Connect with us

ശരിക്കും ഫാൻ ഗേൾ മൊമെന്റ്റ് ! മമ്മൂട്ടിക്കൊപ്പമുള്ള നിമിഷം പങ്കു വച്ച് മഹിമ നമ്പ്യാർ !

Malayalam

ശരിക്കും ഫാൻ ഗേൾ മൊമെന്റ്റ് ! മമ്മൂട്ടിക്കൊപ്പമുള്ള നിമിഷം പങ്കു വച്ച് മഹിമ നമ്പ്യാർ !

ശരിക്കും ഫാൻ ഗേൾ മൊമെന്റ്റ് ! മമ്മൂട്ടിക്കൊപ്പമുള്ള നിമിഷം പങ്കു വച്ച് മഹിമ നമ്പ്യാർ !

കുടിക്കാമാട്ടേൻ എന്ന പ്രസിദ്ധ ഡബ്‌സ്മാഷ് വിഡിയോയിലൂടെയാണ് മഹിമ നമ്പ്യാർ മലയാളികളുടെ ഹൃദയം കീഴടക്കിയത്. പിന്നീട് മഹിമയെ കണ്ടത് മധുര രാജയിലാണ് . മധുര രാജയിലെ പ്രകടനത്തിന് മഹിമ നമ്പ്യാർ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസിലും, മധുരരാജയിലും മഹിമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താനൊരു കടുത്ത മമ്മൂക്ക ഫാന്‍ ഗേള്‍ ആണെന്ന് തുറന്നുപറയുകയാണ് നടി മഹിമ നമ്ബ്യാര്‍. മാതൃഭൂമി സ്റ്റാര്‍ & സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം വ്യക്തമാക്കിയത്.


‘ ഞാനൊരു മമ്മൂക്ക ഫാന്‍ ആണ്. മാസ്റ്റര്‍പീസില്‍ കോമ്ബിനേഷന്‍ സീനുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമയെന്ന എക്‌സൈറ്റ്‌മെന്റിലാണ് സിനിമയില്‍ എത്തിയതെങ്കിലും കൂടെ അഭിനയിക്കാന്‍ ആയില്ല. ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്ന് അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ഷോക്കില്‍ ഞാന്‍ ഞെട്ടിയിരുന്നു പോയി. ശരിക്കും ഫാന്‍ ഗേള്‍ മൊമെന്റ്.’

‘പിന്നീട് മധുരയിലാണ് ഒരുമിച്ച്‌ അഭിനയിക്കാന്‍ കഴിഞ്ഞത്. എന്റെ ആദ്യത്തെ സീനില്‍ തന്നെ അദ്ദേഹത്തെ കളിയാക്കിചിരിച്ചു കടന്നുപോകുന്നതായിട്ടാണ്. പേടിച്ചാണ് അത് ചെയ്തത്. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ തിരുത്തിത്തന്നു സെറ്റില്‍ തമാശയൊക്കെ പറഞ്ഞ് അദ്ദേഹം എപ്പോഴും കൂളാണ്.’- മഹിമ പറയുന്നു.

mahima nambiar about mammootty

More in Malayalam

Trending

Recent

To Top