Sports

സെലെക്ടർമാർ തഴഞ്ഞാലും അടുത്ത ലോകകപ്പ് വരെ ശ്രമം തുടരുമെന്നു യുവരാജ് സിങ്

Sponsored Links

yuvi

സെലെക്ടർമാർ തഴഞ്ഞാലും അടുത്ത ലോകകപ്പ് വരെ ശ്രമം തുടരുമെന്നു യുവരാജ് സിങ്

yuvraj-singh123

ഇന്ത്യൻ ക്രിക്കറ്റിന്റെ താരമായിരുന്നു ഒരു കാലത്ത് യുവരാജ്. എന്നാൽ ഇന്ന് യുവരാജിന്
അത്ര നല്ല സമയമല്ല . ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും, പിന്നാലെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചത്തോടെ ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവായിരുന്ന സാക്ഷാൽ യുവരാജ് സിങ്ങിന്റെ കാലം ഏതാണ്ട് അവസാനിച്ചിരിക്കുന്നു. ശാരീരികക്ഷമതയുടെ പേരിൽ മറ്റൊരു പരമ്പരയിൽനിന്നു കൂടി യുവരാജ് മാറ്റിനിർത്തപ്പെടുകയാണ്.

yuvraj-hell412

പക്ഷെ യുവരാജിന്റെ നിലപാട് വ്യത്യസ്തമാണ്. ഈ പോരാട്ടം ഇപ്പോഴൊന്നും അവസാനിപ്പിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. കുറഞ്ഞത് 2019 ലോകകപ്പ് വരെയെങ്കിലും ടീമിലെ സ്ഥാനം നിലനിർത്താൻ താൻ ശ്രമം തുടരുമെന്നാണ് യുവിയുടെ നിലപാട്.
2011ലെ ഇന്ത്യൻ ലോകകപ്പ് വിജയത്തിൽ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ച താരമാണ് യുവരാജ്. മറ്റൊരു ലോകകപ്പ് പടിവാതിൽക്കലെത്തുമ്പോൾ ഇതേ യുവരാജ് അധികപ്പറ്റാകുന്ന ക്രൂരമായ കാഴ്ചയാകുന്നു വിധി ക്രിക്കറ്റ് ആരാധകർക്കു മുന്നിൽ ബാക്കി വയ്ക്കുന്നത്.

242924_1384927053

യുനിസെഫ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഭാഗമായി നടത്തിയ സംവാദത്തിലാണ് യുവരാജ് മനസ്സു തുറന്നത്.

yuvaraj singh about world cup

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top