News

യുവരാജിനും ഹസൽ കീച്ചിനും പ്രണയ സാഫല്യം. വിവാഹ നിശ്ചയം കഴിഞ്ഞു.

Sponsored Links

yuvaraj

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെയും നടി ഹസൽ കീച്ചിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. യുവരാജിന്റെ അച്ഛൻ യോഗ് രാജാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്. ബാലിയിൽ നടന്ന തീർത്തും സ്വകാര്യമായ ചടങ്ങിൽ ചില ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്.

കടൽ കടന്നെത്തിയ ബോളിവുഡ് സുന്ദരി ഹസൽ കീച്ചുമായുള്ള യുവരാജ്ന്റെ പ്രണയം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല.

വരുന്ന ജനുവരിയോടെ യുവരാജും ഹസൽ കീച്ചും വിവാഹിതരായേക്കുമെന്നാണ്‌ വാർത്തകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് മോഡലും നടിയുമായ ഹസൽ കീച്ച് ബോളിവുഡിലെ അറിയപ്പെടുന്ന സഹനടിയാണ്‌.

 

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top