Connect with us

മധുരരാജാ മാസ്സല്ല കൊലമാസ്സ് ;റിവ്യൂ വായിക്കാം !!!

Malayalam Breaking News

മധുരരാജാ മാസ്സല്ല കൊലമാസ്സ് ;റിവ്യൂ വായിക്കാം !!!

മധുരരാജാ മാസ്സല്ല കൊലമാസ്സ് ;റിവ്യൂ വായിക്കാം !!!

ഏറെ കാത്തിരിപ്പിന് ശേഷം മധുരരാജാ ഇന്ന് തീയേറ്ററുകളിൽ എത്തി. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തീയേറ്ററിൽ നിന്ന് ഇറങ്ങുന്ന ഓരോരുത്തരും ചിത്രം കൊലമാസ്സ് ചിത്രമാണെന്ന് ഒന്നടങ്കം പറയുന്നു. മാസ്സ് മസാല എന്ന ജോണറിൽ നല്ല സിനിമകളെടുക്കാൻ വൈശാഖിനോളം മിടുക്ക് ആർക്കും തന്നെയില്ല മലയാളത്തിൽ അതൊന്നു കുടെ ഉറപ്പിക്കുകയാണ് മധുരരാജാ .

പുലിമുരുകന് ശേഷം ഒരുക്കിയ മധുര രാജ കെട്ടിലും മട്ടിലും എല്ലാം വൈശാഖിന്റെ മുൻ ചിത്രത്തിനോട് കട്ടക്ക് കട്ട നില്ക്കുന്നത് തന്നെയാണ് . മാൻ vs വൈൽഡ് എന്ന കോൺസെപ്റ്റ് ആണ് പുലിമുരുകന്റെ യൂണിക് എലമെന്റ് എങ്കിൽ മധുരരാജയിൽ പാമ്പിൻതുരുത് എന്ന കഥ പ്ലേസ് ചെയ്തിരിക്കുന്ന സ്ഥലം വളരെ യൂണിക് ആയി തോന്നി . ഒപ്പം മാസ്സ് ഫ്ലേവറുകൾ കൂടി ചേർന്നപ്പോൾ മധുരരാജാ കൊല മാസ്സ് തന്നെയായി ഡാഡി ഗിരിജ എന്ന അതി ശക്തനായ വില്ലൻ പുലിമുരുകന്റെ മാസ്സ് എലെമെന്റുകൾക്ക് ആക്കം കൂട്ടിയപ്പോൾ , മധുരരാജായിലും നടേശൻ എന്ന അതി ശക്തനായ ഒരു വില്ലനെ തന്നെയാണ് വൈശാഖ് നലിയിരിക്കുന്നത് . വൈശാഖിന് കീയേറ്റിവിറ്റി ലെവൽ എത് ഗംഭീരം എന്നുള്ളത് ആക്ഷൻ സീനുകൾ പറയാതെ പറയുന്നുണ്ട് .

പീറ്റർ ഹെയ്ൻ എന്ന മാസ്റ്ററിനെ ആവോളം വൈശാഖ് ഉപയോഗിച്ചിട്ടുണ്ട് . ഒപ്പം ഗ്രാഫിക്സ് രംഗങ്ങളും ആക്ഷൻ രംഗങ്ങളുടെ നെടുംതൂൺ ആണ് പ്രത്യേകിച്ച് ക്ലൈമാക്സ് ഫൈറ്റ് സീൻ ഒക്കെ വിസിൽ മൊമെന്റ്സ് ആണ് തരുന്നത് . ചിത്രം പൂർണമാകുന്നത് ആക്ഷൻ രംഗങ്ങളുടെ മികവും കൂടെ കൊണ്ടാണ് ഒരു മദ്യ ദുരന്തത്തിനെ സംബന്ധിക്കുന്ന നരേഷനോടെ ആണ് ചിത്രം തുടങ്ങുന്നത് , ഫ്ലാഷ് ബാക് രംഗങ്ങളാണ് തുടക്കം . മദ്യ ദുരന്തത്തിന്റെ ഉറവിടം അന്വേഷിക്കാൻ എത്തുന്നത് നരയൻ. അവതരിപ്പിക്കുന്ന പോലീസ് ക്യാരക്ടർ ആണ് . അയാൾക്ക് പക്ഷെ എതിരിടേണ്ടി വരുന്നത് നടേശൻ എന്ന അതി ശക്തനായ കള്ളവാറ്റുകാരനോടാണ് . ഒടുവിൽ അയാൾക്ക് അയാളുടെ ജീവൻ തന്നെ അടിയറ വയ്ക്കേണ്ടി വരുന്നു .

പ്രെസെന്ററിലേക്ക് കട്ട് ചെയുമ്പോൾ നടേശന്റെ വളർച്ച ഇന്നേറെ വലുതാണ് . ഇന്ന് . ഒരു സ്കൂളും നടേശന്റെ ബാറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നെടുമുടി വേണു ഇടപെടുന്നതിനെ തുടർന്നാണ് ടേക്ക് ഓഫ് . ജയ് അവതരിപ്പിക്കുന്ന ചിന്നൻ പാമ്പിൻ തുരുത്തിൽ എത്തുമ്പോൾ തൊട്ട് സിനിമ ഗതി വേഗത്തിൽ മുന്നേറുന്നു . പിന്നാലെ രാജയുടെ രംഗപ്രവേശത്തോടെ മാസ്സ് രംഗങ്ങളുടെ വിളയാട്ടമാണ് രാജയുടെ മാസ്സ് ഇൻട്രോ സീൻ കൈയടി ഉയർത്തും തീയേറ്ററുകളിൽ . രണ്ടാം പകുതി ആദ്യ പകുതിയേ അപേക്ഷിച്ചു മാസ്സിലും ഹീറോയിസത്തിലും ഇരട്ടിയായി നിലകൊള്ളുന്നു . ക്ലൈമാക്സ് ഫൈറ്റ് ഒക്കെ വേറെ ലെവൽ തന്നെയാണ് . തീയേറ്ററുകളിൽ ആവേശം വാരി വിതറാൻ തക്ക കാലിബർ ഉള്ള ഐറ്റം മാസ്സ് മസാല ചിത്രങ്ങളുടെ വിജയം എന്നത് തിയേറ്റർ മോമെന്റുകൾ തന്നെയാണ് .

അത്തരത്തിലുള്ള പ്രേക്ഷകനെ ഉറക്കെ കൈയടിപ്പിക്കാൻ തക്ക വിധത്തിലുള്ള തിയേറ്റർ മോമെന്റുകൾ വൈശാഖ് വാരി വിതറിയിട്ടുണ്ട് . സംവിധായകൻ എന്ന നിലയിലുള്ള വൈശാഖിന്റെ വളർച്ച തന്നെയാണ് മധുര രാജക്ക് പിന്നിലുള്ള മാജിക് , തീയേറ്ററുകളിൽ സിനിമ കാണാൻ എത്തുന്ന പ്രേക്ഷകന് അവൻ മുടക്കുന്ന കാശിനും മുകളിലുള്ള എന്റർടൈൻമെന്റ് നല്കാൻ സംവിധായകനായിട്ടുണ്ട് സലിം കുമാറിന്റെ കഥാപാത്രം പോക്കിരി രാജയിലെ പോലെ തന്നെ പാസ്സീവ് നറേറ്റർ ആണ് . നരെയ്ന്റെ മകളുടെ വേഷത്തിൽ എത്തിയ മഹിമ നമ്പ്യാരുടെ പ്രകടനവും മികച്ചു നിന്നു . മമ്മൂട്ടിയെ പറ്റി പറത്തും സ്ക്രീൻ പ്രസൻസിനെ വർണ്ണിച്ചുമെല്ലാം സമയം കളയുന്നില്ല , അത് എല്ലാവര്ക്കും അറിയുന്നത് തന്നെയാണല്ലോ . എന്നാലും ഒരു കാര്യം പറയാം ക്ലൈമാക്സിനു മുന്നേ ഉള്ള അദ്ദേഹത്തിന്റെ ഇമോഷണൽ സീനുകൾ ഒക്കെ പക്കാ ആയിരുന്നു . രണ്ടാം പകുതി ഇലക്ഷനുമായി ബന്ധപ്പെട്ട രംഗങ്ങൾ എല്ലാം മികച്ചതായിരുന്നു .

madhuraraja review

More in Malayalam Breaking News

Trending

Recent

To Top