Connect with us

മഡോണയ്ക്കു തുടർച്ചയായി സിനിമകൾ നഷ്‌ടപ്പെടുന്നു ! .. വെളിപ്പെടുത്തലുമായി മഡോണ

Malayalam Breaking News

മഡോണയ്ക്കു തുടർച്ചയായി സിനിമകൾ നഷ്‌ടപ്പെടുന്നു ! .. വെളിപ്പെടുത്തലുമായി മഡോണ

മഡോണയ്ക്കു തുടർച്ചയായി സിനിമകൾ നഷ്‌ടപ്പെടുന്നു ! .. വെളിപ്പെടുത്തലുമായി മഡോണ

മഡോണയ്ക്കു തുടർച്ചയായി സിനിമകൾ നഷ്‌ടപ്പെടുന്നു ! .. വെളിപ്പെടുത്തലുമായി മഡോണ

പ്രേമം മലയാള സിനിമക്ക് നൽകിയത് രണ്ട് നായികമാരെയാണ് – അനുപമ പരമേശ്വരനും മഡോണയും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമായി നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ മഡോണയെ എവിടെയും കാണാനുമില്ല. അതിന് കാരണം മഡോണ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ…

“റൊമാന്റിക് സീനുകൾ ഒക്കെ അഭിനയിക്കാൻ എനിക്ക് ഭയങ്കര നാണമാണ്. കെട്ടിപ്പിടിക്കാൻ ഒക്കെ വന്നാൽ ചമ്മൽ കാരണം ഒരുപാട് ടേക്ക് ഒക്കെ വേണ്ടി വരും. ആദ്യ ദിവസങ്ങളിലൊക്കെ എന്നും കരച്ചിലായിരുന്നു. പിന്നീട് പതിയെ ആണ് അതിന്റെ ഒക്കെ പ്രാധാന്യം ഞാൻ മനസിലാക്കുന്നത്. എന്നാൽ പോലും കിസ് ചെയ്യുക, ലിപ് ലോക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇപ്പോഴും എനിക്ക് ആലോചിക്കാൻ പോലുമാവില്ല. അത്തരം സിനിമകൾ കമ്മിറ്റ് ചെയ്യാറുമില്ല. അത് കൊണ്ടൊക്കെയാകാം എനിക്ക് പ്രൊജെക്ടുകൾ നഷ്ടപ്പെടാൻ കാരണം.” – മഡോണ പറയുന്നു.

പ്രേമത്തിന് ശേഷം ദിലീപിനൊപ്പം കിംഗ് ലയറിൽ മാത്രമാണ് മലയാളത്തിൽ മഡോണ വേഷമിട്ടത്. അഭിനയിച്ച രണ്ട് സിനിമകളും സൂപ്പർഹിറ്റായിട്ടും പിന്നീട് സിനിമകളിൽ മഡോണയെ കാണാതിരുന്നതോടെ ഒരുപാട് ആരോപണങ്ങളും ഉയർന്നിരുന്നു. തമിഴിലും, തെലുങ്കിലുമായി ഒന്ന് രണ്ടു സിനിമകൾ ചെയ്‌തെങ്കിലും ഒരുപാട് സിനിമകളിലൊന്നും മഡോണ അഭിനയിച്ചിട്ടില്ല.  ഇപ്പോഴിതാ ‘ഇബ്‌ലീസിൽ’ ആസിഫലിയുടെ നായികയായി മലയാളത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് മഡോണ.

കൂടുതൽ വായിക്കാൻ

ഒന്ന് രണ്ടു സിനിമകൾ ഒരുമിച്ച് ചെയ്‌തപ്പോഴേക്കും ലാലേട്ടനെയും എന്നെയും കുറിച്ച് ഗോസിപ്പുകൾ ഇറങ്ങാൻ തുടങ്ങി….

Madonna Sebastian lost films due to this reason

More in Malayalam Breaking News

Trending