകയായിരുന്നു. കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. പിന്നീട് മിനിസ്ക്രീനുകളിലെ പരസ്യങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്.

മലയാള സിനിമ ഒരുകാലത്തും മറക്കാനിടയില്ലാത്ത നായികയാണ് കാവ്യ മാധവൻ. ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. 2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.ആദ്യ വിവാഹത്തിനു ശേഷം വിവാഹ മോചനം നേടിയ നടി ഇപ്പോൾ നടൻ ദിലീപിൻ്റെ ഭാര്യയാണ്.

ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് മീര ജാസ്മിൻ. മോഹൻലാൻ, മമ്മൂട്ടി, ദിലീപ് എന്നിങ്ങനെ മുൻനിര താരങ്ങളോടെപ്പവും യുവ താരങ്ങളോടെപ്പവും മീര അഭിനയിച്ചുട്ടുണ്ട്. 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. വിവാഹ ശേഷം പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം നടി മീരാ ജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമായി. സ്ത്രീ പക്ഷ സിനിമയായ പത്ത് കല്‍പനകള്‍ എന്ന ചിത്രത്തില്‍ മീര ഒരു പോലീസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ആനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണേസത്യം എന്ന ചിത്രത്തിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് നിരവധി ചലച്ചിത്രങ്ങൾ ചെയ്ത ആനി സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ അഭിനയരംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top