News
ഉണ്ണി മുകുന്ദന്‍ എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രെസന്‍സാണ് ചിത്രത്തിന്റെ ആത്മാവ്; മേജര്‍ രവി
ഉണ്ണി മുകുന്ദന്‍ എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രെസന്‍സാണ് ചിത്രത്തിന്റെ ആത്മാവ്; മേജര്‍ രവി
കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജര്‍ രവി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവെച്ചത്.
ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി കണ്ടാല്‍ നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് മേജര്‍ രവി എഴുതി.
‘ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ഇതിനെ കുറിച്ച് എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ എഴുതുന്നത്. ഉണ്ണി മുകുന്ദന്‍ എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രെസന്‍സാണ് ചിത്രത്തിന്റെ ആത്മാവ്. അത്‌പോലെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കരിയറിലെ തന്നെ മികച്ച സ്‌ക്രീന്‍പ്ലേയാണ് ഈ ചിത്രം. ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെയാണ്. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറം.’ മേജര്‍ രവി എഴുതി.
നമ്മുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്‌കാരം തിരിച്ചുപിടിക്കാന്‍ തോന്നിപ്പിക്കുന്ന സിനിമയായിട്ടാണ് മാളികപ്പുറം എന്ന സിനിമയെ താന്‍ കാണുന്നതെന്നും അദ്ദേഹം കുറിച്ചു.
