Connect with us

സ്റ്റീഫന്‍ നെടുമ്ബള്ളിയെ മലര്‍ത്തിയടിച്ച്‌ രാജ, ലൂസിഫറിന്റെ ടീസറിനെ രാജ തകര്‍ത്തത് വെറും 17 മണിക്കൂറില്‍

Malayalam Breaking News

സ്റ്റീഫന്‍ നെടുമ്ബള്ളിയെ മലര്‍ത്തിയടിച്ച്‌ രാജ, ലൂസിഫറിന്റെ ടീസറിനെ രാജ തകര്‍ത്തത് വെറും 17 മണിക്കൂറില്‍

സ്റ്റീഫന്‍ നെടുമ്ബള്ളിയെ മലര്‍ത്തിയടിച്ച്‌ രാജ, ലൂസിഫറിന്റെ ടീസറിനെ രാജ തകര്‍ത്തത് വെറും 17 മണിക്കൂറില്‍

ആഘോഷമാക്കി മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കിടിലന്‍ കോമഡി ആക്ഷന്‍ എന്റര്‍‌ടെയ്നറായിരിക്കും ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ.

ഇന്നലെ പുറത്തിറങ്ങിയ മധുരരാജ തകര്‍ത്തിരിക്കുന്നത് മോഹന്‍ലാലിന്റെ ലൂസിഫറിന്റെ ടീസര്‍ റെക്കോര്‍ഡ് ആണ്. മൂന്ന് മാസം മുന്‍പാണ് ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങിയത്. കൃത്യമായി പറയുകയാണെങ്കില്‍ ഡിസംബര്‍ 12നാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ പ്റത്തിറങ്ങിയത്.

എന്നാല്‍, ഇതുവരെ കാഴ്ചക്കാരുടെ കണക്കെടുത്താല്‍ 13ലക്ഷമാണ് ലൂസിഫറിന്റെ ടീസറിന്റെ ആകെയുള്ള കാഴ്ചക്കാര്‍. അമ്ബതിനായിരത്തിനു മുകളില്‍ ലൈക്സും എണ്ണായിരം ഡിസ്‌ലൈക്ക്സുമാണ് ടീസറിനു ലഭിച്ചിരിക്കുന്നത്. ഈ കണക്കാണ് വെറും 17 മണിക്കൂര്‍ കൊണ്ട് മമ്മൂട്ടിയുടെ മധുരരാജ തകര്‍ത്തിരിക്കുന്നത്.

ലൂസിഫറിന്റെ ടീസറിന്റെ ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണത്തിലെ റെക്കോര്‍ഡ് നിമിഷനേരം കൊണ്ടാണ് രാജ തകര്‍ത്തിരിക്കുന്നത്.മധുരരാജയുടെ ടീസര്‍ റിലീസ് ചെയ്ത് 17 മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തിലേക്ക് കടക്കുകയാണ് കാഴ്ചക്കാരുടെ എണ്ണം. ഒരു ലക്ഷത്തിനു മുകളില്‍ ലൈക്കും 19നായിരം ഡിസ്‌ലൈക്കുമാണ് മധുരരാജയ്ക്ക് ലഭിച്ചിരിക്കുന്നത്.

lucifer and madura raaja teaser report

More in Malayalam Breaking News

Trending