News
എല്ലാവരെയും കാണുന്നത് വലിയ ആദരവോടെ; ‘ലിയോ’യുടെ ക്ര്യൂവിന് നന്ദി പറഞ്ഞ് ലോകേഷ്; വൈറലായി വീഡിയോ
എല്ലാവരെയും കാണുന്നത് വലിയ ആദരവോടെ; ‘ലിയോ’യുടെ ക്ര്യൂവിന് നന്ദി പറഞ്ഞ് ലോകേഷ്; വൈറലായി വീഡിയോ
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ‘ലിയോ’യുടെ ക്ര്യൂവിന് നന്ദി പറഞ്ഞുള്ള വീഡിയോയാണ് വൈറലായി മാറുന്നത്.
ചിത്രത്തിന്റെ കശ്മീരിലെ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. കശ്മിരില്‍ വിജയ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചവരെ വലിയ ആദരവോടെ കാണുന്നതെന്ന് വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ് പറയുന്നു. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്!ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു.
അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ ‘വാരിസാ’ണ് വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ടായിരുന്നു ‘വാരിസി’ന്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ ശരത്കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
