Connect with us

മാസ്സല്ല , മാസ്സും ക്ലാസും ചേർന്ന മരണ മാസാണ് സ്റ്റീഫൻ നെടുമ്പള്ളി ! പ്രിത്വിരാജ് , ഇതാണ് ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ! – റിവ്യൂ വായിക്കാം .

Malayalam Movie Reviews

മാസ്സല്ല , മാസ്സും ക്ലാസും ചേർന്ന മരണ മാസാണ് സ്റ്റീഫൻ നെടുമ്പള്ളി ! പ്രിത്വിരാജ് , ഇതാണ് ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ! – റിവ്യൂ വായിക്കാം .

മാസ്സല്ല , മാസ്സും ക്ലാസും ചേർന്ന മരണ മാസാണ് സ്റ്റീഫൻ നെടുമ്പള്ളി ! പ്രിത്വിരാജ് , ഇതാണ് ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ! – റിവ്യൂ വായിക്കാം .

യാതൊരു ഹൈപ്പും നൽകാതെ ആണ് പൃഥ്വിരാജ് മോഹൻലാലെന്ന് ഇതിഹാസത്തെ നായകനാക്കി ഒരുക്കിയ ലൂസിഫർ തിയേറ്ററിലേക്ക് എത്തിച്ചത്. ഞാൻ ഒരാവകാശവാദവും പറയുന്നില്ല , ഒരു സാധാരണ ചിത്രം എന്നൊക്കെയാണ് ഓരോ അഭിമുഖത്തിലും പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. കാരണം ഒരു സംവിധായകൻ എന്ന നിലയിൽ എത്ര മാത്രം പാകപ്പെട്ടാണ് പൃഥ്വിരാജ് ഒരുങ്ങിയിറങ്ങിയിരിക്കുന്നത് എന്ന് വ്യക്തമാക്കുകയായിരുന്നു ഓരോ വാക്കുകളും. അത് തന്നെ അഭിനേതാക്കളെയും പഠിപ്പിച്ചു. അതിന്റെ ഏറ്റവും നല്ല അഭിപ്രായങ്ങളാണ് ലൂസിഫറിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.

അതെ , ഇതൊരു സാധാരണ ചിത്രമല്ല .. അതിമാനുഷികതയോ ഒന്നുമല്ല . രാഷ്ട്രീയം കലർന്ന കുടിപ്പകയും പ്രതികാരവും ത്രില്ലറും എല്ലാം കലര്ന്നൊരു മാസ്സ് എന്റർടൈനർ ആണ് ലൂസിഫർ. മികച്ച കാസ്റ്റിംഗും മികച്ച ബി ജി എം , നട്ടെല്ലുള്ള തിരക്കഥ ..ഇതിനെല്ലാം ഉപരി മോഹൻലാൽ എന്ന നടനെ നല്ല രീതിയിൽ ഉപയോഗിച്ചിരിക്കുന്നു.

പ്രിത്വിരാജ് എന്ന സംവിധായകൻ ഒരു വിജയമാണ് എന്ന് തെളിയിക്കുന്നത് അവിടെയാണ്. മോഹൻലാൽ എന്ന നടനെയും മോഹൻലാൽ എന്ന പ്രതിഭാസത്തെയും ഒരുപോലെ ഉപയോഗിച്ച സംവിധായകൻ.

ആദ്യ ഷോക്ക് തിയേറ്ററിൽ കണ്ട ഓളം മോഹൻലാൽ ഫാൻസിൻ്റേത് മാത്രമായിരുന്നില്ല, പ്രിത്വിരാജ് എന്ന സംവിധായകനെ വിശ്വസിക്കുന്ന , ദിവസേന വന്ന ഓരോ പോസ്റ്ററിലും ആശ്രയിക്കുന്ന , മുരളീ ഗോപി എന്ന മികച്ച എഴുത്തുകാരനെ ഇഷ്ട്ടപ്പെടുന്ന മലയാളികൾ തന്നെയായിരുന്നു അത്, അതിൽ ഏറെക്കുറെ പ്രിത്വി വിജയിച്ചു എന്ന് തന്നെ പറയാം. അമിതപ്രതീക്ഷകൾ ഒഴിവാക്കിയാൽ തീർച്ചയായും മലയാളികൾക്ക് ഇഷ്ട്ടപ്പെടുന്ന ഒരു നോർമൽ പൊളിറ്റിക്കൽ ഡ്രാമ ജേണറിൽ പെടുന്ന ചിത്രം. 

സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ സ്‌ക്രീനിൽ എത്തിയപ്പോൾ ആവേശ കൊടുമുടിയിലായിരുന്നു ആരാധകർ. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവ് ഒരു നിറഞ്ഞ കൈയ്യടി അർഹിക്കുന്നുണ്ട്. ആസ്വാദനത്തിന്റെ രസച്ചരട് മുറിയാതെ ചിത്രത്തിനെ മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഛായാഗ്രഹണം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഒരു പുതുമുഖ സംവിധായകന്റെ പോരായ്മകൾ ലവലേശമില്ലാതെ ലൂസിഫറിനെ പൃഥ്‌വി സ്‌ക്രീനിൽ എത്തിക്കുമ്പോൾ അതിന്റെ പിന്നിൽ സുജിത് വാസുദേവിന്റെ അനുഭവ സമ്പത്ത് ഉണ്ട്.

മഞ്ജു വാര്യർ , വിവേക് ഒബ്‌റോയ് , കലാഭവൻ ഷാജോൺ ഇവരൊക്കെ സ്‌ക്രീനിൽ വിസ്മയങ്ങൾ തീർക്കുകയായിരുന്നു. വീണ്ടും വീണ്ടും എടുത്തു പറയേണ്ട ഒന്നാണ് പ്രിത്വിരാജിന്റെ കാസ്റ്റിംഗ്. ഇവർക്ക് പകരം ആര് എന്ന് ചിന്തിക്കാൻ ഇട നൽകുന്നില്ല .

ഏറെ നാളായി ആരാധകർ കാത്തിരുന്ന തരത്തിലുള്ള ഒരു ഫാൻ ബോയ് ചിത്രം തന്നെയാണ് ലൂസിഫർ. അത്രക്ക് നിറഞ്ഞ കയ്യടികളോടെ ആണ് ആരാധകർ മോഹൻലാലിൻറെ ഡയലോഗുകളും എൻട്രയുമൊക്കെ സ്വീകരിച്ചത്. പക്ഷെ ഒരു ചെറിയ പോരായ്മ എന്ന് പറയേണ്ടത് , ബി ജി എമ്മിന്റെ അനാവശ്യമായ ഇടപെടീലുകളാണ്. ദീപക് ദേവാണ് സംഗീതം. ആവശ്യമില്ലാത്തിടത് ഇടക്ക് വന്നു കയറിയോ എന്നൊരു തോന്നൽ ഉണ്ടാക്കുന്നത് പോലെ . എന്തായാലും മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ പ്രിത്വിരാജിന് കഴിയും എന്ന് ഉറപ്പാണ്. നിങ്ങൾ വിജയിച്ചിരിക്കുകയാണ് പൃഥ്വിരാജ് .

lucifer movie review

More in Malayalam Movie Reviews

Trending

Recent

To Top