Malayalam Breaking News
എന്തുകൊണ്ട് ദേശിയ പുരസ്‌കാര വേദിയിൽ മമ്മൂട്ടി തഴയപ്പെട്ടു ? മേജർ രവിയുടെ വാദവും ജൂറിയുടെ തീരുമാനവും !
എന്തുകൊണ്ട് ദേശിയ പുരസ്‌കാര വേദിയിൽ മമ്മൂട്ടി തഴയപ്പെട്ടു ? മേജർ രവിയുടെ വാദവും ജൂറിയുടെ തീരുമാനവും !
By
ദേശീയ പുരസ്‌കാരം ഉറപ്പിക്കുന്ന പ്രകടനമായിരുന്നു പേരന്പ് എന്ന ചിത്രത്തിൽ മമ്മൂട്ടിയും മകളായി അഭിനയിച്ച സാധനയും കാഴ്ച വച്ചത് . പക്ഷെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇവർ രണ്ടുപേരും പ്രത്യേക പരാമർശം പോലുമില്ലാതെ തഴയപ്പെട്ടു.
സ്പാസ്റ്റിക് പരാലിസിസിനെ നേരിടുന്ന മകളുടേയും അവളുടെ അച്ഛന്റേയും കഥ പറഞ്ഞ ചിത്രമായിരുന്നു പേരന്‍പ്. റാം ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ അമുദന്‍ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയ്ക്ക് സിനിമാ ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. തമിഴ് സിനിമയാണെങ്കിലും ചിത്രം കേരളത്തിലും കൈയ്യടി നേടി.
എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് യുവതാരങ്ങളായ ആയുഷ്മാന്‍ ഖുറാനയ്ക്കും വിക്കി കൗശലിനുമാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
മമ്മൂട്ടിയ്ക്കും സാധനയ്ക്കും മാത്രമല്ല, പേരന്‍പിന് ഒരു അവാര്‍ഡ് പോലും ലഭിക്കാതെ വന്നത് ആരാധകരെ അമ്ബരിപ്പിച്ചിട്ടുണ്ട്. പുര്‌സ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എന്തു കൊണ്ട് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം ലഭിച്ചില്ലെന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ നല്‍കിയ മറുപടി ഇതായിരുന്നു.
“എന്തു കൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് അവാര്‍ഡ് ലഭിച്ചില്ലെന്ന് ചോദിക്കുന്നത് വിഷമകരമാണ്. ഇത് ജൂറി ഒരുമിച്ചെടുത്ത തീരുമാനമാണ്. എന്നെ വിശ്വസിക്കൂ, ഇതത്ര എളുപ്പമുള്ള കാര്യമല്ല. വളരെയധികം ബുദ്ധിമുട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇന്നയാള്‍ക്ക് എന്തു കൊണ്ട് അവാര്‍ഡ് കൊടുക്കണം, ഇന്നയാള്‍ക്ക് കൊടുക്കരുത് എന്ന് വേര്‍തിരിക്കുക വ്യക്തിനിഷ്ഠമാണ്. ഇത് ജൂറിയുടെ തീരുമാനം. ഇത് അന്തിമമാണ്.”
ഇതിനു മേജർ രവിയുടെ ഉത്തരവും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
പേരന്‍പ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്. ആ ഇഴച്ചില്‍ മമ്മൂട്ടിയുടെ പ്രകടനത്തില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചു. രണ്ടാംപാതിയില്‍ വലിച്ചിലുണ്ടെന്ന് പറഞ്ഞാണ് സിനിമ പിറകിലേക്ക് തള്ളിപ്പോകുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ പേര് അവസാന റൗണ്ടില്‍വരെയുണ്ടായിരുന്നു. ഞാനും മമ്മൂട്ടിയ്ക്ക് വേണ്ടി ഏറെ വാദിച്ചിരുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ കേവലം ഒരു പരാമര്‍ശമോ അവാര്‍ഡ് പങ്കിടലോ സാധിക്കില്ല. നല്‍കുകയാണെങ്കില്‍ മികച്ച നടനുള്ള പുരസ്‌കാരം തന്നെ കൊടുക്കേണ്ടി വരും. – മേജര്‍ രവി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
major ravi about mammootty’s performance in pernabu
