Connect with us

സേതുരമയ്യര്‍ വന്നതുപോലെ അലി ഇമ്രാന്‍ വീണ്ടും വരാന്‍ സാധ്യതയുണ്ട്; ‘മൂന്നാം മുറ’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് മധു

Malayalam

സേതുരമയ്യര്‍ വന്നതുപോലെ അലി ഇമ്രാന്‍ വീണ്ടും വരാന്‍ സാധ്യതയുണ്ട്; ‘മൂന്നാം മുറ’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് മധു

സേതുരമയ്യര്‍ വന്നതുപോലെ അലി ഇമ്രാന്‍ വീണ്ടും വരാന്‍ സാധ്യതയുണ്ട്; ‘മൂന്നാം മുറ’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് മധു

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മൂന്നാം മുറ’. സിനിമയുടെ രണ്ടാം ഭാഗത്തെത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമാകുന്നത്. സിനിമയുടെ തുടര്‍ച്ചയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മധു വെളിപ്പെടുത്തിയതോടെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സേതുരമയ്യര്‍ വന്നതുപോലെ അലി ഇമ്രാന്‍ വീണ്ടും വരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ അലി ഇമ്രാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.

1988ലാണ് ‘മൂന്നാം മുറ’ തിയേറ്റുകളില്‍ എത്തിയത്. സുരേഷ് ഗോപി, ലാലു അലക്‌സ്, മുകേഷ്, രേവതി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കൂട്ടം രാഷ്ട്രീയ വ്യക്തിത്വങ്ങളെ തീവ്രവാദി സംഘം തട്ടിക്കൊണ്ടുപോകുന്നതും അലി ഇമ്രാന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

എന്നാല്‍ ചിത്രത്തിന് വലിയ വിജയം കാഴ്ചവെയക്കാനായില്ല. എന്നാല്‍ 2000 ന് ശേഷം സിനിമയ്ക്കും അലി ഇമ്രാന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചു. സിനിമയിലെ ബിജെഎം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഹൈജാക്കിംഗും മന്ത്രിയെ തട്ടിക്കൊണ്ടു പോകലുമൊന്നും അത്ര ദഹിക്കാത്ത കാലഘട്ടത്തിലാണ് മൂന്നാം മുറ റിലീസ് ചെയ്തത്.

ഇംഗ്ലീഷ് പത്രങ്ങള്‍ വായിയ്ക്കുന്നവര്‍ മാത്രം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അറിഞ്ഞിരുന്ന സമയമായിരുന്നു അത്. അങ്ങനെയുള്ള സമയത്ത് വളരെ വ്യത്യസ്തമായ തലത്തില്‍ നിന്നു കൊണ്ട് എടുത്ത സിനിമയായിരുന്നു മൂന്നാംമുറ. കേരളത്തില്‍ അതു വിജയിച്ചില്ലെങ്കിലും തെലുങ്കില്‍ അത് സൂപ്പര്‍ ഹിറ്റായിരുന്നു’ എന്നായിരുന്നു സിനിമയുടെ പരാജയത്തില്‍ മധു പ്രതികരിച്ചിരുന്നത്.

More in Malayalam

Trending

Recent

To Top