Connect with us

സിനിമ എന്നും ഒരു ലഹരിയാണ് ;പുതിയ ചിത്രത്തെക്കുറിച്ച് എംഎ നിഷാദ്

Malayalam

സിനിമ എന്നും ഒരു ലഹരിയാണ് ;പുതിയ ചിത്രത്തെക്കുറിച്ച് എംഎ നിഷാദ്

സിനിമ എന്നും ഒരു ലഹരിയാണ് ;പുതിയ ചിത്രത്തെക്കുറിച്ച് എംഎ നിഷാദ്

സിനിമ എന്നുമൊരു ലഹരിയാണ്. എഴുത്ത് മാത്രമല്ല അഭിനയവുമുണ്ടെന്ന് സംവിധായകൻ എം എ നിഷാ
ഇനി ഒരു സിനിമാക്കാര്യമെന്ന് പറഞ്ഞായിരുന്നു എം എ നിഷാദ് ഫേസ്ബുക്കിലൂടെ തന്‍റെ പുതിയ വിശേഷം പങ്കുവെച്ചത്.

കുറിപ്പ് വായിക്കാം

കൊറോണ കാലത്തെ എന്നും ആകുലതയുണ്ടാകുന്ന കാര്യങ്ങളാണല്ലോ നാം കേൾക്കുന്നത്..പക്ഷെ നമ്മൾ കേരളീയർക്ക് ഒരു പ്രത്യേകതയുണ്ട് .പ്രതിസന്ധിഘട്ടങ്ങളെ ധീരമായി നേരിടാനുളള കഴിവ്…അത് കൊണ്ടാണ് നമ്മളെ അതിജീവിക്കുന്ന ജനത എന്നറിയപ്പെടുന്നത്..കൊറാേണ എന്ന മഹാവ്യാധി നമ്മുക്കൊരുപാട് തിരിച്ചറിവുകളും സമ്മാനിച്ചിട്ടുണ്ട്..ബന്ധങ്ങളിലെ ഊഷ്മളത,യഥാർത്ഥ സൗഹൃദങ്ങൾ,സമാധാന പ്രിയത,മറ്റുളളവരെ ആശ്രയിക്കാതെ ചിലതെല്ലാം നമ്മുക്ക് തന്നെ ക്രിയാത്മകമായി ചെയ്യാൻ കഴിയുമെന്ന പാഠം ..അങ്ങനെ ഒരുപാട് കാര്യങ്ങൾ…അത് ഒരു നല്ല കാര്യമായി തന്നെ കാണാൻ ആഗ്രഹിക്കുന്നു…
ഒരു സിനിമ പലപ്പോഴും സംഭവിക്കുകയാണ്..ഒരു പക്ഷെ ഒരു സിനിമ ജനിക്കുന്നത് ഒരു കഥാകാരന്റ്റെ മനസ്സിലായിരിക്കാം..അത് സംഭവിക്കുന്നത് ഒരു കൂട്ടായ്മയിലൂടെയാണ്…
ഈ കൊറോണ കാലത്ത് അങ്ങനെ സംഭവിച്ചേക്കാവുന്ന ഒരു സിനിമയേ പറ്റിയാണ് ഈ കുറിപ്പ്…
ഇത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയല്ല,ഇത് ഞാൻ എഴുതുന്ന സിനിമയാണ്..ഇതിന് മുമ്പും,എന്റ്റെ സിനിമകൾക്ക് ഞാൻ കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്..പകൽ,നഗരം,വൈരം,കിണർ ഇതൊക്കെ എന്റ്റെ കഥകളായിരുന്നു,കഥയും തിരക്കഥയും രചിച്ചത് ആയുധം എന്ന സിനിമക്കും..
ഞാൻ സംവിധാനം ചെയ്യാൻ പോകുന്ന ”കവിത സ്റ്റുഡിയോ”എന്ന ചിത്രത്തിന്റ്റെ രചനയിൽ എന്നോടൊപ്പം പ്രിയ സുഹൃത്ത് സുനീഷ് വാരനാടും ഉണ്ടായിരുന്നു ..
എന്നാൽ ഞാൻ കഥയും,തിരക്കഥയും,സംഭാഷണവും നിർവ്വഹിക്കുന്ന ഒരു സിനിമയുടെ
വിശേഷണങ്ങളാണ് എനിക്ക് നിങ്ങളോട് പങ്ക് വെക്കാനുളളത്..
സംവിധാനം പഠിക്കാൻ നിർമ്മാതാവായി,മൂന്ന് ചിത്രങ്ങൾ നിർമ്മിച്ചു…സിനിമ എന്നും ഒരു ലഹരിയാണ് ഇന്നും..രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞതും..
എന്നെ സംബന്ധിച്ചിടത്തോളം സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്റ്റെ രണ്ട് വശങ്ങളാണ്..ഞാനെന്റ്റെ രാഷ്ട്രീയം മറച്ച് വെക്കാറില്ല..എന്റ്റേത് ഒരിടത് പക്ഷ രാഷ്ട്രീയം തന്നെയാണ്..ആശയപരമായി എന്നോട് യോജിക്കുന്നവരുണ്ടാകാം എതിർക്കുന്നവരുമുണ്ടാകാം..അതൊന്നും വ്യക്തിപരമല്ല..ഞാനെതിർക്കുന്നത് വർഗ്ഗീയ രാഷ്ട്രീയത്തേയാണ് ..അത് ഭൂരിപക്ഷ വർഗ്ഗീയതയായാലും,ന്യൂനപക്ഷ വർഗ്ഗീയതയായാലും ഒരുപോലെ എതിർക്കപെടേണ്ടത് തന്നെയാണ്..എന്തെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി വ്യക്തിത്വം പണയപ്പെടുത്തി ജീവിക്കാൻ ആഗ്രഹിക്കുന്നുമില്ല..അത് കൊണ്ട് തന്നെ സുഹൃത്തുക്കളേക്കാലും സിനിമാ രംഗത്ത് ശത്രുക്കളാണെനിക്ക് കൂടുതലും..അത് ഞാൻ കാര്യമായി എടുക്കാറുമില്ല ..എന്നാൽ ഒരുപാട് നല്ല സൗഹൃദങ്ങളും എനിക്കീരംഗത്തുണ്ട്..അത്തരം ഒരു സൗഹൃദത്തിലാണ് പുതിയ സിനിമയുടെ ജനനം..
ഞാനെഴുതുന്ന പുതിയ സിനിമയുടെ സംവിധായകൻ റോയി പി തോമസ്സാണ്..സിനിമ അറിയുന്നവർക്ക് അദ്ദേഹത്തേ അറിയാം..
പ്രതിഭാധനരായ ഭരതൻ,പദ്മരാജൻ,മോഹൻ,വേണു നാഗവളളി,ഭദ്രൻ ഇവരോടൊപ്പം സംവിധാന സഹായിയായും,പിന്നീട് ഒട്ടനേകം ചിത്രങ്ങളുടെ കലാ സംവിധായകനായും,കാനായി കുഞ്ഞിരാമനെന്ന കലാകാരന്റ്റെ ശിഷ്യനും കൂടിയായ റോയി പി തോമസ്സ് പ്രവർത്തിച്ചിട്ടുണ്ട്..ഒരു നല്ല കാർട്ടൂണിസ്റ്റും കൂടിയാണദ്ദേഹം..ഇന്നസെന്റ്റിനേയും ശ്രീവിദ്യയേയും പ്രധാന കഥാപാത്രങ്ങളാക്കി പാവം I A ഐവാച്ചൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്
ഞാനദ്ദേഹത്തേ പരിചയപ്പെടുന്നത് വർഷങ്ങൾക്കു മുമ്പ് ഒരു ഈദ് ദിനത്തിലാണ്..എന്റ്റെ മരിച്ച് പോയ അമ്മാവൻ അൻസാരിയുടെ സൂഹൃത്തായിരുന്നു റോയി..പുനലൂരിലെ തറവാട് വീട്ടിലെ പെരുന്നാൾ ദിനത്തിൽ അമ്മാവന്റ്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം അന്നെത്തിയത്..എന്റ്റെ സിനിമാ മോഹം നന്നായി അറിയാവുന്ന അമ്മാവൻ റോയിച്ചനെ എനിക്ക് പരിചയപ്പെടുത്തിയത് ഇന്നും ഓർമ്മയിലുണ്ട്..ഭദ്രന്റ്റെ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമയിലെ വർക്ക് കഴിഞ്ഞാണ് അദ്ദേഹം എത്തിയത്..സിനിമാ പ്രേമിയായ എട്ടാം ക്ളാസ്സുകാരൻ റോയി പി തോമസ്സിനെ ഇമ്പ്രസ്സ് ചെയ്യാൻ പല നമ്പരും ഇട്ട് നോക്കിയത് ചരിത്രം..
ഇന്ന് അതേ റോയി പി തോമസ്സിന് വേണ്ടി ഞാൻ പേന ചലിപ്പിക്കുന്നു…തിരക്കഥ മാത്രമല്ല അതിനേക്കാളും വലിയ ഒരുത്തരവാദിത്തമാണ് അദ്ദേഹം എന്നെ ഏൽപിച്ചിരിക്കുന്നത്…ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് ഞാൻ ചെയ്യണമെന്ന ഉത്തരവാദിത്തം..
അഭിനയം കൂടെ കൊണ്ട് നടക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല..സുഹൃത്തുക്കളുടെ ചിത്രങ്ങളിൽ അഭിനയിക്കുന്നു അത്ര മാത്രം..ഞാൻ ഒഴിയാൻ ശ്രമിച്ചെങ്കിലും സംവിധായകൻ അയയുന്നില്ല..സുജിത് എസ് നായർ ,മധുപാലിന്റ്റെ രചനയിൽ സംവിധാനം ചെയ്ത വാക്ക് എന്ന സിനിമ (റിലീസ് ആയിട്ടില്ല) കണ്ടത് കൊണ്ടാണ് ശ്രീ റോയി എന്നോട് വേഷം ചെയ്യണമെന്നാവശ്യപ്പെട്ടത്…ആ സിനിമക്ക് കഴിഞ്ഞ വർഷത്തെ അഭിനയത്തിനുളള ഫിലിം ക്രിട്ടിക്സിന്റ്റെ ജൂറീ പുരസ്ക്കാരം എനിക്ക് ലഭിച്ചത് ഒരുപാട് സന്തോഷം നൽകിയ അനുഗ്രഹമാണ്
ഒരുപക്ഷെ എന്നിലെ നടനിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരിക്കാം…നാല് സംവിധായകർ ഒരുക്കിയ ”ലെസ്സൻസ് ”എന്ന ആന്തോളജീ മൂവിയിലെ രമേഷ് അമാനത്ത് സംവിധാനം ചെയ്ത ”ചൂളം” എന്ന ചിത്രം കണ്ട ശേഷം എന്നെ വിളിച്ചഭിനന്ദിച്ച നല്ല സൗഹൃദങ്ങളിൽ പെട്ടൊരാളെന്ന നിലക്ക് റോയി പി തോമസിന്റ്റെ അഭിനയിക്കാനുളള ക്ഷണം സ്വീകരിച്ചു …
ഉത്തരവാദിത്തങ്ങൾ കൂടുതലാണ്..അല്പം ടെൻഷനും..
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരിടമാണ് കുട്ടനാടും പരിസരവും…അതിന്റ്റെ പച്ചപ്പും ഗ്രാമീണ ഭംഗിയുമൊക്കെയുളള ഭൂമിക തന്നെയാണ് പ്രധാന ലൊക്കേഷൻ…കുട്ടനാടും ഇടത്വായുമൊക്കെ എനിക്ക് പരിചിതമായ ഇടങ്ങളാണ്..
കുട്ടനാടാണ് നമ്മുടെ കഥാപാത്രങ്ങളുളളത്..അതിൽ പ്രധാനിയായ ബാലചന്ദ്രൻ…മേനോനല്ല നായരാണ്…തെക്കേതിൽ ബാലചന്ദ്രൻ നായർ എന്നാണ് മുഴുവൻ പേര് അയാളെ എനിക്കറിയാം..മുരളി കാവാലത്തിനേയും എനിക്കറിയാം,അമ്മുവും സുധയുമൊക്കെ എനിക്ക് പരിചിതമായ മുഖങ്ങൾ തന്നെ…അമേരിക്കൻ പ്രവാസിയായ തമ്പിച്ചൻ,ഷാപ്പ് മുതലാളി ശശാങ്കൻ,മെമ്പർ വനജ,തെക്ക് നിന്ന് വന്ന് കുട്ടനാട് സെയിൻറ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലെ ഫിലിപ്പോസച്ഛൻ,സഹായി തൊമ്മി അങ്ങനെ അങ്ങനെ നാം അറിയുന്ന നമ്മുടെ കുട്ടനാട്ട് കാരുടെ കഥയാണ് ഞങ്ങളുടെ പുതിയ സിനിമ..( ഇവരൊക്കെ ഈ സിനിമയിലെ കഥാപാത്രങ്ങളാണേ )
ഈ സിനിമയുടെ രചനാ വേളയിൽ മുഖപുസ്തക സൗഹൃദങ്ങളിലുളള ഒരുപാട് നല്ല സുഹൃത്തുക്കളുടെ സഹായം ഞാൻ തേടിയിട്ടുമുണ്ട്…എടത്‌വാക്കാരൻ ഫേസ് ബുക്ക് പുലീ ജുബിൻ ജേക്കബ് അതിൽ പ്രധാനിയാണ്..ജുബിനെ നിന്നെ ഞാൻ ശല്ല്യം ചെയ്തുകൊണ്ടേയിരിക്കും…നല്ല ഭാഷയിൽ കവിതകളും കഥകളുമെഴുതുന്ന എന്റ്റെ മറ്റൊരു സുഹൃത്ത് ഗീതാ ജാനകി,ജീയോളജിസ്റ്റുംകൂടിയാണ്,എന്റ്റെ കിണർ എന്ന ചിത്രത്തിന്റ്റെ രചനാ വേളയിൽ ജിയോളജീ ഡിപ്പാർട്ട്മെന്റ്റിലെ ചില കാര്യങ്ങൾ മനസ്സിലാക്കിതന്നത് ഗീതയാണ്..മികച്ച കഥാകൃത്തിനുളള സംസ്ഥാന അവാർഡ് എനിക്ക് ലഭിച്ചത് കിണർ എന്ന ചിത്രത്തിനാണ്..ഈ ചിത്രത്തിലും ഗീതയുടെ സഹായം ഇതിനാൽ അഭ്യർത്ഥിക്കുന്നു..
രാഷ്ട്രീയ പരമായി വിയോജിപ്പുളള മുഖപുസ്തകത്തിലെ പല സുഹൃത്തുക്കളും എന്റ്റെ അഭ്യൂദയാകാംക്ഷികളുമാണ്,അവരിൽ,കോൺഗ്രസ്സുകാരും,ബി ജെ പി കാരുമുണ്ട്,ജേക്കബ് സുധീറിനേയും,ജോർജ്ജ് ഡിലൈറ്റുനേയും,മുഹമ്മദ് ഷാഫിയേയും പോലുളള കോൺഗ്രസ്സുകാരും,സോമരാജ പണിക്കരും,മാധ്യമ പ്രവർത്തകനും സുഹൃത്തുമായ രെജി നായരേയും,സന്ദീപ് വചസ്പതിയേയും പോലെയുളള ബി ജെ പി സുഹൃത്തുക്കളും എനിക്ക് പിന്തുണ നൽകിയവരാണ്…പിന്നെ സഖാക്കൾ ,അവരെല്ലാം എന്റ്റെ ചങ്ക്സാണ് ഒരാളുടെ പേര് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല…എന്നാലും ലാൽകുമാറിനേയും,നിമ്മി ആർ ദാസിനേയും പോലെയുളള സഖാക്കളേയും,ബാല്യകാല സുഹൃത്തുക്കളായ എബി മാമനേയും,അരുൺ സുധാകരനേയും,സോണി മാത്യൂവിനേയുമൊക്കെ പ്രത്യേകം പരാമർശിക്കപെടേണ്ടവർ തന്നെ കാരണം ഇവരെല്ലാം എന്റ്റെ വിമർശകരും കൂടിയാണ്…
നാളിത് വരെ എന്നെ പ്രോത്സാഹിപ്പിച്ച മുഖപുസ്തക സൗഹൃദത്തിലെ എല്ലാ സുഹൃത്തുക്കളോടും,വിമർശകരോടും ഒരേയൊരു കാര്യമേ പറയാനുളളൂ..
കൂടെയുണ്ടാകണം…
എന്നും..
എപ്പോഴും…

വിട്ട് പോകാൻ പാടില്ലാത്ത പേരുകളിൽ എന്റ്റെ സഹോദരതുല്ല്യനായ നടനും സംവിധായകനുമായ സോഹൻ സീനുലാൽ,ആർ മനോജ് കുമാർ (മൂവാറ്റുപുഴ)ഞാൻ അഭിനയിച്ച അവകാശികൾ എന്ന ചിത്രത്തിന്റ്റെ സംവിധായകനും,എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പറും കൂടിയായ N അരുൺ തുടങ്ങിയവരുമുണ്ട്..പിന്നെ എന്റ്റെ ചങ്കുകളായ ഹാരിസ് യൂനിസും,സഹീർ കാസിമും ♥♥

NB
മറ്റ് കഥാപാത്രങ്ങൾ ചെയ്യുന്ന അഭിനേതാക്കളേയാ അണിയറ പ്രവർത്തകരേയോ തീരുമാനിച്ചിട്ടില്ല..തിരക്കഥ പൂർത്തിയായ ശേഷം മാത്രമേ അത്തരം തീരുമാനങ്ങളിലേക്ക് കടക്കൂ..
ഒരു കാര്യം ഉറപ്പ് തരാം നിങ്ങളിഷ്ടപ്പെടുന്ന താരങ്ങൾ ഈ സിനിമയിലുണ്ടാകും…
ഒരു ലൈഫ് ഉളള സിനിമയുമായിരിക്കും..

M A NISHAD

More in Malayalam

Trending

Recent

To Top