Connect with us

ഇവിടുത്തെ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ്; ഇവരുടെ വായിലെന്താ പഴം ആണോ?

News

ഇവിടുത്തെ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ്; ഇവരുടെ വായിലെന്താ പഴം ആണോ?

ഇവിടുത്തെ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ്; ഇവരുടെ വായിലെന്താ പഴം ആണോ?

ജാമിയ മിലിയ, അലിഗഡ് ക്യാംപസുകളിലെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഈ സാഹചര്യത്തിൽ സമരക്കാരെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിയരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ‘ഞാൻ മുൻപ് കണ്ട കാശ്മീരിനെയാണ് ഇന്നലെ ഡൽഹിയിൽ കണ്ടത്. കല്ലെറിയാൻ പണം വാങ്ങി എത്തിയ കുറേപേർ. ഈ കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കി. അവരാണ് അക്രമം നടത്തുന്നത്. മുൻപ് കാശ്മീരിൽ ഇതുപോലെ സൈന്യത്തിെനതിരെ കല്ലെറ് നടക്കും. ഏറിയുന്നവന് അറിയില്ല. എന്തിനാണ് ചെയ്തതെന്ന്. ഡൽഹിയിൽ ഇന്നലെ തെരുവിൽ ഇറങ്ങിയ എത്ര കുട്ടികൾക്ക് അറിയാം ഈ നിയമം എന്താണെന്ന്…’ അദ്ദേഹം വാദിക്കുന്നു.
‘തെറ്റിദ്ധരിക്കപ്പെട്ട് തെരുവിൽ ഇറങ്ങുകയാണ് ഇവർ, ഇവിടുത്തെ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ്. ഇവരുടെ വായിലെന്താ പഴം ആണോ? ഈ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് അക്രമത്തിലേക്ക് കടക്കുന്നത്. അത് ഇല്ലാതാക്കേണ്ടത് ബിജെപിയാണ്. അവർ അതിന് എന്താണ് ശ്രമിക്കാത്തത്..’ മേജർ രവി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.


മേജർ രവിയുടെ വാക്കുകളിങ്ങനെ: ഈ നിയമത്തിന്റെ പേരിൽ ഇന്ത്യക്കാരനായ ഒരു മുസ്​ലിമിന് രാജ്യം വിടേണ്ടി വന്നാൽ അവർക്കൊപ്പം ഞാനും പോകാം. ഞാനും രാജ്യം വിടാം. ഇന്ന് കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കുകയാണല്ലോ. ഇവരെ ഞാൻ വെല്ലുവിളിക്കുന്നു. ഇൗ നിമയത്തിൽ ഇന്ത്യക്കാരനായ ഒരു മുസ്​ലിം സഹോദരനെ ഇത് ബാധിക്കുമെന്ന് എന്നെ ഒന്ന് മനസിലാക്കി തരൂ. തെറ്റിദ്ധരിപ്പിച്ച് നാട് കത്തിക്കാൻ കൂട്ടുനിൽക്കരുത്. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ വന്ന് ഒരു രേഖയുമില്ലാതെ താമസിക്കുന്നവരെയാണ് ഇത് ബാധിക്കുക. അങ്ങനെയുള്ളവർ രാജ്യം വിട്ടുപേകേണ്ടി വരും. അതല്ലാതെ ഇത് മുസ്​ലിംകളെ പുറത്താക്കാൻ ഉണ്ടാക്കിയ നിമയം ആണെന്ന് പറഞ്ഞ് നാടുകത്തിക്കുകയല്ല വേണ്ടത്.

‘ഈ അക്രമങ്ങളെല്ലാം പണം കൊടുത്ത് നടത്തുന്നതാണ്. കാശ്മീർ ആവർത്തിക്കുകയാണ്. ആസാമിൽ നടന്ന പ്രശ്നങ്ങൾ ഇന്ന് ഡൽഹിയിലെത്തിയിരിക്കുന്നു. ഇന്നലെ തെരുവിൽ ഇറങ്ങിയ ഈ കുട്ടികളിൽ എത്രപേർക്ക് അറിയാം എന്താണ് ഈ നിയമം എന്ന്. വളരെ ചുരുക്കമായിരിക്കും. പണം വാങ്ങി കല്ലെറിയുന്നു. അക്രമം നടത്തുന്നു. ട്രെയിൻ തകർക്കുന്നു. റയിൽപാളങ്ങൾ തകർക്കുന്നു. ഇതെന്താണെന്ന് അറിയാത്തവരാണ് ഇതെല്ലാം ചെയ്യുന്നത്. ഇക്കാര്യത്തിൽ തികഞ്ഞ രാഷ്ട്രീയ മുതലെടുപ്പാണ് മറ്റ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്.’ അദ്ദേഹം പറയുന്നു.

‘ഇവിടുത്തെ ബിജെപിക്കാരുടെ വായിലെന്താ പഴമാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇവർ എന്തുകൊണ്ട് ജനത്തെ പറഞ്ഞ് മനസിലാക്കുന്നില്ല.ഈ തെറ്റിദ്ധാരണകൾ തീർക്കുന്നില്ല. മറ്റ് പാർട്ടികളുടെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ കേട്ട് ജനം തെരുവിലറങ്ങുമ്പോൾ ബിജെപി വ്യക്തമാക്കണം.ഈ നിയമം ഇന്ത്യക്കാരനായ ഒരു മുസ്​ലിമിനെയും ബാധിക്കില്ലെന്ന്. അമിത് ഷായുടെ വാക്കുകൾ പരത്തിയ തെറ്റിദ്ധാരണകളാണ് ഇതിെനല്ലാം കാരണം. അദ്ദേഹം മുസ്​ലിംകളുടെ പേര് പറഞ്ഞില്ല. അതാണ് വളച്ചൊടിച്ച് നാടുകത്തിക്കുന്നത്.’ മേജര്‍ രവി വാദിക്കുന്നു.

‘ഒരു പട്ടാളക്കാരന്റെ വാർത്തയും ഇക്കൂട്ടത്തിൽ ഉയർത്തി കാട്ടുന്നുണ്ട് ചിലർ. സുഹൃത്തെ ഇന്ത്യക്കാരൻ അല്ലാതെ ഒരു രേഖയുമില്ലാത്ത ഒരാൾ എങ്ങനെ ഇത്രനാൾ സൈന്യത്തിൽ ജോലി ചെയ്യും. ഇപ്പോൾ പെൻഷൻ വാങ്ങും. ഒരു അന്വേഷണവും നടത്താതെ ഒരു പട്ടാളക്കാരനെ സൈന്യത്തിലെടുക്കുമോ? അദ്ദേഹം മുൻപ് ഇന്ത്യയിലേക്ക് വന്ന ആളാണെങ്കിലും അതിനുള്ള രേഖകളും ഇന്ത്യൻ പൗരത്വം ലഭിച്ചതിനും ശേഷമായിരിക്കുമല്ലോ അദ്ദേഹത്തനെ സൈന്യത്തിലെടുത്തത്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം.

ഭരണകക്ഷി എന്തുചെയ്താലും പ്രതിപക്ഷം എതിർക്കും. അപ്പോൾ അത് ജനങ്ങളെ വ്യക്തമാക്കി മുന്നോട്ട് പോകേണ്ടത് സർക്കാരിന്റെ കടമയാണ്. ബിജെപി നേതാക്കൾ അതുചെയ്യണം. പണം വാങ്ങി അക്രമം നടത്തുന്നത് കണ്ടുനിൽക്കരുത്. ജനത്തെ ബോധ്യപ്പെടുത്തണം ഈ നിയമം മുസ്​ലീങ്ങൾക്ക് എതിരല്ലെന്ന്. കേരളത്തിലെ നേതാക്കളെ ഒരിക്കൽ കൂടി വെല്ലുവിളിക്കുന്നു. എന്നെ ഒന്ന് ബോധ്യപ്പെടുത്തിതരൂ ഈ നിമയം ഇന്ത്യക്കാരനായ ഒരു മുസ്​ലിമിനെ എങ്ങനെ പുറത്താക്കുമെന്ന്..’ മേജര്‍ രവിയുടെ വാദങ്ങള്‍ ഇങ്ങനെ നീളുന്നു.

major ravi about delhi protest

Continue Reading
You may also like...

More in News

Trending

Recent

To Top