Connect with us

മേക്ക് ഓവറിൽ തിളങ്ങിയ നായകന്മാർ. മുമ്പിൽ മമ്മൂട്ടിയോ മോഹൻലാലോ?

Malayalam Breaking News

മേക്ക് ഓവറിൽ തിളങ്ങിയ നായകന്മാർ. മുമ്പിൽ മമ്മൂട്ടിയോ മോഹൻലാലോ?

മേക്ക് ഓവറിൽ തിളങ്ങിയ നായകന്മാർ. മുമ്പിൽ മമ്മൂട്ടിയോ മോഹൻലാലോ?

ഓരോ സിനിമകൾ പുറത്തിറങ്ങുമ്പോഴും അവരുടെ ലുക്ക് കണ്ട് അമ്പരപ്പെടാറുണ്ട് പ്രേക്ഷകർ അത്തരത്തിൽ മേക്ക് ഓവറിന് വിധേയരാക്കപ്പെട്ട സിനിമകളിലെ അവരുടെ അഭിനയവും ഏറെ ശ്രദ്ധ നേടിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്.

യുവതാരങ്ങളിൽ അത്തരത്തിൽ ഏറെ മേക്ക് ഓവറുകൾ നടത്തുന്ന നടൻ ജയസൂര്യയാണ്. പ്രേതം, അപ്പോത്തിക്കിരി, ഞാൻ മേരിക്കുട്ടി, ദാവിദ് & ഗോലിയാത്ത്, ഹാപ്പി ജേണി തുടങ്ങിയ ചിത്രങ്ങളിലെ ജയസൂര്യയുടെ ഗെറ്റപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ശരിക്കും പറഞ്ഞാൽ ദിലീപാണ് ജയസൂര്യയ്ക്ക് മേക്ക് ഓവറിൽ മാതൃക എന്നു പറയേണ്ടി വരും.

ദിലീപിന്റെ ഹിറ്റു ചിത്രങ്ങളായ കുഞ്ഞിക്കൂനൻ, ചാന്ത് പൊട്ട്, സൗണ്ട് തോമ ഏറ്റവും പുതിയ റിലീസിങ്ങ് ചിത്രമായ കമ്മാര സംഭവത്തിലെ വിവിധ ഗെറ്റപ്പുകളും ശ്രദ്ധേയമാണ്, വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ വേഷപകർച്ചയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും ദിലീപ് നേടിയെടുത്തിരുന്നു.യുവ താരങ്ങളിൽ ശ്രദ്ധേയനായ നിവിൻ പോളിയുടെ ഹേ ജൂഡ് എന്ന ചിത്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന്റെ വേഷത്തിൽ നിവിൻ പോളി ഏറെ തിളങ്ങി.

ആത്മകഥയിൽ ശ്രീനിവാസന്റെ അന്ധനായുള്ള പ്രകടനവും എടുത്തു പറയേണ്ടതാണ്. മേക്കോവറും അഭിനയവും കൊണ്ട് പൃഥ്വിരാജ് നമ്മെ ഏവരെയും അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു സെല്ലുലോയിഡ് കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാള സിനിമയുടെ പിതാവായിരുന്ന ജെ സി ഡാനിയലിന്റെ വിവിധ പ്രായത്തിലുള്ള വേഷത്തിലായിരുന്നു എത്തിയത്. ഈ അടുത്തിടെ ശ്രദ്ധ നേടിയ മറ്റൊരു മേക്ക് ഓവർ ജയറാമിന്റെതാണ് പഞ്ചവർണ്ണ തത്തയിലെ കുടവയറും നീണ്ട ചെവിയുമുള്ള പക്ഷിവിൽപ്പനക്കാരന്റെ വേഷം ചർച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാൽ മലയാളികൾ മോഹൻലാലിന്റെ മേക്ക് ഓവർ കണ്ട് അമ്പരക്കുക തന്നെ ചെയ്തു ഒടിയൻ എന്ന ചിത്രത്തിനായി നടത്തിയ രൂപ മാറ്റം തന്നെയാണ് മലയാളികളെ അമ്പരിപ്പിച്ചത്. ഒടിയൻ മാണിക്യന്റെ വിവിധ കാലഘട്ടങ്ങൾക്ക് വേണ്ടി ശരീര ഭാരം നന്നായി തന്നെ ലാൽ കുറയ്ക്കുകയും ചെയ്തു. അതു കൊണ്ട് തന്നെ ഒടിയനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

നേരത്തെ ഉടയോൻ, പ്രണയം, വാനപ്രസ്ഥം, പരദേശി തുടങ്ങിയ ചിത്രങ്ങളിലെ മോഹൻലാലിന്റെ രൂപമാറ്റം ആരാധകരുടെ ഏറെ പ്രശംസ നേടിയിരുന്നു.

എന്നാൽ ഇവരെക്കാൾ ഒക്കെ മേക്ക് ഓവർ നടത്തിയ താരം മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണെന്ന് പറയാം. പെന്തൻമാട, വിധേയൻ, സൂര്യമാനസം, ഡാനി, കൗരവർ, ബിഗ് ബി, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഗ്രേറ്റ് ഫാദർ, ലൗഡ് സ്പീക്കർ, ന്യൂഡൽഹി തുടങ്ങി ഏറ്റവും പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ വരെ വേഷപകർച്ചയിൽ മലയാളി കളെ അമ്പരിപ്പിക്കുകയാണ് മമ്മൂട്ടിയെന്ന മഹാനടൻ.

More in Malayalam Breaking News

Trending

Recent

To Top