Actor
സുരേഷ് ഗോപിയുടെ കുടുംബത്തെ ഞെട്ടിച്ച് ആ അപകടം; രാധികയുടെ പരിക്ക് ഗുരുതരം; കണ്ണീരോടെ മാധവ്; എല്ലാം ത്യജിച്ചത് സുരേഷ് ഗോപി!
സുരേഷ് ഗോപിയുടെ കുടുംബത്തെ ഞെട്ടിച്ച് ആ അപകടം; രാധികയുടെ പരിക്ക് ഗുരുതരം; കണ്ണീരോടെ മാധവ്; എല്ലാം ത്യജിച്ചത് സുരേഷ് ഗോപി!
മലയാള സിനിമാ രംഗത്തേക്ക് കടന്ന് വന്ന പുതിയ താര പുത്രനാണ് മാധവ് സുരേഷ്. മലയാളികൾക്ക് പ്രിയങ്കരനാകുകയാണ് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. കുമ്മാട്ടിക്കളിയാണ് ആദ്യ ചിത്രം.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടൻ നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അച്ഛനേക്കാൾ അമ്മയ്ക്കൊപ്പമാണ് താനും സഹോദങ്ങളും കൂടുതൽ സമയം ചെലവഴിച്ചതെന്ന് മാധവ് പറയുന്നു.
അതേസമയം അച്ഛൻ കരിയറിലെയും രാഷ്ട്രീയത്തിലെയും തിരക്കുകളിലായിരുന്നു. അത് കാരണം സ്വന്തം ജീവിതത്തിലെ സമയം ത്യാഗം ചെയ്ത് വർക്ക് ചെയ്യുന്ന ആളായിരുന്നു അച്ഛൻ. തനിക്ക് കൂടുതൽ സംസാരിക്കാൻ പറ്റുന്നത് അമ്മയെ കുറിച്ചാണെന്നും മാധവ് പറയുന്നു.
ഇതിനൊപ്പം തന്നെ ചേച്ചി ലക്ഷ്മിയുടെ മരണത്തെ കുറിച്ചും നടൻ പറഞ്ഞു. മാധവ് ജനിക്കുന്നതിന് മുമ്പ് ചേച്ചി ലക്ഷ്മി കാറപടത്തിൽ മരണപ്പെട്ടതാണ്.
കാറിൽ അച്ഛൻ ഇരട്ട സഹോദരങ്ങളിൽ ഒരാളും അമ്മയും ഉണ്ടായിരുന്നെന്നും ഈ ആക്സിഡന്റിൽ അമ്മയ്ക്കും ഗുരുതരമായ പരിക്ക് പറ്റിയതാണെന്നും മാധവ് പറയുന്നു.
എന്നാൽ എത്ര വർഷമായിട്ടും അമ്മയുടെ മുട്ടിന് ഇപ്പോഴും മുഴുവൻ പ്രശ്നമാണെന്നും അന്നത്തെ പരിക്കിൽ ഇന്നും അനുഭവിക്കുന്നെന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു.