Connect with us

43 രാജ്യങ്ങളിലായി 3070 ഓളം ഷോ .ലൂസിഫർ ഇറങ്ങി 3 ദിവസം കഴിഞ്ഞിരിക്കുന്നു ;കളക്ഷൻ ഉൾപ്പെടെ മൊത്തത്തിൽ ഒന്ന് നോക്കാം

Malayalam

43 രാജ്യങ്ങളിലായി 3070 ഓളം ഷോ .ലൂസിഫർ ഇറങ്ങി 3 ദിവസം കഴിഞ്ഞിരിക്കുന്നു ;കളക്ഷൻ ഉൾപ്പെടെ മൊത്തത്തിൽ ഒന്ന് നോക്കാം

43 രാജ്യങ്ങളിലായി 3070 ഓളം ഷോ .ലൂസിഫർ ഇറങ്ങി 3 ദിവസം കഴിഞ്ഞിരിക്കുന്നു ;കളക്ഷൻ ഉൾപ്പെടെ മൊത്തത്തിൽ ഒന്ന് നോക്കാം

2016 ല്‍ റിലീസിനെത്തിയ പുലിമുരുകന് ശേഷം കായംകുളം കൊച്ചുണ്ണിയായിരുന്നു മലയാളത്തില്‍ നിന്നും ആദ്യ 100 കോടി സ്വന്തമാകുന്ന സിനിമ .ഈ ഒരു നേട്ടം മലയാളത്തിന് സമ്മാനിച്ചത് നടന വിസ്മയം മോഹൻലാൽ തന്നെ ആയിരുന്നു .ഇപ്പോൾ ലഭിക്കുന്ന സൂചന അനുസരിച്ചു പുലിമുരുകൻ കയറ്റി വച്ച ആ റെക്കോർഡ് തകർക്കാൻ പോകുന്നത് മോഹൻലാൽ ചിത്രമായ ലൂസിഫർ തന്നെയാണ് .

ഔദ്യോഗികമായി കണക്ക് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ലൂസിഫര്‍ കേരള ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം നടത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത കൊടുത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ മോഹന്‍ലാലിന്റെ പേരിലുള്ള നാലത്തെ റെക്കോര്‍ഡായിരിക്കുമിത്.മാർച്ച് 28 നു പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം തന്നെ പല റെക്കോർഡുകളും തകർത്തിരുന്നു .ബോക്സ് ഓഫീസ് റെക്കോർഡ് തകർത്തു വിജയകരമായി മുന്നേറുകയാണ് ചിത്രം .

പൃഥ്വിരാജിന്റെ ബ്രില്യന്‍സില്‍ അവതരിച്ച ലൂസിഫര്‍ മോഹന്‍ലാല്‍ ആരാധകരെയും മലയാള സിനിമാപ്രേമികളെയും കൈയിലെടുത്തിരിക്കുകയാണ.് ആദ്യദിനത്തില്‍ ലൂസിഫര്‍ നേടിയത് വന്‍ കളക്ഷനായിരുന്നു. കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം 6 കോടി രൂപയ്ക്ക് അടുത്ത് നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യദിനത്തില്‍ 40 ലക്ഷത്തിന് താഴെ മാത്രമാണ് ഇന്ത്യയിലെ മറ്റ് സെന്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒരു ദിവസം വൈകിയാണ് സിനിമ എത്തിയത്. അതാണ് റിലീസ് ദിവസത്തെ ഇന്ത്യന്‍ കളക്ഷനില്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നതിന് കാരണം.

യുഎസില്‍ ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ലൂസിഫറിലൂടെ കണ്ടത്. യുഎഇ-ജിസിസി യില്‍ നിന്നും 6.30 കോടിയാണ് കളക്ഷന്‍. മറ്റ് ആഗോളസെന്ററുകളില്‍ നിന്നും 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. ഇതെല്ലാം കണക്ക് കൂട്ടുമ്ബോള്‍ റിലീസ് ദിവസം 13-14 കോടി വരെ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് വിവരം. രണ്ടാം ദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 5 കോടിയോളം നേടിയെന്നും സൂചനയുണ്ട്. ബാഹുബലി മാത്രമായിരുന്നു കേരളത്തില്‍ നിന്നും റിലീസിനെത്തി രണ്ടാം ദിനത്തില്‍ 5 കോടി നേടുന്ന മറ്റൊരു ചിത്രം. നിര്‍മാതാക്കള്‍ കണക്ക് വിവരം പുറത്ത് വിട്ടിട്ടില്ലെങ്കിലും പ്രദര്‍ശനങ്ങളുടെ കണക്കുകള്‍ വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ഇപ്പോഴിതാ മലയാളക്കരയെ ഞെട്ടിക്കുന്നൊരു കളക്ഷന്‍ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ലൂസിഫര്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് അമ്ബത് കോടി ക്ലബ്ബിലെത്തിയെന്നാണ് വിവരം. ട്വിറ്റര്‍ പേജുകളിലൂടെയും പ്രമുഖ എന്റര്‍ടെയിന്റ് പോര്‍ട്ടലുകളിലുമെല്ലാം ലൂസിഫര്‍ ഈ നേട്ടത്തിലേക്ക് എത്തിയതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രമായി സിനിമ 25 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മലയാളക്കരെയ അത്ഭുതപ്പെടുത്തുന്ന നമ്ബറിലായിരിക്കും സിനിമ എത്തിചേരുക.

കേരളത്തിലെ മള്‍ട്ടിപ്ലെക്‌സുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നാം ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ മുപ്പതോളം ഷോ ആയിരുന്നു ലൂസിഫറിന് ലഭിച്ചത്. അതില്‍ നിന്നും 98.66 ശതമാനം ഓക്യുപന്‍സിയോടെ 11.39 ലക്ഷം നേടി. ഇവിടെ 19 ഓളം ഹൗസ്ഫുള്‍ ഷോ ആയിരുന്നു. മൂന്നാം ദിവസത്തിലേക്ക് എത്തുമ്ബോല്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്്‌ന മാത്രം 37.81 ലക്ഷം സ്വന്തമാക്കിയെന്നാണ് വിവരം. അതേ സമയം കൊച്ചിന്‍ സിംഗിള്‍സില്‍ 10.69 ലക്ഷമായിരുന്നു മൂന്നാം ദിവസം ലൂസിഫറിന് ലഭിച്ചത്. ഇവിടെ 29 ഓളം ഹൗസ് ഫുള്‍ ഷോ ആയിരുന്നു എന്നതാണ് രസകരം.

മോഹന്‍ലാലിനും പൃഥ്വിരാജിനും ഏറ്റവുമധികം ആരാധകരുള്ളത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം സിംഗിള്‍സില്‍ നിന്നും 30.28 ലക്ഷമാണ് ആദ്യ ദിവസം ലഭിച്ചത്. ഇവിടെ 57 ഷോ ആയിരുന്നു റിലീസ് ദിവസം ഉണ്ടായിരുന്നത്. ഇപ്പോഴിതാ ആദ്യ മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരം സിംഗിള്‍സില്‍ 1 കോടിയിലേക്ക് എത്താന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 98 ലക്ഷത്തോളം സിനിമ സ്വന്തമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഞെട്ടിക്കുന്നൊരു കളക്ഷനിലേക്ക് ആയിരിക്കും ലൂസിഫര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

റിലീസ് ചെയ്ത് ആദ്യ ആഴ്ച കഴിയാന്‍ പോകുമ്ബോള്‍ ഇപ്പോഴും പലയിടങ്ങളിലും അര്‍ദ്ധരാത്രിയിലടക്കം സ്‌പെഷ്യല്‍ ഷോ ഏര്‍പ്പെടുത്തേണ്ടി വരികയാണ്. തിയറ്റര്‍ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും ഇടവേള കിട്ടാത്ത അത്രയും തിരക്കാണ് ലൂസിഫറിന് ലഭിക്കുന്നതെന്നാണ് പലയിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം .കേരളത്തിൽ മാത്രം 400 നു മുകളിൽ ടീയറ്ററുകളിൽ ഷോ സംഘടിപ്പിച്ചപ്പോൾ ആഗോള തലത്തിൽ 43 രാജ്യങ്ങളിയായി 3070 ഓളം ഷോ ആയിരുന്നു സംഘടിപ്പിച്ചത് .

lucifer a glance after the movie release

More in Malayalam

Trending

Recent

To Top