Connect with us

സുധ കൊങ്കരയോട് ചാൻസ് ചോദിച്ച് വിളിച്ചു; അവരുടെ മറുപടി കേട്ട് പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു; മാലാ പാർവതി

Actress

സുധ കൊങ്കരയോട് ചാൻസ് ചോദിച്ച് വിളിച്ചു; അവരുടെ മറുപടി കേട്ട് പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു; മാലാ പാർവതി

സുധ കൊങ്കരയോട് ചാൻസ് ചോദിച്ച് വിളിച്ചു; അവരുടെ മറുപടി കേട്ട് പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു; മാലാ പാർവതി

മലയാളികൾക്കേറെ സുപരിചിതയായ നടിയാണ് മാല പാർവതി. സോഷ്യൽ മീഡിയയിൽ മാലാ പാർവതിയുടെ വാക്കുകൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ചാൻസ് ചോദിച്ച് സംവിധായകരെ അങ്ങോട്ട് വിളിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്.

ഞാൻ ഒരിക്കൽ കഷ്ടപ്പെട്ട് സുധ കൊങ്കരയെ വിളിച്ചിരുന്നു. എനിക്ക് അവരുടെ കൂടെ വർക്ക് ചെയ്യാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ദൈവത്തിനെ വിളിച്ച് പ്രാർത്ഥിച്ച ശേഷമാണ് സുധ കൊങ്കരയെ വിളിച്ചത്. ‘ഹലോ മാം, ഇത് മാല പാർവതി’ എന്ന് ഞാൻ പറഞ്ഞു. അന്ന് അവർ ‘ഞാൻ വായിക്കുകയാണ്. എന്താണ് ഇത്? ആരാണ് ഇത്?’ എന്നാണ് ചോദിച്ചത്.

ഞാനാണെങ്കിൽ പേരും പറഞ്ഞുപോയി. പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഞാൻ ഫോൺ കട്ട് ചെയ്തു. അത്തരത്തിൽ അബദ്ധം പറ്റിയ അനുഭവങ്ങൾ മാത്രമാണ് എനിക്കുള്ളത്. എനിക്ക് ചാൻസ് ചോദിച്ച് ഫലിപ്പിക്കാൻ പറ്റാറില്ല. ചാൻസ് ചോദിക്കണമെന്ന് പറഞ്ഞ് ഞാൻ ബലം പിടിച്ച് പോകാറുണ്ട്. പക്ഷെ പിന്നീട് ഇവരുടെ നല്ല സിനിമയിൽ ഞാൻ എന്തിനാണ് കയറി നിൽക്കുന്നത്. വേണമെങ്കിൽ അവർ വിളിക്കുമല്ലോയെന്ന് കരുതി തിരിച്ചു വരും.

ഓരോ സിനിമ കഴിയുമ്പോഴും നല്ല വേഷമാണ് കൊള്ളാമെന്ന് പറയുമ്പോൾ നമ്മൾ പ്രതീക്ഷിക്കുക, ഇനി എന്തെങ്കിലും നല്ല വേഷം വരുമായിരിക്കും എന്നാണ്. പക്ഷെ അത് ആഗ്രഹിച്ചത് പോലെ വരാറില്ല എന്നാണ് മാല പാർവതി പറഞ്ഞത്. മുറ എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

More in Actress

Trending