Actress
ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടി,കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല; സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് നടി മാലാ പാർവതി
ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടി,കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല; സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് നടി മാലാ പാർവതി
പ്രേക്ഷകർക്കേറെ സുപരിചിതയാണ് മാലാ പാർവതി. ഇപ്പോഴിതാ ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടിയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മാല പാര്‍തി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.
അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്. എന്നാല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നു. . കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ല എന്നും നടി പറയുന്നുണ്ട്.
സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് മാല പാര്‍വതി വ്യക്തമാക്കി. അതേസമയയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഇതിനിടെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ഒരു അതിജീവിത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഒപ്പം പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ കുറ്റകൃത്യം സംബന്ധിച്ച വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നാണ് എസ്‌ഐടിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം.
കുറ്റകൃത്യം സംബന്ധിച്ച വിവരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാമെന്ന ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലെ പ്രധാന വാദം. ഹൈക്കോടതിയുടെ ഉത്തരവില്‍ പിഴവുണ്ടെന്ന സജിമോന്‍ പാറയിലിന്റെ വാദം തെറ്റാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.