Connect with us

അങ്കം നേർക്കുനേർ വീണ്ടും ! മമ്മൂട്ടി ഒറ്റയ്ക്ക് , മോഹൻലാലിനൊപ്പം പൃഥ്വിരാജ് , മഞ്ജു വാരിയർ , മുരളി ഗോപി … ,ആര് ജയിക്കും

Malayalam Breaking News

അങ്കം നേർക്കുനേർ വീണ്ടും ! മമ്മൂട്ടി ഒറ്റയ്ക്ക് , മോഹൻലാലിനൊപ്പം പൃഥ്വിരാജ് , മഞ്ജു വാരിയർ , മുരളി ഗോപി … ,ആര് ജയിക്കും

അങ്കം നേർക്കുനേർ വീണ്ടും ! മമ്മൂട്ടി ഒറ്റയ്ക്ക് , മോഹൻലാലിനൊപ്പം പൃഥ്വിരാജ് , മഞ്ജു വാരിയർ , മുരളി ഗോപി … ,ആര് ജയിക്കും

പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാവുന്ന ലൂസിഫറും മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന മധുരരാജയും. വിഷുവിനോടനുബന്ധിച്ച് റിലീസ് ആകുന്ന ഈ ചിത്രങ്ങളുടെ വിജയം ആർക്കായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രങ്ങളായതിനാൽ ആകാംഷ ഇരട്ടിയാണ്.

ഇന്നലെ വൈകിട്ട് ആറു മണിക്ക് റിലീസ് ആയ മധുരരാജാ ടീസറിനും രാത്രി ഒൻപതു മണിക്ക് റിലീസ് ആയ ലൂസിഫർ ട്രെയിലറിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രങ്ങളുടെ താരതമ്യവും പ്രതീക്ഷകളും സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയാവുകയാണ്.

വൈശാഖ് സംവിധാനം നിർവഹിച്ച് മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് മധുരരാജാ. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണിത്. ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തിറങ്ങിയപ്പോൾ വളരെ ആകാംക്ഷയോടെയാണ് ആരാധകർ വരവേറ്റത്. ടീസർ ഒരു മാസ്സ് ഇന്റെർറ്റൈനെർ ആണെന്നാണ് ട്രൈയ്‌ലറിൽ നിന്ന് മനസ്സിലാകുന്നത്. മമ്മൂട്ടിയുടെ മധുരരാജാ ഡയലോഗുകൾ ഇപ്പോൾ തന്നെ വൻ ഹിറ്റ് ആയി മാറിയിരിക്കുകയാണ്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ട്രെയിലറിന് വമ്പൻ വരവേൽപ്പാണ് ഇന്നലെ ലഭിച്ചത്. മധുരരാജെയെക്കാൾ കാഴ്ച്ചക്കാർ ലൂസിഫറിന്റെ ട്രെയ്ലറിനായിരുന്നു. മമ്മൂട്ടിയുടെ ആരാധകർ വരെ കയ്യടിച്ച ട്രെയ്‌ലർ ആയിരുന്നു ലൂസിഫറിന്റേതെന്നാണ് മറ്റൊരു പ്രത്യേകത. പൃഥ്വിരാജിന് നിറഞ്ഞ കൈയടിയാണ് ആരാധകർ നൽകിയത്. വിഷു ലൂസിഫർ കൊണ്ടുപോകും എന്നാണ് ആരാധകർ പറയുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയർ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്,ബാല,തുടങ്ങി വമ്പൻ താരങ്ങൾ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് മുരളി ഗോപിയാണ്.

lucifer vs madhuraraja

More in Malayalam Breaking News

Trending

Recent

To Top