Connect with us

വഹാബ് കോഡൂരിന്റെ ഷോർട്ട് ഫിലിം “മധു” യൂട്യൂബിൽ റിലീസ് ചെയ്തു.

madhu

featured

വഹാബ് കോഡൂരിന്റെ ഷോർട്ട് ഫിലിം “മധു” യൂട്യൂബിൽ റിലീസ് ചെയ്തു.

വഹാബ് കോഡൂരിന്റെ ഷോർട്ട് ഫിലിം “മധു” യൂട്യൂബിൽ റിലീസ് ചെയ്തു.

വഹാബ് കോഡൂരിന്റെ ഷോർട്ട് ഫിലിം “മധു” യൂട്യൂബിൽ റിലീസ് ചെയ്തു.

വഹാബ് കോഡൂർ രചനയും സംവിധാനവും നിർവ്വഹിച്ച “മധു” ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു.”മരിച്ച മധു നമ്മോട് പറയുന്നത്” എന്ന സബ് ടൈറ്റിലോടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇവിടെ പറയുന്നത് 4 വർഷങ്ങൾക്ക് മുമ്പ് ചിലർ കൊന്ന് കളഞ്ഞ മധുവിനെ കുറിച്ചല്ല. “എന്നാൽ ഈ കഥയിൽ ‘മധു’ ഉണ്ട് ” ഇതും ഒരു പ്രതിഷേധമാണ്… മറന്ന് തുടങ്ങുന്നതിനെ ഓർമിപ്പിക്കുന്ന പ്രതിഷേധം…

ഛായാഗ്രഹണം ജിയോ നാഥ് , എഡിറ്റിങ് – അലി സിദ്ദാൻ, സൗണ്ട് ഡിസൈൻ – ശ്രുതി തോണക്കാട്, BGM – 2 രാജേഷ്.കെ.ചന്തു , സ്റ്റുഡിയോ – സോണിക് സെവൻ കോഴിക്കോട്. സലീമുദീൻ (അനിൽ), തോമസ്കുട്ടി (ഹാജിയാർ), അഭീർ, ബിനീഷ് എന്നിവരാണ്പ്ര ധാന അഭിനേതാക്കൾ .

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മുക്കാലിയിലെ കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആൾക്കാർ പിടികൂടി മര്‍ദിച്ചു കൊല്ലുകയായിരുന്നു. കേസിന് പിന്നാലെ പോകാനോ സഹായത്തിനോ ആ കുടുംബത്തിന് ആരുമില്ല. മകന് നീതി ലഭിക്കണമെന്ന് മാത്രമാണ് മധുവിന്റെ അമ്മ മല്ലി ഇപ്പോഴും ആവശ്യപ്പെടുന്നത്……

More in featured

Trending